മുഹമ്മദ് ഷമി 
Sports

ഷമിയുടെ തിരിച്ചു വരവ് സെപ്റ്റംബറില്‍

മുംബൈ: ഇന്ത്യൻ സൂപ്പർ സീമർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും. ഏകദിന ലോകകപ്പിനു പിന്നാലെ പരുക്കേറ്റ്, പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ടി20 ലോകകപ്പും നഷ്ടമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജൂണില്‍ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ്.

ലണ്ടനില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഷമിക്ക് ഐപിഎല്‍ നഷ്ടമാകുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്‍റെ കളത്തിലേക്കുള്ള തിരിച്ചു വരവ് സെപ്റ്റംബറിലായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഏകദിന ലോകകപ്പില്‍ മിന്നും ബൗളിങുമായി ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത് ഷമിയുടെ ബൗളിങായിരുന്നു. ഈയടുത്ത് അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഷമിക്ക് നഷ്ടമായിരുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം