ഗ്വാഹട്ടി സ്റ്റേഡിയം 
Sports

ഗ്വാഹട്ടിയിൽ മഴ: ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു

ഗ്വാഹട്ടി: കനത്ത മഴയെത്തുടർന്ന് ഇന്ത്യ- ഇംഗ്ലണ്ട സന്നാഹ മത്സരം ഉപേക്ഷിച്ചു. ബിസിസിഐ എക്സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തതിനു പിന്നാലെയാണ് സ്റ്റേഡിയത്തിൽ മഴ തുടങ്ങിയത്. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതോടെയാണ് ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരം ഉപേക്ഷിച്ചത്.

ഇന്ത്യയുടെ സന്നാഹമത്സരമായിരുന്നു ഇത്. ഒക്റ്റോബർ 3ന് തിരുവനന്തപുരം ഗ്രീൻഫീൽഡ്സ് സ്റ്റേഡിയത്തിൽ നെതർലൻഡ്സിനെതിരേയാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം.

സന്നാഹ മത്സരത്തിനായി ഒരു ദിവസം മുൻപേ തന്നെ ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയിരുന്നു. ഒക്റ്റോബർ 2ന് ബംഗ്ലാദേശുമായുള്ള രണ്ടാമത്തെ സന്നാഹ മത്സരത്തിനു ശേഷമേ ഇംഗ്ലണ്ട് ടീം ഗ്വാഹട്ടി നിന്നും പോകുകയുള്ളൂ. വെള്ളിയാഴ്ചയാണ് സന്നാഹ മത്സരങ്ങൾ ആരംഭിച്ചത്. ഗ്വാഹട്ടി , തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സന്നാഹമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം