Sadeera Samaravikrama led Sri Lankan chase with a valiant 91* run innigs against Netherlands.  
Sports

നെതർലൻഡ്സിനെതിരേ ശ്രീലങ്കയ്ക്ക് ജയം

നെതർലൻഡ്സ് 49.4 ഓവറിൽ 262 റൺസിന് ഓൾഔട്ട്, ശ്രീലങ്ക 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 263

ലഖ്നൗ: ക്രിക്കറ്റ് ലോകകപ്പിൽ നെതർലൻഡ്സിനെതിരേ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 49.4 ഓവറിൽ 262 റൺസിന് ഓൾഔട്ടായി, ശ്രീലങ്ക 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

നേരത്തെ ലോവർ മിഡിൽ ഓർഡറിൽ സൈബ്രാൻഡ് എംഗൽബ്രെറ്റും (50) ലോഗൻ വാൻ ബീക്കും (59) നേടിയ അർധ സെഞ്ചുറികളാണ് ഡച്ചുകാരെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 91 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ശേഷം ഏഴാം വിക്കറ്റ് കൂട്ടുകെട്ട് അവരെ 221 റൺസ് വരെയെത്തിച്ചു.

നാലു വിക്കറ്റ് വീതം നേടിയ പേസ് ബൗളർമാരായ ദിൽഷൻ മധുശങ്കയും കസുൻ രജിതയുമാണ് നെതർലൻഡ്സിന് ഏറ്റവും കൂടുതൽ പ്രഹരമേൽപ്പിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് 52 റൺസ് എത്തുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് പതറാതെ ബാറ്റ് ചെയ്ത ഓപ്പണർ പാഥും നിശങ്ക (52 പന്തിൽ 54) അപകടം ഒഴിവാക്കി.

91 റൺസെടുത്ത് പുറത്താകാതെ നിന്ന സദീര സമരവിക്രമയ്ക്ക് 44 റൺസുമായി ചരിത് അസലങ്കയും 30 റൺസുമായി ധനഞ്ജയ ഡിസിൽവയും ഉറച്ച പിന്തുണ നൽകി. നെതർലൻഡ്സിനു വേണ്ടി ബൗളിങ് ഓപ്പൺ ചെയ്ത ഇന്ത്യൻ വംശജനായ ഓഫ് സ്പിന്നർ ആര്യൻ ദത്ത് മൂന്ന് വിക്കറ്റ് നേടി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?