Sports

സാഫ് ഫുട്ബോൾ: ഇ​ന്ത്യ ഇ​ന്ന് നേ​പ്പാ​ളി​നെ​തി​രേ

സ്റ്റിമാക്കിനു വിലക്ക്

ബം​ഗ​ളൂ​രു: സാ​ഫ് ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പ് എ​യി​ല്‍ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ 4-0നു ​ത​ക​ര്‍ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ സു​നി​ല്‍ ഛേത്രി​യും സം​ഘ​വും ഇ​ന്ന് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നേ​പ്പാ​ളി​നെ​തി​രേ. മ​ത്സ​രം രാ​ത്രി 7.30ന് ​ആ​രം​ഭി​ക്കും. ഇ​ന്ത്യ അ​വ​സാ​നം ക​ളി​ച്ച ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ന്നും ജ​യം നേ​ടി​യ​ത് ഗു​ണ​ക​ര​മാ​ണ്. അ​തേ​സ​മ​യം, ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ കു​വൈ​റ്റി​നോ​ടേ​റ്റ 3-1 പ​രാ​ജ​യം നേ​പ്പാ​ളി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നു ത​ട​സ​മാ​ണ്. അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് പു​റ​ത്താ​യ സ്റ്റി​മാ​ച്ചി​ന് ഇ​ന്ത്യ​യു​ടെ ഇ​ന്ന​ത്തെ നേ​പ്പാ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

സൗ​ത്ത് ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ന്‍വ​റു​ള്‍ ഹ​ഖാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ചു​വ​പ്പു​കാ​ര്‍ഡ് ല​ഭി​ച്ച സ്റ്റി​മാ​ച്ചി​നെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്നു​ത​ന്നെ വി​ല​ക്കി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്നി​രു​ന്നു. എ​ന്നാ​ല്‍ സാ​ഫി​ന്‍റെ തീ​രു​മാ​നം ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

കു​വൈ​റ്റി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ സ്റ്റി​മാ​ച്ച് തി​രി​ച്ചെ​ത്തും. ജൂ​ണ്‍ 27 നാ​ണ് മ​ത്സ​രം. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​ത്തി​നി​ടെ 45-ാം മി​നി​റ്റി​ലാ​ണ് സ്റ്റി​മാ​ച്ച് വി​വാ​ദ​നാ​യ​ക​നാ​യ​ത്. ഗോ​ള്‍ ലൈ​നി​ന്‍റെ അ​ടു​ത്തു​വെ​ച്ച് ഇ​ന്ത്യ​ന്‍ താ​രം പ്രീ​തം കോ​ട്ടാ​ലി​നെ ഫൗ​ള്‍ ചെ​യ്ത് പാ​ക്കി​സ്ഥാ​ന്‍ താ​രം ഇ​ഖ്ബാ​ല്‍ പ​ന്ത് കാ​ലി​ലൊ​തു​ക്കാ​ന്‍ ശ്ര​മി​ച്ചു. പി​ന്നാ​ലെ പ​ന്ത് ലൈ​ന്‍ ക​ട​ന്ന് പു​റ​ത്തേ​ക്ക് പോ​യി. പെ​ട്ടെ​ന്ന് പ​ന്തെ​ടു​ത്ത് ഇ​ഖ്ബാ​ല്‍ ത്രോ ​ചെ​യ്യാ​ന്‍ ശ്ര​മി​ക്ക​വെ ലൈ​നി​ന​ടു​ത്തു​നി​ന്ന സ്റ്റി​മാ​ച്ച് താ​ര​ത്തി​ല്‍ നി​ന്ന് പ​ന്ത് ത​ട്ടി​പ്പ​റി​ച്ച് കൈ​യ്യി​ല്‍ വെ​ച്ചു. ഇ​ത് ക​ണ്ട് അ​രി​ശം​പൂ​ണ്ട പാ​ക് താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​നും സ്റ്റി​മാ​ച്ചി​നോ​ട് ക​യ​ര്‍ത്തു. പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ സം​ഭ​വം കൈ​വി​ട്ടു​പോ​യി. താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും ത​മ്മി​ല്‍ ഗ്രൗ​ണ്ടി​ല്‍ ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യി. ഒ​ടു​വി​ല്‍ റ​ഫ​റി ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു. പി​ന്നാ​ലെ സ്റ്റി​മാ​ച്ചി​ന് റ​ഫ​റി ചു​വ​പ്പു​കാ​ര്‍ഡ് ന​ല്‍കി പു​റ​ത്താ​ക്കി.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ കു​വൈ​റ്റി​നെ നേ​രി​ടും. ആ​ദ്യ​മ​ത്സ​ര​ത്തി​ലെ ആ​ധി​കാ​രി​ക ജ​യം ന​ല്‍കു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കു​വൈ​റ്റ് ഇ​ന്നി​റ​ങ്ങു​ക. അ​തേ​സ​മ​യം, ഇ​ന്ന് ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​ന് മ​ട​ങ്ങേ​ണ്ടി വ​രും. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യോ​ടേ​റ്റ ക​ന​ത്ത തോ​ല്‍വി​ക്ക് കാ​ര​ണം യാ​ത്രാ പ്ര​ശ്ന​ങ്ങ​ളാ​യി​രുു​ന്നു​വെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ഫു​ട്ബോ​ള്‍ ടീം ​പ​രി​ശീ​ല​ക​ന്‍ തോ​ര്‍ബ​ന്‍ വി​ത​ജെ​വ്സ്‌​കി പ​റ​ഞ്ഞു.

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്

അൻവർ ഡിഎംകെയിലേക്ക്? തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ