കിരൺ ബാലിയ 
Sports

ഏഷ്യൻ ഗെയിംസ്: അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യമെഡൽ

മൂന്നാമത്തെ ശ്രമത്തിൽ 17.36 മീറ്റർ ദൂരം എറിഞ്ഞാണ് 24കാരിയായ കിരൺ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നത്.

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്ന് കിരൺ ബാലിയാൻ. വനിതാ വിഭാഗം ഷോട്ട് പുട്ടിലാണ് കിരൺ വെങ്കലം നേടിയത്. മൂന്നാമത്തെ ശ്രമത്തിൽ 17.36 മീറ്റർ ദൂരം എറിഞ്ഞാണ് 24കാരിയായ കിരൺ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നത്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ മാത്രമാണ് ശ്രമിച്ചത്. അതിനെനിക്ക് സാധിച്ചില്ല. അതിലെനിക്ക് സങ്കടമുണ്ട്.

എന്നാൽ എനിക്ക് മെഡൽ ലഭിച്ചതിൽ ഞാനേറെ സന്തോഷവതിയുമാണ്. അതിനപ്പുറം ചരിത്രത്തെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന് മെഡൽ നേടിയതിനു ശേഷം കിരൺ പ്രതികരിച്ചു. ഇന്ത്യൻ സംഘത്തിൽ നിന്നുള്ള മൻപ്രീത് കൗർ 16.25 മീറ്റർ ദൂരം എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തി.

അതേ സമയം പുരുഷ സ്ക്വാഷിൽ ഇന്ത്യൻ സംഘം ഫൈനലിലെത്തി. മലേഷ്യയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും