മുംബൈ: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ജനുവരിയിൽ നടക്കുന്ന ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പിനുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ഉദയ് സഹാറനാണ് ടീമിനെ നയിക്കുന്നത്. ഡിസംബർ 29-ന് ആണ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുന്നത്.
നിലവിലെ ചാംപ്യന്മാരായ ഇന്ത്യ, ബംഗ്ലാദേശ്, അയർലൻഡ്, യുഎസ്എ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്നു. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലൻഡ് എന്നിവർ ഉൾപ്പെടുന്നു. ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്വെ, നമീബിയ എന്നിവരും അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ന്യൂസിലാൻഡ്, നേപ്പാൾ എന്നിവർ ഗ്രൂപ്പ് ഡിയിലുമാണ്.
2024 ജനുവരി 20-ന് ബ്ലൂംഫോണ്ടെയ്നിൽ ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ടീം ഇന്ത്യ അണ്ടർ 19 ലോകകപ്പ് പോരാട്ടം ആരംഭിക്കുക.
ഇന്ത്യൻ ടീം: അർഷിൻ കുൽക്കർണി, ആദർശ് സിങ്, രുദ്ര മയൂർ പട്ടേൽ, സച്ചിൻ ദാസ്, പ്രിയാൻഷു മോലിയ, മുഷീർ ഖാൻ, ഉദയ് സഹാറൻ (ക്യാപ്റ്റൻ), ആരവേലി അവനീഷ് റാവു (വിക്കറ്റ് കീപ്പർ), സൗമി കുമാർ പാണ്ഡെ (വിക്കറ്റ് കീപ്പർ), മുരുകൻ അഭിഷേക്, ഇന്നേഷ് മഹാജൻ (വൈസ് ക്യാപ്റ്റൻ), ധനുഷ് ഗൗഡ, ആരാധ്യ ശുക്ല, രാജ് ലിംബാനി, നമൻ തിവാരി.
ബാക്ക്-അപ്പ് താരങ്ങൾ: ദിഗവിജയ് പാട്ടീൽ (മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ), ജയന്ത് ഗോയാട്ട് (ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ), പി. വിഘ്നേഷ് (തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ), കിരൺ ചോർമലെ (മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ).