രോഹിത് ശർമയും ഋതികയും File photo
Sports

രോഹിത് ശർമയ്ക്ക് രണ്ടാമത്തെ കുട്ടി പിറന്നു

ആറു വയസുകാരിയായ സമൈറയാണ് രോഹിതിന്‍റെയും ഋതികയുടെയും ആദ്യത്തെ കുട്ടി. സമൈറയ്ക്ക് ഒരു കുഞ്ഞനുജനാണ് ഇപ്പോൾ ജനിച്ചിരിക്കുന്നത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഭാര്യ ഋതിക സജ്ദേയ്ക്കും രണ്ടാമത്തെ കുട്ടി ജനിച്ചു. ആറു വയസുകാരിയായ സമൈറയാണ് രോഹിതിന്‍റെയും ഋതികയുടെയും ആദ്യത്തെ കുട്ടി. സമൈറയ്ക്ക് ഒരു കുഞ്ഞനുജനാണ് ഇപ്പോൾ ജനിച്ചിരിക്കുന്നത്.

ഓസ്ട്രേലിയൻ പര്യടനത്തിനു പോയിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം രോഹിത് ശർമ ഇനിയും ചേർന്നിട്ടില്ല. കുഞ്ഞിന്‍റെ ജനനുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിൽ നിന്ന് രോഹിത് വിട്ടുനിൽക്കുമെന്നാണ് സൂചന. നവംബർ 22നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

രോഹിത് ആദ്യ ടെസ്റ്റ് കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ അറിയിച്ചത്.

കുഞ്ഞിന്‍റെ ജനനം പ്രതീക്ഷിച്ചതിലും ഏതാനും ദിവസം നേരത്തെ ആയതിനാൽ രോഹിത് ആദ്യ ടെസ്റ്റിനു മുൻപ് ഓസ്ട്രേലിയയിൽ എത്താനും സാധ്യതയുണ്ട്.

രോഹിത് ഇല്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. യശസ്വി ജയ്സ്വാളിന്‍റെ ഓപ്പണിങ് പങ്കാളിയായി കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, അഭിമന്യു ഈശ്വരൻ എന്നവരിലൊരാളെയും പരിഗണിക്കും.

''എന്‍റെ വിവാഹ വീഡിയോ വൈകാൻ കാരണം ധനുഷ്'', നയൻതാര തുറന്നടിക്കുന്നു

''വേദിയിൽ കസേര കിട്ടിയില്ല, അമ്മ മരിച്ചപ്പോൾ കാണാൻ വന്നില്ല...'', വൈകാരികം സന്ദീപ് വാര്യരുടെ വിടവാങ്ങൽ | Video

''സന്ദീപ് വാര്യർക്ക് രണ്ടാഴ്ച മുൻപ് വരാമായിരുന്നു'', പരിഹാസവുമായി കെ. മുരളീധര‌ൻ

വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് സന്ദീപ് ചെന്നെത്തിയിരിക്കുന്നത്: പത്മജ വേണുഗോപാൽ

വെറുപ്പിന്‍റെ ഫാക്റ്ററിയിൽ നിന്ന് സ്നേഹത്തിന്‍റെ കടയിലേക്കു പോകുന്നു: സന്ദീപ് വാര്യർ