സംസ്ഥാന കായിക മേള ദീപശിഖ പ്രയാണത്തിന് ചാലക്കുടിയിൽ ആവേശകരമായ സ്വീകരണം  
Sports

സംസ്ഥാന സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് ചാലക്കുടിയിൽ ആവേശകരമായ സ്വീകരണം |video

ചാലക്കുടി കാർമൽ ഹൈസ്കൂളിൽ ഏഷ്യൻ ചാമ്പ്യൻഷിപ് ടെന്നീസ് ടൂർണമെന്‍റ് ജേതാവ് ഷാരോൺ വി. തോമസും, ഭിന്നശേഷി വിദ്യാർഥി ആന്‍റോ പോളും ചേർന്ന് ദീപശിഖ സ്വീകരിച്ചു

ചാലക്കുടി: സംസ്ഥാന കായിക മേള ദീപശിഖ പ്രയാണത്തിന് ചാലക്കുടിയിൽ ആവേശകരമായ സ്വീകരണം. ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിൽ ആദ്യമായിനടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ ചാലക്കുടി കാർമൽ ഹൈസ്കൂളിൽ ഏഷ്യൻ ചാമ്പ്യൻഷിപ് ടെന്നീസ് ടൂർണമെന്‍റ് ജേതാവ് ഷാരോൺ വി. തോമസും, ഭിന്നശേഷി വിദ്യാർഥി ആന്‍റോ പോളും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ജില്ല ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ അക്കാദമിക് ജോയിന്‍റ് ഡയറക്ടർ ജാഥ ക്യാപ്റ്റൻ എ. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി ഉപജില്ല വിദ്യാഭ്യാസം ഓഫീസർ നിഷാ പി.ബി. ഏവരെയും സ്വാഗതം ചെയ്തു.

ജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈല നന്ദി പറഞ്ഞു. സുരേഷ് കെ.കെ. മാള എഇഒ, നിഷ പി.ബി. ഇരിഞ്ഞാലക്കുട എഇഒ, മൊയ്‌ദീൻ കൊടുങ്ങല്ലൂർ എഇഒ, എ.എസ്. മിഥുൻ ജില്ലാ സ്പോട്സ് കോഡിനേറ്റർ, കെ.കെ. മൊയ്‌ദീൻ ജില്ല സ്പോട്സ് സെക്രട്ടറി, ചാലക്കുടി ഉപജില്ല എച്ച്എം ഫോറം കൺവീനർ റാണി ജോൺ, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല എച്ച്എം ഫോറം കൺവീനർ ലത ടി.കെ.,അസീന പി.ബി. മാള എച്ച്എം ഫോറം കൺവീനർ ജോസ്, കൊടുങ്ങല്ലൂർ എച്ച്എം ഫോറം കൺവീനർ നൗഷാദ്, കാർമൽ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ എന്നിവർ  സംസാരിച്ചു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ