Sports

ഫൈനലിന് ഇനി മൂന്നു നാൾ: ബൗ​ള​ര്‍മാ​ര്‍ ആ​രൊ​ക്കെ ?

ര​വീ​ന്ദ്ര ജ​ഡേ​ജ, ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ എ​ന്നീ സ്പി​ന്ന​ര്‍മാ​ര്‍ മി​ക​ച്ച ഫോ​മി​ലാ​ണെ​ങ്കി​ലും ര​ണ്ടു​പേ​രെ​യും ഒ​ന്നി​ച്ച് ഇ​വി​ടെ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത് ബു​ദ്ധി​യ​ല്ല

ഓ​വ​ല്‍: ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ന് ഇ​നി മൂ​ന്നു നാ​ള്‍കൂ​ടി. ടീം ​ഇ​ന്ത്യ ഓ​വ​ലി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. പ​രി​ശീ​ല​നം അ​തി​ന്‍റെ മൂ​ര്‍ധ​ന്യാ​വ​സ്ഥ​യി​ല്‍. ജൂ​ണ്‍ 7 മു​ത​ല്‍ 11 വ​രെ ന​ട​ക്കു​ന്ന ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​യാ​ണ് എ​തി​രാ​ളി​ക​ള്‍. ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ലി​ല്‍ കെ​യി​ന്‍ വി​ല്ല്യം​സ​ണി​ന്‍റെ ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രേ ന​ഷ്ട​പ്പെ​ടു​ത്തി​യ കി​രീ​ടം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് രോ​ഹി​തി​ന്‍റേ​യും സം​ഘ​ത്തി​ന്‍റേ​യും ല​ക്ഷ്യം. 2013 മു​ത​ല്‍ ഐ​സി​സി ട്രോ​ഫി വ​ര​ള്‍ച്ച അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ടീം ​ഇ​ന്ത്യ ജ​യ​ത്തി​ല്‍ കു​റ​ഞ്ഞൊ​ന്നും ഓ​വ​ലി​ല്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, ടീ​മി​ന്‍റെ ഘ​ട​ന എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ടീം ​മാ​നെ​ജ്‌​മെ​ന്‍റ്.

അ​വ​രെ കു​ഴ​പ്പി​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യം ആ​രൊ​ക്കെ​യാ​കും ടീ​മി​ലെ ബൗ​ള​ര്‍മാ​ര്‍. ഫാ​സ്റ്റ് ബൗ​ളി​ങ്ങി​നെ പി​ന്തു​ണ​യ്ക്കു​ന്ന കെ​ന്നി​ങ്ട​ണ്‍ ഓ​വ​ലി​ലെ പി​ച്ചി​ല്‍ ര​ണ്ട് സ്പി​ന്ന​ര്‍മാ​രെ ക​ളി​പ്പി​ച്ചാ​ല്‍ അ​ത് ഗു​ണ​ക​ര​മാ​കി​ല്ല എ​ന്ന നി​രീ​ക്ഷ​ണ​മാ​ണ് പൊ​തു​വേ​യു​ള്ള​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ, ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ എ​ന്നീ സ്പി​ന്ന​ര്‍മാ​ര്‍ മി​ക​ച്ച ഫോ​മി​ലാ​ണെ​ങ്കി​ലും ര​ണ്ടു​പേ​രെ​യും ഒ​ന്നി​ച്ച് ഇ​വി​ടെ ക​ള​ത്തി​ലി​റ​ക്കു​ന്ന​ത് ബു​ദ്ധി​യ​ല്ല. ഓ​വ​ലി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ 10 ടെ​സ്റ്റു​ക​ളി​ലെ ക​ണ​ക്കു​ക​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ പേ​സ​ര്‍മാ​ര്‍ക്കാ​ണ് ഈ ​പി​ച്ചി​ല്‍ മു​ന്‍തൂ​ക്കം. 252 വി​ക്ക​റ്റു​ക​ളാ​ണ് വേ​ഗ ബൗ​ള​ര്‍മാ​ര്‍ നേ​ടി​യ​ത്. 68 എ​ണ്ണ​മാ​ണ് സ്പി​ന്ന​ര്‍മാ​രു​ടെ പേ​രി​ലു​ള്ള​ത്. ജൂ​ണ്‍ മാ​സ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഓ​വ​ലി​ല്‍ ടെ​സ്റ്റ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. പി​ച്ചി​ന്‍റെ സ്വ​ഭാ​വം എ​ന്താ​ണെ​ന്ന് ക​ണ്ട​റി​യ​ണം. ര​ണ്ടു സ്പി​ന്ന​ര്‍മാ​രെ​യും ക​ളി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മു​ന്‍ കോ​ച്ച് ര​വി ശാ​സ്ത്രി​യു​ടെ അ​ഭി​പ്രാ​യം. പി​ച്ചി​ന്‍റെ സ്വ​ഭാ​വം അ​നു​കൂ​ല​മാ​ണെ​ങ്കി​ല്‍ അ​ശ്വി​നെ​യും ജ​ഡേ​ജ​യെ​യും ടീ​മി​ലു​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് ശാ​സ്ത്രി പ​റ​ഞ്ഞു.47 ടെ​സ്റ്റു​ക​ളി​ലാ​ണ് ജ​ഡേ​ജ​യും അ​ശ്വി​നും ഒ​രു​മി​ച്ച് ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 40ഉം ​ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. 40 ക​ളി​ക​ളി​ല്‍ 234 വി​ക്ക​റ്റു​ക​ളാ​ണ് അ​ശ്വി​ന്‍ നേ​ടി​യ​ത്. 194 ഇ​ര​ക​ളെ ജ​ഡേ​ജ​യും വീ​ഴ്ത്തി. വി​ദേ​ശ​ത്തെ ഏ​ഴു ടെ​സ്റ്റി​ല്‍ 25 വീ​തം വി​ക്ക​റ്റാ​ണ് ഇ​രു​വ​ര്‍ക്കു​മു​ള്ള​ത്. ഇം​ഗ്ല​ണ്ടി​ല്‍ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളി​ല്‍ മോ​ശം പ്ര​ക​ട​ന​മാ​യി​രു​ന്നു. ര​ണ്ടു ക​ളി​യി​ല്‍ അ​ശ്വി​ന് നാ​ലും ജ​ഡേ​ജ​യ്ക്ക് ര​ണ്ടും വി​ക്ക​റ്റ് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​രു​വ​ര്‍ക്കും ബാ​റ്റി​ങ്ങി​ലു​ള്ള ക​ഴി​വും ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​ന്ത്യ ഒ​രു സ്പി​ന്ന​റെ​യും മൂ​ന്നു ഫാ​സ്റ്റ് ബൗ​ള​റെ​യും ടീ​മി​ലെ​ടു​ത്താ​ല്‍ അ​ശ്വി​നാ​യി​രി​ക്കും പു​റ​ത്താ​വു​ക. കാ​ര​ണം ആ​റാം ന​മ്പ​ര്‍ ബാ​റ്റ്‌​സ്മാ​നാ​യി ജ​ഡേ​ജ​യ്ക്ക് ഇ​റ​ങ്ങാം. ഒ​പ്പം സ​മീ​പ​കാ​ല​ത്ത് മി​ക​ച്ച ബൗ​ളി​ങ് പ്ര​ക​ട​നം തു​ട​രു​ന്ന ജ​ഡേ​ജ അ​ക്കാ​ര്യ​ത്തി​ലും ആ​ശ്ര​യി​ക്കാ​വു​ന്ന താ​ര​മാ​ണ്. പേ​സ​ര്‍മാ​രി​ല്‍ മു​ഹ​മ്മ​ദ് ഷ​മി​യും മു​ഹ​മ്മ​ദ് സി​റാ​ജും ടീ​മി​ലു​ണ്ടാ​കും.

ജ​യ​ദേ​വ് ഉ​ന​ദ്ക​ഡോ ഉ​മേ​ഷ് യാ​ദ​വോ മൂ​ന്നാം പേ​സ​റാ​കാ​നാ​ണ് സാ​ധ്യ​ത. ബാ​റ്റി​ങ്ങി​ലും സാ​ധ്യ​ത​യു​ള്ള ശാ​ര്‍ദു​ല്‍ ഠാ​ക്കു​റി​നെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വു​മു​യ​രു​ന്നു​ണ്ട്. ഉ​ന​ദ്ക​ഡ് ര​ഞ്ജി ട്രോ​ഫി​യി​ല​ട​ക്കം ഗം​ഭീ​ര ഫോ​മി​ലാ​യി​രു​ന്നു. ഉ​മേ​ഷ് യാ​ദ​വി​ന് പു​തി​യ പ​ന്തി​ലും പ​ഴ​യ പ​ന്തി​ലും ഒ​രു​പോ​ലെ സ്വി​ങ് ചെ​യ്യി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. ഇ​ന്ത്യ​യി​ല്‍അ​വ​സാ​നം ന​ട​ന്ന ഇ​ന്ത്യ- ഓ​സ്‌​ട്രേ​ലി​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ജ​ഡേ​ജ 22ഉം ​അ​ശ്വി​ന്‍ 22ഉം ​വി​ക്ക​റ്റു​ക​ള്‍ നേ​ടി​യി​രു​ന്നു.

അ​തി​നി​ടെ, പി​ച്ചി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ള​നു​സ​രി​ച്ച് വേ​ണം ടീ​മി​ല്‍ ആ​ര് വേ​ണ​മെ​ന്നു തീ​രു​മാ​നി​ക്ക​നെ​ന്ന് മു​ന്‍ താ​രം മു​ഹ​മ​മ്മ​ദ് കൈ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​ച്ച് സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന​താ​ണെ​ങ്കി​ല്‍ അ​ശ്വി​നെ ക​ളി​പ്പി​ക്ക​ണം. പേ​സ് ബൗ​ള​ര്‍മാ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ങ്കി​ല്‍ ഷാ​ര്‍ദ്ദു​ലി​ന് അ​വ​സ​രം ന​ല്‍ക​ണ​മെ​ന്നും കൈ​ഫ് പ​റ​ഞ്ഞു. അ​ശ്വി​നെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ല്‍ ഓ​സീ​സ് ടീ​മി​ലെ ഇ​ടം കൈ​യ​ന്‍മാ​രാ​യ ട്രാ​വി​സ് ഹെ​ഡ്, ഉ​സ്മാ​ന്‍ ഖ​വാ​ജ എ​ന്നി​വ​ര്‍ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​നാ​വും. പേ​സ​ര്‍മാ​രാ​യി മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കൈ​ഫി​ന്‍റെ അ​ഭി​പ്രാ​യം.

പ​ന്ത് ഏ​ത്?

ഇം​ഗ്ല​ണ്ടി​ല്‍ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ പൊ​തു​വെ എ​ല്ലാ​വ​രും ചൂ​ണ്ടി​ക്കാ​ണാ​ക്കാ​റു​ള്ള കാ​ര്യ​മാ​ണ് സീം ​ബൗ​ളി​ങ്ങി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്ന്. എ​ന്താ​ണി​തി​നു കാ​ര​ണം? സീം ​ബൗ​ളി​ങ്ങി​നു​പ​യോ​ഗി​ക്കു​ന്ന ഡ്യൂ​ക്ക് പ​ന്തു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ലെ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ന്തി​ലെ തു​ന്ന​ലു​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ബ​ല​മു​ള്ള​തി​നാ​ല്‍ സീം ​നീ​ണ്ടു​നി​ല്‍ക്കും.

അ​തു​കൊ​ണ്ടു​ത​ന്നെ ഡ്യൂ​ക്ക് പ​ന്തു​ക​ളാ​ണ് ഇം​ഗ്ല​ണ്ട് തെ​ര​ഞ്ഞെ​ടു​ക്കാ​റ്. അ​തേ​സ​മ​യം, കു​ക്ക​ബു​റ, എ​സ്ജി എ​ന്നീ പ​ന്തു​ക​ളാ​ണ് ഓ​സ്‌​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റ് ഇ​ന്‍ഡീ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ പേ​സ് നി​ര​യി​ലു​ള്ള മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും പാ​റ്റ് ക​മി​ന്‍സും ജോ​ഷ് ഹെ​യ്‌​സ​ല്‍വു​ഡും ബോ​ള​ണ്ടു​മ​ട​ക്ക​മു​ള്ള തീ​പ്പൊ​രി ബൗ​ള​ര്‍മാ​ര്‍ക്ക് സീം ​ബൗ​ളി​ങ്ങി​ന് അ​നു​കൂ​ല​മാ​കും ഡ്യൂ​ക്ക് പ​ന്തു​ക​ള്‍. ഇ​ത്ത​രം പ​ന്തു​ക​ളി​ല്‍ ക​ളി​ച്ച് മി​ക​ച്ച വി​ജ​യം നേ​ടി​യ ച​രി​ത്രം ഇ​ന്ത്യ​ന്‍ ടീ​മി​നു​മു​ണ്ട്. ഇം​ഗ്ല​ണ്ടി​ലെ പി​ച്ചു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍മാ​ര്‍ എ​ല്ലാ കാ​ല​ത്തും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ട്.

ഋഷഭ് പന്തിനെ 27 കോടിക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു