travis head 
Sports

ട്രാവിസ് ഹെ​ഡ് ഐ​സി​സി​യു​ടെ ന​വം​ബ​റി​ലെ താ​രം

120 പ​ന്തി​ല്‍ 137 റ​ണ്‍സെ​ടു​ത്ത ഹെ​ഡ്ഡാ​ണ് ഫൈ​ന​ലി​ലെ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്

ദു​ബൈ: ഓ​സ്ട്രേ​ലി​യ​ക്ക് ആ​റാം ലോ​ക​ക​പ്പ് കി​രീ​ടം സ​മ്മാ​നി​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക​മാ​യ ട്രാ​വി​സ് ഹെ​ഡ് ഐ​സി​സി​യു​ടെ ന​വം​ബ​റി​ലെ മി​ക​ച്ച താ​രം. ഇ​ന്ത്യ​ന്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി, ഓ​സ്ട്രേ​ലി​യ​ന്‍ ഓൾറൗണ്ടർ ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഹെഡ് പുരസ്കാരത്തിന് അർഹനായത്.

ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ സെ​ഞ്ച്വ​റി നേ​ടി ഹെ​ഡ് ടീ​മി​നെ അ​നാ​യാ​സം വി​ജ​യ​ത്തി​ലെ​ത്തി​ച്ചാ​ണ് ലോ​ക കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 120 പ​ന്തി​ല്‍ 137 റ​ണ്‍സെ​ടു​ത്ത ഹെ​ഡ്ഡാ​ണ് ഫൈ​ന​ലി​ലെ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്. സെ​മി​യി​ലും മി​ക​ച്ച ബാ​റ്റി​ങാ​ണ് താ​രം പു​റ​ത്തെ​ടു​ത്ത​ത്.

സെ​മി​യി​ലും ഹെ​ഡ്ഡ് ത​ന്നെ​യാ​യി​രു​ന്നു ക​ളി​യി​ലെ താ​രം. ബം​ഗ്ലാ​ദേ​ശി​ന്‍റെ യു​വ സ്പി​ന്ന​ര്‍ ന​ഹി​ദ അ​ക്ത​റാ​ണ് മി​ക​ച്ച വ​നി​താ താ​രം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ബം​ഗ്ലാ​ദേ​ശ് വ​നി​താ താ​ര​മെ​ന്ന അ​പൂ​ര്‍വ നേ​ട്ട​ത്തി​ലാ​ണ് താ​രം.

ജനവിധി എഴുതി പാലക്കാട്: ഇതുവരെ 33% മാത്രം പോളിങ്

ഡൽഹി വായു മലിനീകരണം: 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം

കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തിയോ? വ്യാജസന്ദേശമെന്ന് പിഐബി