Uruguay player Darwin Nunez makes a move against Brazil in world cup qualifying match in Latin American round. 
Sports

ബ്രസീലിനു ഷോക്ക്; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വെയോടു തോറ്റു

2015നു ശേഷം ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീൽ തോൽക്കുന്നത് ഇതാദ്യം, കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയോടു സമനിലയും വഴങ്ങിയിരുന്നു.

മോണ്ടിവിഡിയോ: ലോകകപ്പ് ഫുട്ഫോളിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിന് ഉറുഗ്വെയ്ക്കെതിരേ ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ടു ഗോളിനാണ് താര സമ്പന്നമായ ബ്രസീൽ ആദ്യ ലോക ചാംപ്യൻമാരോട് അടിയറവ് പറഞ്ഞത്.

നെയ്മർ, വിനീഷ്യസ് ജൂനിയർ, കാസിമിറോ, ഗബ്രിയേൽ ജീസസ്, റോഡ്രിഗോ തുടങ്ങിയ വമ്പൻമാരെല്ലാം ബ്രസീൽ നിരയിലുണ്ടായിരുന്നു. എന്നാൽ, നെയ്മർ ഇടയ്ക്കു വച്ച് പരുക്കേറ്റ് പിൻമാറി. കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയോട് ബ്രസീൽ സമനിലയും വഴങ്ങിയിരുന്നു. എന്നാൽ, 2015നു ശേഷം ആദ്യമായാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ തോൽക്കുന്നത്.

ഡാർവിൻ ന്യൂനസാണ് ഉറുഗ്വെയുടെ വിജയശിൽപ്പി. ഒരു ഗോളടിച്ച ന്യൂനസ്, രണ്ടാം ഗോളിനിൽ നിക്കോളാസ് ഡെലാക്രൂസിന് അസിസ്റ്റും നൽകി.

നിലവിൽ നാലു കളിയിൽ ഏഴ് പോയിന്‍റുള്ള ഉറുഗ്വെ യോഗ്യതാ റൗണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്, ബ്രസീൽ മൂന്നാമതും.

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ഇപിയെ വിശ്വസിക്കുന്നു, പാർട്ടി അന്വേഷണമില്ല; ആത്മകഥാ വിവാദത്തിൽ എം.വി. ഗോവിന്ദൻ

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്