Sports

'സഞ്ജുവിനെ മാറ്റൂ, രാജസ്ഥാനെ രക്ഷിക്കൂ...!'

ഇത്തവണത്തെ സീസണിൽ നന്നായി തുടങ്ങിയ രാജസ്ഥാനും സഞ്ജുവും ലീഗ് ഘട്ടം കഴിയാറാവുമ്പോൾ പ്രതിസന്ധിയിലാണ്.

ജയ്‌പുർ: രാജസ്ഥാൻ റോയൽസിന് അടുത്ത സീസണിലെങ്കിലും ഐപിഎൽ കിരീടം കിട്ടണമെങ്കിൽ സഞ്ജു സാംസണെ മാറ്റി ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കണമെന്ന് ടീമിന്‍റെ ആരാധകരിൽ ഒരു വിഭാഗം.

ഇംഗ്ലണ്ടിനെ ട്വന്‍റി20 ലോക കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റൻ എന്നതാണ് ബട്‌ലറിൽ ഇവർ കാണുന്ന മേന്മ. സഞ്ജുവിനെക്കാൾ എത്രയോ മികച്ച ക്യാപ്റ്റനാണ് ബട്‌ലറെന്നും ഇവർ സമൂഹമാധ്യമങ്ങളിലൂടെ വാദിക്കുന്നു.

ഇത്തവണത്തെ സീസണിൽ നന്നായി തുടങ്ങിയ രാജസ്ഥാനും സഞ്ജുവും ലീഗ് ഘട്ടം കഴിയാറാവുമ്പോൾ പ്രതിസന്ധിയിലാണ്. മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് ഇപ്പോൾ അവരുടെ പ്ലേഓഫ് സാധ്യതകൾ.

ഇപ്പോൾ 13 കളിയിൽ ആറെണ്ണം മാത്രം ജയിച്ച രാജസ്ഥാന് വെള്ളിയാഴ്ച പഞ്ചാബ് കിങ്സിനെതിരേയാണ് അവസാന ലീഗ് മത്സരം.

കഴിഞ്ഞ സീസണിലും സഞ്ജു തന്നെയായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ. അന്നു ഫൈനലിൽ കടന്ന ടീം ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് മടങ്ങിയത്.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം