Sports

സാ​ഫ് ചാം​പ്യ​ന്‍ഷി​പ്പ്: ഇന്ത്യ- ലെബനൻ സെ​മി ഇ​ന്ന്

ബം​ഗ​ളൂ​രു: സാ​ഫ് ഫു​ട്ബോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പ് സെ​മി ഫൈന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ല്‍ കു​വൈ​റ്റ് ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടു​മ്പോ​ള്‍ ര​ണ്ടാം സെ​മി​യി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍ ലെ​ബ​ന​ന്‍. ഗ്രൂ​പ് എ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കു​വൈ​റ്റ് അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം നേ​ടി​യ​ത്. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് ബം​ഗ്ലാ​ദേ​ശ്.

ഇ​ന്ത്യ ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ- കു​വൈ​റ്റ് പോ​രാ​ട്ടം 1-1 സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചി​രു​ന്നു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ഏ​ഴു പോ​യി​ന്‍റാ​യി​രു​ന്നു ഇ​ന്ത്യ​ക്കും കു​വൈ​റ്റി​നും. ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ കു​വൈ​റ്റ് ഒ​ന്നാ​മ​തെ​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ ചാം​പ്യ​നാ​യ ഇ​ന്ത്യ​ക്ക് ലെ​ബ​ന​നെ​തി​രേ മി​ക​ച്ച റെ​ക്കോ​ഡു​ണ്ട്. ഈ​യി​ടെ അ​വ​സാ​നി​ച്ച ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ല്‍ ലെ​ബ​ന​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും റെ​ഡ് കാ​ര്‍ഡ് ക​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്നും കോ​ച്ച് സ്റ്റി​മാ​ക്കി​ന് ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങാ​നാ​വി​ല്ല.

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്

അൻവർ ഡിഎംകെയിലേക്ക്? തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ