റയൽ മാഡ്രിഡിനു വേണ്ടിയുള്ള അവസാന ലാ ലിഗ മത്സരത്തിനു ശേഷം ടോണി ക്രൂസിനെ എടുത്തുയർത്തുന്ന സഹതാരങ്ങൾ. 
Sports

ടോണി ക്രൂസിനു വിട നൽകി റയൽ മാഡ്രിഡ്

മാഡ്രിഡ്: യൂറോ കപ്പിനു ശേഷം ഫുട്ബോളിൽ നിന്നു വിരമിക്കുമെന്നു പ്രഖ്യാപിച്ച ജർമൻ താരം ടോണി ക്രൂസ് റയൽ മാഡ്രിഡിനായി തന്‍റെ അവസാന സ്പാനിഷ് ലീഗ് മത്സരം കളിച്ചു. സ്പാനിഷ് ലീഗിൽ റയൽ ബെറ്റിസിനെതിരായ മത്സരം റയൽ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബർണേബുവിൽ ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.

മത്സരശേഷം ക്ലബ്ബിനോടും സഹതാരങ്ങളോടും ആരാധകരോടും മുപ്പത്തിനാലുകാരൻ നന്ദി പറഞ്ഞു. പത്തു വർഷമായി സ്വന്തം വീട് പോലെയാണ് തനിക്ക് റയൽ മാഡ്രിഡ് എന്നും ടോണി ക്രൂസ്.

മിഡ്‌ഫീൽഡറായ ക്രൂസ് റയൽ മാഡ്രിഡിനു വേണ്ടി 306 മത്സരങ്ങളിൽ 22 ഗോളുകൾ നേടിയിട്ടുണ്ട്. ജർമനിക്കു വേണ്ടി 108 കളിയിൽ 17 ഗോളും.

റയൽ ബെറ്റിസിനോടു സമനില വഴങ്ങിയെങ്കിലും, സീസണിൽ ഒരു മത്സരം മാത്രമാണ് റയൽ മാഡ്രിഡ് തോറ്റത്. ഹോം ഗ്രൗണ്ടിൽ തോൽവിയറിയാതെ സീസൺ പൂർത്തിയാക്കുകയും ചെയ്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ