Sports

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് മി​ന്നും ജ​യം

ഹൈ​ദ​രാ​ബാ​ദ് സ​ണ്‍ റൈ​സേ​ഴ്‌​സി​നെ 72 റ​ണ്‍സി​നാ​ണ് രാ​ജ​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ല്‍ രാ​ജ​ക​ല​യു​മാ​യി രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സും നാ​യ​ക​ന്‍ സ​ഞ്ജു​വും. സ​ഞ്ജു സാം​സ​ണി​ന്‍റെ​യും അ​ര്‍ധ​സെ​ഞ്ചു​റി തി​ക​ച്ച ഓ​പ്പ​ണ​ര്‍മാ​രാ​യ ജോ​സ് ബ​ട്ല​റു​ടെ​യും യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന്‍റെ​യും മി​ക​വി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് മി​ന്നും ജ​യം. ഹൈ​ദ​രാ​ബാ​ദ് സ​ണ്‍ റൈ​സേ​ഴ്‌​സി​നെ 72 റ​ണ്‍സി​നാ​ണ് രാ​ജ​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ന്‍ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 203 റ​ണ്‍സെ​ടു​ത്തു.

204 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റേ​ന്തി​യ ഹൈ​ദ​രാ​ബാ​ദി​നു പ​ക്ഷേ 20 ഓ​വ​റി​ല്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 131 റ​ണ്‍സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. നാലോവറിൽ കേവലം 17 റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ യുസ്വേന്ദ്രചാഹലിന്‍റെ പ്രകടനമാണ് ഹൈദരാബാദിനെ തകർത്തത്. ജോസ് ബട്‌ലർ രണ്ടും ജാസൻ ഹോൾഡർ ഒരു വിക്കറ്റും നേടി. 32 റൺസ് നേടി പുറത്താകാതെനിന്ന അബ്ദുൾ സമദും 27 റൺസ് നേടിയ മായങ്ക് അഗർവാളും മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. ബോളർ ഉമ്രാൻ മാലിക് എട്ടു പന്തിൽ 19 റൺസ് നേടി.

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ന്‍ ഓ​പ്പ​ണ​ര്‍മാ​രാ​യ ജോ​സ് ബ​ട്ല​റു​ടെ​യും യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​ണ് മി​ക​ച്ച സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍ത്തി​യ​ത്. ബ​ട്ല​ര്‍ 22 പ​ന്തി​ല്‍ 54 റ​ണ്‍സ​ടി​ച്ച​പ്പോ​ള്‍ യ​ശ​സ്വി 37 പ​ന്തി​ല്‍ 54ഉം ​സ​ഞ്ജു 32 പ​ന്തി​ല്‍ 55 റ​ണ്‍സും അ​ടി​ച്ചു.

ഹൈ​ദ​രാ​ബാ​ദി​നാ​യി ഫ​സ​ല്‍ഹ​ഖ് ഫാ​റൂ​ഖി​യും ന​ട​രാ​ജ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​നാ​യി യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ ഫ​സ​ല്‍ഹ​ഖ് ഫാ​റൂ​ഖി എ​റി​ഞ്ഞ ര​ണ്ടാം ഓ​വ​റി​ല്‍ 14 റ​ണ്‍സ​ടി​ച്ച് വെ​ടി​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തി. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന്‍റെ മൂ​ന്നാം ഓ​വ​റി​ല്‍ ബ​ട്ല​ര്‍, സി​ക്‌​സ് അ​ടി​ച്ചു തു​ട​ങ്ങി​വെ​ച്ച​പ്പോ​ള്‍ ര​ണ്ട് ബൗ​ണ്ട​റി കൂ​ടി അ​ടി​ച്ച് ആ ​ഓ​വ​റി​ല്‍ 17 റ​ണ്‍സ​ടി​ച്ച ജ​യ്സ്വാ​ള്‍ ആ​ളി​ക്ക​ത്തി.

വാ​ഷിം​ഗ്ട്ണ്‍ സു​ന്ദ​ര്‍ എ​റി​ഞ്ഞ നാ​ലാം ഓ​വ​റി​ലെ ആ​ദ്യ ര​ണ്ട് പ​ന്തും തു​ട​ര്‍ച്ച​യാ​യി ര​ണ്ട് സി​ക്‌​സ് പ​റ​ത്തി​യ ബ​ട്ല​ര്‍ക്കൊ​പ്പം ബൗ​ണ്ട​റി​യ​ടി​ച്ച് ജ​യ്സ്വാ​ളും ചേ​ര്‍ന്ന​പ്പോ​ള്‍ രാ​ജ​സ്ഥാ​ന്‍ അ​ടി​ച്ചെ​ടു​ത്ത​ത് 19 റ​ണ്‍സ്. അ​ഞ്ചാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ ടി ​ന​ട​രാ​ജ​നെ ബൗ​ണ്ട​റി​യ​ടി​ച്ച് വ​ര​വേ​റ്റ ബ​ട്ല​ര്‍ ആ ​ഓ​വ​റി​ല്‍ നേ​ടി​യ​ത് 17 റ​ണ്‍സ്.പ​വ​ര്‍ പ്ലേ​യി​ലെ അ​വ​സാ​ന ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ ഫ​സ​ല്‍ഹ​ഖ് ഫാ​റൂ​ഖി​യെ​യും ബൗ​ണ്ട​റി​യ​ടി​ച്ച് സ്വീ​ക​രി​ച്ച ബ​ട്ല​ര്‍ മൂ​ന്നാം പ​ന്തി​ല്‍ വീ​ണ്ടും ബൗ​ണ്ട​റി നേ​ടി 20 പ​ന്തി​ല്‍ അ​ർധ​സെ​ഞ്ചു​റി​യി​ലെ​ത്തി. ആ​റ് ഫോ​റും മൂ​ന്ന് സി​ക്‌​സും പ​റ​ത്തി​യാ​ണ് ബ​ട്ല​ര്‍ അ​ര്‍ധ​സെ​ഞ്ചു​റി തി​ക​ച്ച​ത്.

അ​ര്‍ധ​സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം ഒ​രു ബൗ​ണ്ട​റി കൂ​ടി നേ​ടി​യ ബ​ട്ല​ര്‍ 22 പ​ന്തി​ല്‍ 54 റ​ണ്‍സെ​ടു​ത്ത് മ​ട​ങ്ങി. പ​വ​ര്‍ പ്ലേ​യി​ല്‍ രാ​ജ​സ്ഥാ​ന്‍ ആ​റോ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 85 റ​ണ്‍സ​ടി​ച്ചു.​ജോ​സ് ബ​ട് ല​റാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്.

പി​ന്നാ​ലെ​യെ​ത്തി​യ സ​ഞ്ജു​വും നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. ബ​ട്ല​റും യ​ശ​സ്വി​യും തു​ട​ങ്ങി​വെ​ച്ച വെ​ടി​ക്കെ​ട്ട് ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണും ഏ​റ്റെ​ടു​ത്ത​തോ​ട രാ​ജ​സ്ഥാ​ന്‍ ഒ​മ്പ​തോ​വ​റി​ല്‍ 100 ക​ട​ന്നു. സ​ഞ്ജു​വി​നൊ​പ്പം യ​ശ​സ്വി​യും ചേ​ര്‍ന്ന​തോ​ടെ രാ​ജ​സ്ഥാ​ന്‍ അ​തി​വേ​ഗം മു​ന്നോ​ട്ട് കു​തി​ച്ചു. 34 പ​ന്തി​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി തി​ക​ച്ച ജ​യ്സ്വാ​ളി​നെ ഫ​സ​ല്‍ ഫാ​റൂ​ഖി പു​റ​ത്താ​ക്കു​മ്പോ​ള്‍ രാ​ജ​സ്ഥാ​ന്‍ 13ാം ഓ​വ​റി​ല്‍ 139 ല്‍ ​എ​ത്തി​യി​രു​ന്നു. യ​ശ​സ്വി​ക്ക് പ​ക​ര​മെ​ത്തി​യ മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നെ(2) ഉ​മ്രാ​ന്‍ മാ​ലി​ക് ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി​യ​പ്പോ​ള്‍ പി​ന്നീ​ടെ​ത്തി​യ റ​യാ​ന്‍ പ​രാ​ഗി​നെ(7) ന​ട​രാ​ജ​ന്‍ പു​റ​ത്താ​ക്കി.

പി​ന്നാ​ലെ 28 പ​ന്തി​ല്‍ സ​ഞ്ജു അ​ര്‍ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. ഇ​തോ​ടെ ക​ഴി​ഞ്ഞ നാ​ല് ഐ​പി​എ​ല്‍ സീ​സ​ണി​ലും അ​ര്‍ധ​സെ​ഞ്ചു​റി​യോ​ടെ സീ​സ​ണ് തു​ട​ക്ക​മി​ട്ടു​വെ​ന്ന റെ​ക്കോ​ര്‍ഡ് സ​ഞ്ജു​വി​ന് സ്വ​ന്ത​മാ​യി.പ​തി​നെ​ട്ടാം ഓ​വ​റി​ല്‍ സി​ക്‌​സ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ സ​ഞ്ജു​വി​നെ ബൗ​ണ്ട​റി​യി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍മ പി​ടി​കൂ​ടി.

32 പ​ന്തി​ല്‍ 55 റ​ണ്‍സ​ടി​ച്ച സ​ഞ്ജു മൂ​ന്ന് ഫോ​റും നാ​ല് സി​ക്‌​സും പ​റ​ത്തി. സ​ഞ്ജു പു​റ​ത്താ​യ​തോ​ടെ അ​വ​സാ​ന ര​ണ്ടോ​വ​റി​ല്‍ 17 റ​ണ്‍സെ രാ​ജ​സ്ഥാ​ന് നേ​ടാ​നാ​യു​ള്ളു. ഹെ​റ്റ്‌​മെ​യ​ര്‍ 16 പ​ന്തി​ല്‍ 22 റ​ണ്‍സും അ​ശ്വി​ന്‍ ഒ​രു റ​ണ്ണു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആ​ദ്യ ഓ​വ​റി​ല്‍ ഇ​ര​ട്ട വി​ക്ക​റ്റു​മാ​യി ട്രെ​ന്‍ഡ് ബോ​ള്‍ട്ട് ക​ന​ത്ത പ്ര​ഹ​രം ന​ല്‍കി. അ​ക്കൗ​ണ്ട് തു​റ​ക്കും മു​ന്നേ അ​ഭി​ഷേ​ക് ശ​ര്‍മ്മ​യും രാ​ഹു​ല്‍ ത്രി​പാ​ഠി​യും പു​റ​ത്താ​കു​മ്പോ​ള്‍ ടീം ​സ്കോ​റും പൂ​ജ്യം. കോ​ടി​ക​ള്‍ മു​ട​ക്കി കൊ​ണ്ടു​വ​ന്ന ഹാ​രി ബ്രൂ​ക്കും(13) പ്ര​തീ​ക്ഷ കാ​ത്തി​ല്ല. യു​സ്‌​വേ​ന്ദ്ര ച​ഹ​ലി​നാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നാ​ലെ വാ​ഷിം​ഗ്‌​ട​ണ്‍ സു​ന്ദ​റി​നെ(1) ജേ​സ​ന്‍ ഹോ​ള്‍ഡ​റും ഗ്ലെ​ന്‍ ഫി​ലി​പ്‌​സി​നെ(8) ര​വി​ച​ന്ദ്ര അ​ശ്വി​നും മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​നെ(27) ച​ഹ​ലും മ​ട​ക്കി​യ​തോ​ടെ സ​ണ്‍റൈ​സേ​ഴ്‌​സ് 11 ഓ​വ​റി​ല്‍ 52-6 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്നു. പിന്നെ അവർക്ക് കരകയറാനായില്ല.

ജോ​സ് ബ​ട്ല​ര്‍, ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍, ട്രെ​ന്‍റ് ബോ​ള്‍ട്ട്, ഷിം​റോ​ണ്‍ ഹെ​റ്റ്മെ​യ​ര്‍ എ​ന്നി​വ​രാ​ണ് രാജസ്ഥാൻ നിരയിലെ നാ​ലു വി​ദേ​ശ താ​ര​ങ്ങ​ള്‍.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ

കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ 20 കാരിയെ കണ്ടെത്തി

കോട്ടയത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പാലക്കാടിന്‍റെ മണ്ണും മനസും രാഹുലിനൊപ്പം: ഷാഫി പറമ്പിൽ എംപി

വിവാഹമോചനം പ്രഖ്യാപിച്ച് എ.ആർ. റഹ്മാന്‍റെ ബേസിസ്റ്റ് മോഹിനി ദേയും