Sports

ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് ഒരുങ്ങി ടീം ഇന്ത്യ

ഓ​​വ​​ൽ: മൂ​​ന്ന് മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം ടീം ​​ഇ​​ന്ത്യ അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തു​​ന്നു. ആ​​രാ​​ധ​​ക​​ർ ഏ​​റെ ആ​​വേ​​ശ​​ത്തോ​​ടെ കാ​​ത്തി​​രു​​ന്ന ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാം​​പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​നാ​​യി ടീം ​​ഇ​​ന്ത്യ ഓ​​വ​​ലി​​ൽ എ​​ത്തി​​ക്ക​​ഴി​​ഞ്ഞു. 7 മു​​ത​​ൽ 11 വ​​രെ ന​​ട​​ക്കു​​ന്ന ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ ക​​രു​​ത്ത​​രാ​​യ ഓ​​സ്‌​​ട്രേ​​ലി​​യ​​യാ​​ണ് എ​​തി​​രാ​​ളി​​ക​ൾ. ക​​ഴി​​ഞ്ഞ ത​​വ​​ണ ഫൈ​​ന​​ലി​​ൽ കെ​​യി​​ൻ വി​​ല്ല്യം​​സ​​ണി​​ന്‍റെ ന്യൂ​​സി​​ലാൻ​​ഡി​​നെ​​തി​​രേ ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ കി​​രീ​​ടം വീ​​ണ്ടെ​​ടു​​ക്കു​​ക​​യാ​​ണ് രോ​​ഹി​​തി​​ന്‍റേ​​യും സം​​ഘ​​ത്തി​​ന്‍റേ​​യും ല​​ക്ഷ്യം. 2013 മു​​ത​​ൽ ഐ​​സി​​സി ട്രോ​​ഫി വ​​ര​​ൾ​​ച്ച അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ ജ​​യ​​ത്തി​​ൽ കു​​റ​​ഞ്ഞൊ​​ന്നും ഓ​​വ​​ലി​​ൽ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല.

വി​​രാ​​ട് കോ​​ഹ്‌​​ലി, അ​​ജി​​ങ്ക്യ ര​​ഹാ​​നെ തു​​ട​​ങ്ങി നി​​ര​​വ​​ധി സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ടീ​​മി​​നെ രോ​​ഹി​​ത് ശ​​ർ​​മ്മ ന​​യി​​ക്കും. എ​​ന്നാ​​ൽ ‍ഐ​​പി​​എ​​ല്ലി​​ന് ശേ​​ഷം പ​​രു​​ക്ക് പി​​ടി​​പെ​​ട്ട ചി​​ല താ​​ര​​ങ്ങ​​ളു​​ടെ സേ​​വ​​ന​​വും ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​മാ​​കും. ലോ​​ക ടെ​​സ്റ്റ് ചാം​​പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ന്‍റെ ടോ​​സി​​നാ​​യി ആ​​രാ​​ധ​​ക​​ർ കാ​​ത്തി​​രി​​ക്കു​​മ്പോ​​ൾ, ഇ​​ന്ത്യ​​യു​​ടെ പു​​തു​​ക്കി​​യ ടീ​​മി​​നെ പ​​രി​​ച​​യ​​പ്പെ​​ടാം.

നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ്മ ത​​ന്നെ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നൊ​​പ്പം ഇ​​ന്നി​​ങ്സ് ഓ​​പ്പ​​ൺ ചെ​​യ്യും. കെ.​​എ​​ൽ രാ​​ഹു​​ൽ ടീ​​മി​​ലെ മൂ​​ന്നാ​​മ​​ത്തെ ഓ​​പ്പ​​ണ​​റാ​​കു​​മാ​​യി​​രു​​ന്നു, എ​​ന്നാ​​ൽ ഐ​​പി​​എ​​ല്ലി​​നി​​ടെ ഹാം​​സ്ട്രിം​​ഗി​​ന് പ​​രു​​ക്കേ​​റ്റ​​തി​​നാ​​ൽ താ​​രം ടീ​​മി​​ൽ നി​​ന്ന് പു​​റ​​ത്താ​​യി. വ​​ലം​​കൈ​​യ്യ​​ൻ ബാ​​റ്റ്സ്മാ​​ൻ അ​​ടു​​ത്തി​​ടെ യു​​കെ​​യി​​ൽ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​നാ​​യ​​തി​​നാ​​ൽ കു​​റ​​ച്ച് മാ​​സ​​ത്തേ​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഫൈ​​ന​​ലി​​നാ​​യി ബാ​​ക്ക​​പ്പ് പ്ലെ​​യ​​റാ​​യി ഋ​​തു​​രാ​​ജ് ഗെ​​യ്‌​​ക്‌​​വാ​​ദ് യു​​കെ​​യി​​ലേ​​ക്ക് പ​​റ​​ക്കാ​​നി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​വാ​​ഹ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് താ​​ര​​ത്തി​​ന് പി​​ന്മാ​​റേ​​ണ്ടി വ​​ന്നു. പ​​ക​​രം രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ഇ​​ടം​​ങ്കൈ​​യ​​ൻ ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളി​​നാ​​ണ് ന​​റു​​ക്ക് വീ​​ണ​​ത്. ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ പ്ര​​ക​​ട​​ന​​വും ക​​ഴി​​ഞ്ഞ കു​​റ​​ച്ച് മാ​​സ​​ങ്ങ​​ളാ​​യി ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ പു​​ല​​ർ​​ത്തു​​ന്ന സ്ഥി​​ര​​ത​​യുമാണ് ജ​​യ്സ്വാ​​ളി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ​​ത്. എ​​ന്നാ​​ൽ ആ​​ദ്യ ഇ​​ല​​വ​​നി​​ൽ സ്ഥാ​​നം പി​​ടി​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല.

അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യെ​​ന്ന മ​​ധ്യ​​നി​​ര താ​​ര​​ത്തി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​നും ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം വേ​​ദി​​യാ​​കും. മു​​ൻ ഇ​​ന്ത്യ​​ൻ വൈ​​സ് ക്യാ​​പ്റ്റ​​ൻ ര​​ഞ്ജി ട്രോ​​ഫി​​യി​​ലും ഐ​​പി​​എ​​ല്ലി​​ലേ​​യും പ്ര​​ക​​ട​​ന​​ത്തി​​ന് പി​​ൻ​​ബ​​ല​​ത്തി​​ലാ​​ണ് ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. 2022 ജ​​നു​​വ​​രി മു​​ത​​ൽ അ​​ദ്ദേ​​ഹം ടീം ​​ഇ​​ന്ത്യ​​യ്ക്കാ​​യി ക​​ളി​​ച്ചി​​ട്ടി​​ല്ല.

ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യും വി​​രാ​​ട് കോ​​ഹ്‌​​ലി​​യു​​മാ​​ണ് ടീ​​മി​​ലെ മ​​റ്റ് മ​​ധ്യ​​നി​​ര ബാ​​റ്റ്‌​​സ്മാ​​ൻ​​മാ​​ർ. ക​​ഴി​​ഞ്ഞ ര​​ണ്ട് മാ​​സ​​മാ​​യി ഇം​​ഗ്ല​​ണ്ടി​​ൽ തു​​ട​​രു​​ന്ന പൂ​​ജാ​​ര സ​​സെ​​ക്സി​​നാ​​യി കൗ​​ണ്ടി ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​റ്റേ​​തൊ​​രു ക​​ളി​​ക്കാ​​ര​​നെ​​ക്കാ​​ളും ഫൈ​​ന​​ലി​​ന് മി​​ക​​ച്ച ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​ണ് താ​​രം. ര​​ണ്ട് സെ​​ഞ്ചു​​റി​​ക​​ൾ ഇ​​തി​​നോ​​ട​​കം പൂ​​ജാ​​ര സ​​സെ​​ക്സി​​നാ​​യി സ്വ​​ന്ത​​മാ​​ക്കി. ടീ​​മി​​ലെ ബാ​​ക്ക​​പ്പ് മ​​ധ്യ​​നി​​ര ബാ​​റ്റ്‌​​സ്മാ​​ൻ​​മാ​​രി​​ൽ ഒ​​രാ​​ളാ​​ണ് സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് എ​​ന്നാ​​ൽ സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്ന് സൂ​​ര്യ അ​​ന്തി​​മ ഇ​​ല​​വ​​നി​​ൽ സ്ഥാ​​നം ​​പി​​ടി​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല.

ആ​​ർ. അ​​ശ്വി​​ൻ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, അ​​ക്സ​​ർ പ​​ട്ടേ​​ൽ എ​​ന്നി​​വ​​ർ മൂ​​ന്ന് സ്പി​​ൻ ബൗ​​ളി​​ങ് ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രാ​​ണ് ടീ​​മി​​ലു​​ള്ള​​ത്. ര​​ണ്ട് ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രു​​മാ​​യി ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങാ​​ൻ തീ​​രു​​മാ​​നി​​ച്ചാ​​ൽ ജ​​ഡേ​​ജ​​യും അ​​ശ്വി​​നും സെ​​ല​​ക്ഷ​​ൻ ഉ​​റ​​പ്പി​​ക്കും. ഒ​​രു സ്പി​​ൻ ബൗ​​ളി​​ങ് ഓ​​ൾ​​റൗ​​ണ്ട​​റെ മാ​​ത്രം പ്ലെ​​യി​​ങ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ൽ ജ​​ഡേ​​ജ അ​​ശ്വി​​നെ പി​​ന്ത​​ള്ളും. ടീ​​മി​​ലെ ഏ​​ക പേ​​സ് ബൗ​​ളി​​ങ് ഓ​​ൾ​​റൗ​​ണ്ട​​ർ ശാ​​ർ​​ദു​​ൽ താ​​ക്കൂ​​റി​​ന്‍റേ​​യും സ്ഥാ​​നം ത​​ള്ളി​​ക്ക​​ള​​യാ​​നാ​​കി​​ല്ല.

ജ​​സ്പ്രീ​​ത് ബും​​മ്ര​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ മു​​ഹ​​മ്മ​​ദ് ഷ​​മി, ഉ​​മേ​​ഷ് യാ​​ദ​​വ്, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, ജ​​യ്ദേ​​വ് ഉ​​ന​​ദ്ക​​ട്ട് എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ നാ​​ല് പേ​​സ​​ർ​​മാ​​ർ. തോ​​ളി​​നേ​​റ്റ പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ഉ​​ന​​ദ്ക​​ട്ട് ഫൈ​​ന​​ലി​​ൽ പ​​ങ്കെ​​ടു​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യം ഉ​​യ​​ർ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ അ​​ദ്ദേ​​ഹം ഫി​​റ്റാ​​യ​​തി​​നാ​​ൽ ഇം​​ഗ്ല​​ണ്ടി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. മു​​കേ​​ഷ് കു​​മാ​​റാ​​ണ് ടീ​​മി​​ലെ ബാ​​ക്ക​​പ്പ് പേ​​സ​​ർ.

കാസർഗോഡ് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നോട്ടീസ് നൽകി അന്വേഷണസംഘം

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്