കേരളത്തിനെതിരേ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഉത്തർപ്രദേശ് നായകൻ ആ​ര്യ​ന്‍ ജു​യ​ലിന്‍റെ ആഹ്ലാദം.  
Sports

രഞ്ജി ട്രോഫി: കേരളത്തിനെതിരേ യുപി കൂറ്റൻ ലീഡിലേക്ക്

ആലപ്പുഴ: രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ ഉത്തർ പ്രദേശിനെതിരേ കേരളം പരുങ്ങുന്നു. 57 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് നേടിയ യുപി മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാമിന്നിങ്സിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 219 റൺസെടുത്തിട്ടുണ്ട്. അവസാന ദിവസമായ തിങ്കളാഴ്ച ഓൾഔട്ടാകാതെ കളി സമനിലയിലാക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ് ഇനി കേരളത്തിനു മുന്നിലുള്ള വഴി. ഒന്നാമിന്നിങ്സ് ലീഡിനുള്ള പോയിന്‍റ് യുപി ഉറപ്പാക്കിക്കഴിഞ്ഞു.

302 റൺസാണ് യുപി ആദ്യ ഇന്നിങ്സിൽ നേടിയത്. കേരളത്തിന്‍റെ ഒന്നാമിന്നിങ്സ് ഞായറാഴ്ച 243 റൺസിൽ അവസാനിച്ചു. 36 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ശ്രേയസ് ഗോപാൽ അതേ സ്കോറിൽ പുറത്തായി. ആറ് റൺസുമായി തുടങ്ങിയ ജലജ് സക്സേനയ്ക്ക് ഒരു റൺസ് കൂടിയേ കൂട്ടിച്ചേർക്കാൻ സാധിച്ചുള്ളൂ. യുപിക്കു വേണ്ടി ഐപിഎൽ താരം അങ്കിത് രജ്‌പുത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഇന്ത്യൻ താരം കുൽദീപ് യാദവിനാണ് മൂന്ന് വിക്കറ്റ്.

രണ്ടാമിന്നിങ്സിനിറങ്ങിയ ഉത്തർ പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും സമർഥ് സിങ്ങും ചേർന്ന് 89 റൺസിന്‍റെ അടിത്തറ നൽകി. 43 റൺസെടുത്ത സമർഥിനെ ജലജ് സക്സേന വിക്കറ്റിനു മുന്നിൽ കുടുക്കിയെങ്കിലും കേരള ബൗളർമാർക്ക് പിന്നീട് ബ്രേക്ക് ത്രൂ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സ്റ്റമ്പെടുക്കുമ്പോൾ ജുയാൽ 115 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 49 റൺസെടുത്ത മുൻ ഇന്ത്യൻ അണ്ടർ-19 ക്യാപ്റ്റൻ പ്രിയം ഗാർഗും ക്രീസിലുണ്ട്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം