ഇന്നലെ ഐപിഎല്ലിൽ അരങ്ങേറിയ മകന് ആശംസകളുമായി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ. കഠിനമായി അധ്വാനിക്കണമെന്നും, കളിയെ ബഹുമാനിക്കാൻ പഠിക്കണമെന്നും അദ്ദേഹം കുറിച്ചു. സച്ചിൻ ഐപിഎല്‍ കരിയറിലുടനീളം കളിച്ച അതേ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു ഇന്നലെ അര്‍ജുന്റെ അരങ്ങേറ്റം.
ഒരു ക്രിക്കറ്ററെന്ന നിലയിലെ യാത്രയുടെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ്. ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഇവിടെ വരെയെത്തിയതെന്നറിയാം. ഒരു മനോഹരയാത്രയുടെ തുടക്കമാണിത്. ക്രിക്കറ്റിനെ ബഹുമാനിച്ചാൽ ആ ബഹുമാനം തിരികെ ലഭിക്കുക തന്നെ ചെയ്യും, സച്ചിൻ കുറിച്ചു. മകനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണു സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ ഈ സന്ദേശം പങ്കുവച്ചത്.
ഇന്നലെ മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് മുംബൈയുടെ സ്ഥിരം നായകന് രോഹിത് ശര്‍മ്മയാണ് അര്ജുന് ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റ ക്യാപ് കൈമാറിയത്. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടം ഇപ്പോൾ സച്ചിനും അര്‍ജുനും സ്വന്തമാണ്.