ബെംഗളൂരു: ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി മിന്നല്പ്പണറായപ്പോള് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ഇന്ത്യന്‍ ഗര്‍ജനം. സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നേപ്പാളിനെയും തകര്‍ത്ത് ഇന്ത്യ സെമിയില്‍. പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് നേപ്പാളിനെ പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ ഛേത്രിയാണ് ഗോള്‍ വേട്ടയ്കക്ക് തുടക്കമിട്ടത്.
70-ാം മിനിറ്റില്‍ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോളും സെമി ബെര്‍ത്തും ഉറപ്പിച്ചു. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇനന്നലെ ഛേത്രി നേടിയത് രാജ്യാന്തര കരിയറില്‍ അദ്ദേഹത്തിന്റെ 91-ാം ഗോളാണ്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സുനില്‍ ഛേത്രിയെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് ഇന്ത്യ ഇറങ്ങിയത്.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ നേതൃത്വതത്തിലായിരുന്നു മധ്യനിര അണിഞ്ഞൊരുങ്ങിയത്. ചുവപ്പ് കാര്‍ഡ് കണ്ട കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ സാന്നിധ്യമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍, അദ്ദേഹത്തിന്റെ അസാന്നിധ്യം അസിസ്റ്റന്റ് കോച്ച് മേഹേഷ് ഗാവ്ലി പരിഹരിച്ചു. ആദ്യപകുതി 0-0ന് പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയിലെ 61-ാം മിനിറ്റില്‍ മഹേഷ് സിംഗിന്റെ അസിസ്റ്റിലൂടെ ഛേത്രി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു.
70-ാം മിനുറ്റില്‍ ഇതേ മഹേഷ് സിംഗ് ഇന്ത്യക്ക് 2-0ന്റെ ലീഡ് നല്കി. ഇന്ത്യന്‍ കുപ്പായത്തില്‍ മഹേഷിന്റെ കന്നി ഗോളാണിത്. അതേസമയം തുടര്‍ച്ചയായ രണ്ടാം തോല്‍വി ടൂര്‍ണമെന്റില്‍ നേപ്പാളിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ അങ്കത്തില്‍ കുവൈറ്റിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റ ആഘാതത്തിലാണ് നേപ്പാള്‍ ഇന്ത്യക്കെതിരെ ഇറങ്ങിയത്. ഇന്ത്യക്ക് ഇനി കുവൈറ്റിനെതിരായ മത്സരം കൂടി പ്രാഥമിക റൗണ്ടില്‍ അവശേഷിക്കുന്നുണ്ട്.