novak djokovic 
Sports

GOAT ജോ​ക്കോ

സി.​കെ. രാ​ജേ​ഷ്കു​മാ​ര്‍

ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും ന​മ്മെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ ടെ​ന്നീ​സ് താ​ര​ങ്ങ​ളു​ണ്ടാ​കാം. അ​ത​ത് കാ​ല​ത്തു​ള്ള​വ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത് അ​വ​രാ​യി​രി​ക്കും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച​വ​ര്‍ എ​ന്ന്. ആ ​പ​ട്ടി​ക​യി​ല്‍ റോ​ഡ് ലെ​വ​ര്‍ ഉ​ണ്ടാ​കും ബ്യോ​ണ്‍ ബോ​ര്‍ഗ് ഉ​ണ്ടാ​കും പീ​റ്റ് സാം​പ്ര​സ് ഉ​ണ്ടാ​കും. റോ​ജ​ര്‍ ഫെ​ഡ​റ​റും റാ​ഫേ​ല്‍ ന​ദാ​ലു​മു​ണ്ടാ​കും. എ​ന്നാ​ല്‍, 24 ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി എ​ല്ലാ പ്ര​ത​ല​ത്തി​ലും മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച് കു​തി​ക്കു​ക​യാ​ണ് ജോ​ക്കോ​വി​ച്ച്. ഇ​തോ​ടെ ആ​രാ​ണ് ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടെ​ന്നീ​സ് താ​ര​മെ​ന്ന (ഗോ​ട്ട്) ചോ​ദ്യ​ത്തി​ന് ഏ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ലും ഉ​ത്ത​രം ജോ​ക്കോ​വി​ച്ച് എ​ന്നാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ഗോ​ട്ട് ച​ര്‍ച്ച​ക​ള്‍ക്ക് ഇ​വി​ടെ അ​ന്ത്യം കു​റി​ക്കാം. അ​ത് ജോ​ക്കോ​വി​ച്ച് ത​ന്നെ.

റെ​ക്കോ​ഡു​ക​ളും ക​ണ​ക്കു​ക​ളു​മൊ​ക്കെ ഗോ​ട്ട് പ്ര​യോ​ഗ​ത്തി​ന് സാ​ധൂ​ക​ര​ണം ന​ല്‍കു​ന്നു​ണ്ട്. ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ളു​ടെ കാ​ര്യ​മെ​ടു​ത്താ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ന​ദാ​ലി​ന് 22 ഗ്രാ​ന്‍ഡ് സ്ലാ​മു​ക​ളാ​ണു​ള്ള​ത്. ഫെ​ഡ​റ​ര്‍ക്ക് 20ഉം. ​പ​രു​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള ന​ദാ​ല്‍ 2024ല്‍ ​വി​ര​മി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​വു​മ​ല്ല, ഇ​നി​യൊ​രു ഗ്രാ​ന്‍ഡ്സ്ലാം സ്വ​ന്ത​മാ​ക്കാ​ന്‍ ന​ദാ​ലി​നാ​കു​മോ എ​ന്നു സം​ശ​യ​മാ​ണ്. ഫെ​ഡ​റ​ര്‍ ഇ​തി​നോ​ട​കം ടെ​ന്നീ​സി​ല്‍നി​ന്നു വി​ര​മി​ച്ചു​ക​ഴി​ഞ്ഞു. ഈ ​മൂ​വ​രും ക​ളി​ക്കു​മ്പോ​ള്‍ മ​റ്റ് ഇ​രു​വ​ര്‍ക്കും മേ​ല്‍ മേ​ധാ​വി​ത്വം പു​ല​ര്‍ത്താ​ന്‍ ജോ​ക്കോ​യ്ക്കാ​യി​ട്ടു​മു​ണ്ട്.

ക​ണ​ക്കു​ക​ള്‍ ക​ഥ​പ​റ​യു​ന്നു

എ​ടി​പി സിം​ഗി​ള്‍സ് റാ​ങ്കി​ങ്ങി​ല്‍ ജോ​ക്കോ​വി​ച്ച് 378 ആ​ഴ്ക​ളാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തി​രു​ന്ന​ത്. തൊ​ട്ടു​പി​ന്നി​ലു​ള്ള ഫെ​ഡ​റ​ര്‍ ജോ​ക്കോ​വി​ച്ചി​നെ​ക്കാ​ള്‍ 63 ആ​ഴ്ച​ക​ള്‍ പി​ന്നി​ലാ​ണ്. എ​ന്നാ​ല്‍, തു​ട​ര്‍ച്ച​യാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ഴ്ച ഒ​ന്നാം സ്ഥാ​ന​ത്തി​രു​ന്ന താ​ര​മെ​ന്ന റെ​ക്കോ​ഡ് റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്കാ​ണ്, 237 ആ​ഴ്ച​ക​ള്‍.

പീ​റ്റ് സാം​പ്ര​സ് 286ഉം ​ഇ​വാ​ന്‍ ലെ​ന്‍ഡ​ര്‍ 270ഉം ​ജി​മ്മി കോ​ണേ​ഴ്സ് 268 ആ​ഴ്ച​ക​ളി​ലും ഒ​ന്നാം സ്ഥാ​ന​ത്തി​രു​ന്നി​ട്ടു​ണ്ട്. ന​ദാ​ലാ​വ​ട്ടെ 209 ആ​ഴ്ച​ക​ഴ​ളി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തി​രു​ന്നി​ട്ടു​ള്ള​ത്.

ലോ​ക​ത്ത് ഒ​രേ​യൊ​രു താ​ര​മാ​ണ് എ​ല്ലാം ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ളും (ഓ​സ്ട്ര​ലി​യ​ന്‍ ഓ​പ്പ​ണ്‍, ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, വിം​ബി​ള്‍ഡ​ണ്‍, യു​എ​സ് ഓ​പ്പ​ണ്‍) ഒ​രേ വ​ര്‍ഷം നേ​ടി​യി​ട്ടു​ള്ള​ത്. അ​ത് സാ​ക്ഷാ​ല്‍ റോ​ഡ് ലെ​വ​ര്‍ ആ​ണ്, 1969ല്‍. ​ക​ല​ണ്ട​ര്‍ വ​ര്‍ഷ​ത്തി​നു പു​റ​ത്ത് തു​ട​ര്‍ച്ച​യാ​യി നാ​ല് ഗ്രാ​ന്‍ഡ്സ്ലാ​മു​ക​ളും നേ​ടി​യി​ട്ടു​ള്ള താ​രം ജോ​ക്കോ​വി​ച്ച് മാ​ത്ര​മാ​ണ്. 2015ല്‍ ​വിം​ബി​ള്‍ഡ​ണ്‍ മു​ത​ല്‍ 2016 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ വ​രെ​യു​ള്ള കി​രീ​ട​ങ്ങ​ള്‍ ജോ​ക്കോ​വി​ച്ച് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജോ​ക്കോ​വി​ച്ചും ന​ദാ​ലും ക​രി​യ​ര്‍ സ്ലാ​മു​ക​ള്‍ (എ​ല്ലാം ഗ്രാ​ന്‍ഡ് സ്ലാ​മു​ക​ളും) ര​ണ്ടു ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്.

റെ​ഡ് ലെ​വ​ര്‍, ഫെ​ഡ​റ​ര്‍, ആ​ന്ദ്രെ ആ​ഗ​സി എ​ന്നി​വ​ര്‍ ഓ​രോ ത​വ​ണ​യും ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ക​രി​യ​ര്‍ ഗോ​ള്‍ഡ​ന്‍ സ്ലാം (​ഒ​ളിം​പി​ക് സ്വ​ര്‍ണം കൂ​ടി) നേ​ടി​യ​വ​ര്‍ ആ​ഗ​സി​യും ന​ദാ​ലും മാ​ത്ര​മാ​ണ്.

ജോക്കോവിച്ചിന്‍റെ ഗ്രാ​ന്‍ഡ് സ്‌ലാം ​കി​രീ​ട​ങ്ങ​ള്‍

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍

2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023.

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍

2016, 2021, 2023.

വിം​ബി​ള്‍ഡ​ണ്‍

2011, 2014, 2015, 2018, 2019, 2021, 2022

യു​എ​സ് ഓ​പ്പ​ണ്‍

2011, 2015, 2018, 2023.

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകളെ വധിച്ചു

25 ലക്ഷം തട്ടിയ അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

സെക്രട്ടേറിയറ്റിലെ സീലിങ് തകർന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്

പൂരം അലങ്കോലമാക്കാൽ ആർഎസ്എസിന്‍റെ താൽപര്യമെന്ന് ഗോവിന്ദൻ