ലണ്ടന്‍:ചരിത്രം കുറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ മര്ക്വേറ്റ വാന്‍ദ്രോഷോവ. വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തം നല്കി വാന്‍ദ്രോഷോവ. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വാന്‍ദ്രോഷോവ കിരീടത്തില്മുത്തമിടുന്നത്. സ്കോര്‍: 6-4, 6-4. ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്ന സീഡ് ചെയ്യപ്പെടാത്ത ആദ്യ താരമെന്ന നേട്ടവും വാന്‍ദ്രോഷോവ സ്വന്തമാക്കി.
60 വര്‍ഷത്തിനിടെ ഇതാദ്യത്തെ സംഭവമാണ്. 1963-ല്‍ ആണ് അവസാനമായി ഒരു സീഡ് ചെയ്യാത്ത താരം വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്. ആദ്യസെറ്റില്‍ മികച്ച മേല്‍ക്കൈ നേടിയ ശേഷമായിരുന്നു ജാബിയൂറിന്റെ പിന്നോട്ടുപോകല്‍.
വ്യാഴാഴ്ച നടന്ന സെമിയില്‍ യുക്രെയ്നിന്റെ എലിന സ്വിറ്റൊലിനയെ തകര്‍ത്താണ് മാര്‍ക്വേറ്റ വാന്‍ദ്രോഷോവ വിംബിള്‍ഡണ്‍ ഫൈനലില്‍ കടന്നത്. എലിന സ്വിറ്റൊലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-3) വാന്‍ദ്രോഷോവ പരാജയപ്പെടുത്തുകയായിരുന്നു. താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 2019-ലെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പാണ് വാന്‍ദ്രോഷോവ.