Saudi Pro League 
Sports

ചാംപ്യന്‍സ് ലീഗിലെടുക്കണമെന്ന് സൗദി പ്രോ ലീഗ്

റി​യാ​ദ്: യൂ​റോ​പ്യ​ന്‍ ക്ല​ബ്ബു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ക​ളി​ക്കാ​ന്‍ സൗ​ദി പ്രോ ​ലീ​ഗ് ജേ​താ​ക്ക​ള്‍ക്ക് അ​വ​സ​രം ന​ല്‍ക​ണ​മെ​ന്ന് സൗ​ദി പ്രോ ​ലീ​ഗ് അ​ധി​കൃ​ത​ര്‍. ആ​വ​ശ്യ​വു​മാ​യി യു​വേ​ഫ​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.2024-25 സീ​സ​ണി​ല്‍ സൗ​ദി ലീ​ഗി​ലെ ജേ​താ​ക്ക​ള്‍ക്ക് വൈ​ല്‍ഡ് കാ​ര്‍ഡ് എ​ന്‍ട്രി വ​ഴി ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ത്യേ​ക പ്രൊ​പ്പോ​സ​ലും ലീ​ഗ് അ​ധി​കൃ​ത​ര്‍ യു​വേ​ഫ​യ്ക്ക് മു​ന്നി​ല്‍വെ​ച്ചി​ട്ടു​ണ്ട്. ചാ​മ്പ്യ​ന്‍ ലീ​ഗി​ല്‍ നി​ല​വി​ലെ മ​ത്സ​ര രീ​തി മാ​റ്റ​ണ​മെ​ന്നും 36 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഒ​രൊ​റ്റ ചാ​മ്പ്യ​ന്‍ഷി​പ്പ് എ​ന്ന രീ​തി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ലീ​ഗ് അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ര്‍ഥ​ന.

നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​നു​മു​മ്പ് ഓ​രോ ടീ​മും എ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ വീ​തം ക​ളി​ക്കു​ന്ന രീ​തി​യാ​ക്ക​ണം. ഇ​തു​വ​ഴി യു​വേ​ഫ​യ്ക്ക് മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നും ഒ​രു സൗ​ദി ടീ​മി​ന് അ​വ​സ​രം ന​ല്‍കാ​നും സാ​ധി​ക്കും.

സൗ​ദി അ​ധി​കൃ​ത​രു​ടെ പ്രൊ​പ്പോ​സ​ല്‍ യു​വേ​ഫ അം​ഗീ​ക​രി​ച്ചാ​ല്‍ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, നെ​യ്മ​ര്‍, ക​രിം ബെ​ന്‍സി​മ, സാ​ദി​യോ മാ​നെ എ​ന്നി​വ​ര്‍ക്ക് വീ​ണ്ടും യൂ​റോ​പ്പി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. ഇ​തോ​ടൊ​പ്പം ഇ​പ്പോ​ള്‍ ത​ന്നെ ലോ​ക ഫു​ട്ബോ​ളി​ല്‍ ച​ര്‍ച്ച​യാ​യ സൗ​ദി പ്രോ ​ലീ​ഗി​ന്‍റെ ഫു​ട്ബോ​ള്‍ ഭൂ​പ​ട​ത്തി​ലെ സ്ഥാ​ന​വും ഉ​യ​രും.

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം