സർഫറാസ് ഖാന്‍റെ മാതാപിതാക്കൾ മത്സരത്തിനിടെ. 
Sports

അരങ്ങേറ്റം അവിസ്മരണീയമാക്കി സർഫറാസ്, കണ്ണീരണിഞ്ഞ് അച്ഛൻ

നൗഷാദ് ഖാന്‍റെ ആനന്ദക്കണ്ണീർ കണ്ടുനിന്നവരെക്കൂടി കണ്ണീരണിയിച്ചു

രാ​ജ്കോ​ട്ട്: സ​ര്‍ഫ​റാ​സ് ഖാ​ന്‍റെ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ള്‍ക്ക് സാ​ക്ഷി​യാ​യി രാ​ജ്കോ​ട്ടി​ലെ നി​ര​ഞ്ജ​ന്‍ ഷാ ​സ്റ്റേ​ഡി​യം. ദീ​ണ്ട​കാ​ല​ത്തെ കാ​ത്തി​രി​പ്പു​ക​ള്‍ക്കു​ശേ​ഷം ഇം​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ലാ​ണ് സ​ര്‍ഫ​റാ​സ് ഖാ​ന് ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റാ​നാ​യ​ത്. ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ഇ​തി​ഹാ​സം അ​നി​ല്‍ കും​ബ്ലെ​യാ​യി​രു​ന്നു സ​ര്‍ഫ​റാ​സി​നെ ടെ​സ്റ്റ് ക്യാ​പ്പ​ണി​യി​ച്ച​ത്. ഗ്രൗ​ണ്ടി​ല്‍ ഇ​ത് ക​ണ്ട് കു​റ​ച്ച​പ്പു​റം നി​ല്‍ക്കു​ക​യാ​യി​രു​ന്ന സ​ര്‍ഫ​റാ​സി​ന്‍റെ പി​താ​വും പ​രി​ശീ​ല​ക​നു​മാ​യ നൗ​ഷാ​ദ് ഖാ​ന് സ​ന്തോ​ഷം​കൊ​ണ്ട് ക​ര​ച്ചി​ല​ട​ക്കാ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​തു​മ്പ​ല്‍ ക​ണ്ടു​നി​ന്ന​വ​രെ​ക്കൂ​ടി ക​ണ്ണീ​ര​ണി​യി​ച്ചു.

ത​ന്‍റെ ടെ​സ്റ്റ് ക്യാ​പ്പ് സ​ര്‍ഫ​റാ​സ് പി​താ​വി​നെ കാ​ണി​ച്ച​പ്പോ​ള്‍ ആ ​അ​ച്ഛ​ന്‍ ഇ​ന്ത്യ​ന്‍ തൊ​പ്പി​യി​ല്‍ ചും​ബി​ച്ച ശേ​ഷം ക​ണ്ണീ​ര​ണി​യു​ക​യാ​യി​രു​ന്നു. അ​രി​കേ ഭാ​ര്യ റൊ​മാ​ന ജാ​ഹു​റു​മു​ണ്ടാ​യി​രു​ന്നു. താ​ര​ത്തി​ന് ടെ​സ്റ്റ് ടീം ​തൊ​പ്പി ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ല്‍, ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ​ത്തി​യ റൊ​മാ​ന ജാ​ഹൂ​ര്‍ സ​ന്തോ​ഷം കൊ​ണ്ട് ക​ണ്ണീ​രൊ​ഴു​ക്കി. ഭാ​ര്യ​യു​ടെ ക​ണ്ണീ​ര്‍ തു​ട​ച്ച സ​ര്‍ഫ​റാ​സ്, കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ട് റൊ​മാ​ന​യെ ആ​ശ്വ​സി​പ്പി​ച്ചു.​സ​ര്‍ഫ​റാ​സ് ഖാ​ന്‍റെ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കാ​ണാ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് മൂ​ന്നാം ടെ​സ്റ്റി​ന്‍റെ വേ​ദി​യാ​യ രാ​ജ്കോ​ട്ടി​ലെ സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു ക​ശ്മീ​ര്‍ സ്വ​ദേ​ശി​നി​യാ​യ റൊ​മാ​ന ജാ​ഹു​റും സ​ര്‍ഫ​റാ​സും വി​വാ​ഹി​ത​രാ​യ​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ക​ളി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ 311ാമ​ത്തെ താ​ര​മാ​ണ് സ​ര്‍ഫ​റാ​സ് ഖാ​ന്‍.​കെ എ​ല്‍ രാ​ഹു​ല്‍ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തോ​ടെ​യാ​ണ് മൂ​ന്നാം ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റാ​ന്‍ സ​ര്‍ഫ​റാ​സ് ഖാ​ന് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.

സ​ര്‍ഫ​റാ​സി​നു ന​ല്‍കി​യ അ​വ​സ​രം അ​ദ്ദേ​ഹം ഭം​ഗി​യാ​യി നി​ര്‍വ​ഹി​ച്ചു. നാ​ലാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ സ​ര്‍ഫ​റാ​സ് ഇം​ഗ്ലീ​ഷ് ബൗ​ള​ര്‍മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ചു. ഏ​ഖ​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റ് വീ​ശി​യ സ​ര്‍ഫ​റാ​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യി റ​ണ്‍ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. സ​ഹ​ബാ​റ്റ​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ അ​ന​വ​സ​ര​ത്തി​ലു​ള്ള റ​ണ്‍ കോ​ള്‍ സ​ര്‍ഫ​റാ​സി​ന്‍റെ ഔ​ട്ടി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. 66 പ​ന്തി​ല്‍ ഒ​മ്പ​ത് ബ​ണ്ട​റി​യും ഒ​രു സി​ക്സു​മ​ട​ക്കം 62 റ​ണ്‍സെ​ടു​ത്താ​ണ് സ​ര്‍ഫ​റാ​സ് മ​ട​ങ്ങി​യ​ത്. സ​ര്‍ഫ​റാ​സ് ഖാ​നൊ​പ്പം ധ്രു​വ് ജു​റേ​ലി​നും ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീ​മി​ല്‍ അ​ര​ങ്ങേ​റി. വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യാ​ണ് ജു​റേ​ലി​ന്‍റെ ടീ​മി​ലെ സ്ഥാ​നം.

ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 66 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ 69.85 ശ​രാ​ശ​രി​യി​ല്‍ 14 സെ​ഞ്ചു​റി​ക​ളും 11 അ​ര്‍ധ​സെ​ഞ്ചു​റി​ക​ളു​മ​ട​ക്കം 3912 റ​ണ്‍സ് സ​ര്‍ഫ​റാ​സി​നു​ണ്ട്. പു​റ​ത്താ​വാ​തെ നേ​ടി​യ 301* ആ​ണ് ഉ​യ​ര്‍ന്ന സ്കോ​ര്‍. ര​ഞ്ജി ട്രോ​ഫി​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് സീ​സ​ണി​ലും 100ല​ധി​കം ശ​രാ​ശ​രി ക​ണ്ടെ​ത്തി. 2019-20 സീ​സ​ണി​ല്‍ മും​ബൈ​ക്കാ​യി ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ 154.66 ശ​രാ​ശ​രി​യി​ല്‍ 301, 226, 177 റ​ണ്‍സ് എ​ന്നി​ങ്ങ​നെ​യു​ള്ള ഇ​ന്നി​ങ്സു​ക​ളോ​ടെ ആ​കെ 928 റ​ണ്‍സ് നേ​ടി​യ​പ്പോ​ള്‍ മു​ത​ല്‍ സ​ര്‍ഫ​റാ​സ് ഖാ​നെ ടെ​സ്റ്റ് ടീ​മി​ലെ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു.

2021-22 സീ​സ​ണി​ല്‍ ആ​റ് ക​ളി​ക​ളി​ല്‍ 122.8 ശ​രാ​ശ​രി​യി​ല്‍ 982 റ​ണ്‍സും 2022-23 സീ​സ​ണി​ല്‍ 5 മ​ത്സ​ര​ങ്ങ​ളി​ല്‍ 107.8 ആ​വ​റേ​ജി​ല്‍ 431 റ​ണ്‍സും സ​ര്‍ഫ​റാ​സ് ഖാ​ന്‍ സ്വ​ന്ത​മാ​ക്കി.

9 സെ​ഞ്ചു​റി​യാ​ണ് ഈ ​മൂ​ന്ന് സീ​സ​ണു​ക​ളി​ലാ​യി സ​ര്‍ഫ​റാ​സ് നേ​ടി​യ​ത്. ഇ​തു​കൂ​ടാ​തെ ഇം​ഗ്ല​ണ്ട് ല​യ​ണി​നെ​തി​രാ​യ ഇ​ന്ത്യ എ ​ടീ​മി​നു​വേ​ണ്ടി​യും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്കു മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌

ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാത്ത എന്ത് നഗരമാണിത്; വിമർശനവുമായി ഹൈക്കോടതി

ഇനി കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട; ശബരിമലയിൽ കുട്ടികൾക്ക് കൂടുതൽ ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്

പാലക്കാട് 70 ശതമാനം കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

ആന്‍റിബയോട്ടിക് ഉപയോഗത്തിൽ 30 ശതമാനം കുറവ്