Sports

രോഹനും കൃഷ്ണപ്രസാദിനും സെഞ്ചുറി; വിജയ് ഹസാരെയിൽ മഹാരാഷ്ട്രയെ തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ

രാ​ജ്കോ​ട്ട്: രോ​ഹ​ന്‍ കു​ന്നു​മ്മ​ലും കൃ​ഷ്ണ​പ്ര​സാ​ദും സെ​ഞ്ചു​റി നേ​ടി തി​ള​ങ്ങി​യ വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ട്രോ​ഫി​യി​ല്‍ കേ​ര​ളം ക്വാ​ര്‍ട്ട​റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യെ 153 റ​ണ്‍സി​ന് ത​ക​ര്‍ത്തെ​റി​ഞ്ഞാ​ണ് സ​ഞ്ജു സാം​സ​ണും സം​ഘ​വും ക്വാ​ര്‍ട്ട​റി​നു ടി​ക്ക​റ്റെ​ടു​ത്ത​ത്. ക്വാ​ര്‍ട്ട​റി​ല്‍ ക​രു​ത്ത​രാ​യ രാ​ജ​സ്ഥാ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. 384 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന മ​ഹാ​രാ​ഷ്ട്ര​യെ 37.4 ഓ​വ​റി​ല്‍ 230 റ​ണ്‍സി​ന് കേ​ര​ളം ഓ​ള്‍ ഔ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ടീം ​സ്‌​കോ​റാ​ണി​ത്. 2009ല്‍ ​ഗോ​വ​യ്ക്കെ​തി​രെ നേ​ടി​യ 377-3 ആ​യി​രു​ന്നു മു​ന്‍ റെ​ക്കോ​ഡ്. ബാ​റ്റി​ങ്ങി​ല്‍ രോ​ഹ​ന്‍ എ​സ് കു​ന്നു​മ്മ​ലും കൃ​ഷ്ണ പ്ര​സാ​ദും സെ​ഞ്ചു​റി നേ​ടി​യ​പ്പോ​ള്‍ ബൗ​ളിം​ഗി​ല്‍ ശ്രേ​യാ​സ് ഗോ​പാ​ല്‍, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ സ്പി​ന്‍ മി​ക​വാ​ണ് കേ​ര​ള​ത്തെ തു​ണ​ച്ച​ത്.

ശ്രേ​യസ് 8.4 ഓ​വ​റി​ല്‍ 38 റ​ണ്‍സി​ന് നാ​ലും വൈ​ശാ​ഖ് 9 ഓ​വ​റി​ല്‍ 39ന് ​മൂ​ന്നും വി​ക്ക​റ്റ് കീ​ശ​യി​ലാ​ക്കി. ബേ​സി​ല്‍ ത​മ്പി​യും അ​ഖി​ന്‍ സ​ത്താ​റും ഓ​രോ വി​ക്ക​റ്റ് നേ​ടി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റി​ന് 383 എ​ന്ന ഹി​മാ​ല​യ​ന്‍ സ്‌​കോ​റി​ലെ​ത്തി. കേ​ര​ള​ത്തി​നാ​യി ഓ​പ്പ​ണ​ര്‍മാ​രാ​യ രോ​ഹ​ന്‍ എ​സ് കു​ന്നു​മ്മ​ല്‍ 83 പ​ന്തി​ലും കൃ​ഷ്ണ പ്ര​സാ​ദ് 114 പ​ന്തി​ലും സെ​ഞ്ചു​റി​യും പൂ​ര്‍ത്തി​യാ​ക്കി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 34.1 ഓ​വ​റി​ല്‍ 218 റ​ണ്‍സ് ചേ​ര്‍ത്ത ശേ​ഷം രോ​ഹ​നാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ 95 പ​ന്തി​ല്‍ 18 ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 120 റ​ണ്‍സെ​ടു​ത്തു.

രോ​ഹ​ന്‍ മ​ട​ങ്ങി​യ ശേ​ഷ​വും ത​ക​ര്‍ത്ത​ടി​ച്ച കൃ​ഷ്ണ പ്ര​സാ​ദ​വ​ട്ടെ 137 പ​ന്തി​ല്‍ 13 ഫോ​റും 4 സി​ക്സോ​ടെ​യും 144 റ​ണ്‍സ് പേ​രി​ലാ​ക്കി. സ​ഞ്ജു സാം​സ​ണ്‍ (25 പ​ന്തി​ല്‍ 29), വി​ഷ്ണു വി​നോ​ദ് (23 പ​ന്തി​ല്‍ 43), അ​ബ്ദു​ള്‍ ബാ​സി​ദ് (18 പ​ന്തി​ല്‍ 35*), സ​ച്ചി​ന്‍ ബേ​ബി (2 പ​ന്തി​ല്‍ 1*) എ​ന്നി​വ​രും തി​ള​ങ്ങി​യ​തോ​ടെ കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റി​ന് 383 റ​ണ്‍സ് എ​ന്ന റെ​ക്കോ​ഡ് സ്‌​കോ​റി​ലെ​ത്തു​ക​യാ​യി​രു​ന്നു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ മ​ഹാ​രാ​ഷ്്ട്ര​യ്ക്ക് കേ​ര​ള​ത്തെ വി​റ​പ്പി​ക്കു​ന്ന തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ര്‍മാ​രാ​യ കൗ​ശ​ല്‍ എ​സ് താം​ബെ​യും ഓം ​ഭോ​സ​ല​യും ചേ​ര്‍ന്ന ന​ല്‍കി​യ​ത്. 21-ാം ഓ​വ​റി​ല്‍ നേ​രി​ട്ടു​ള്ള ത്രോ​യി​ല്‍ കൗ​ശ​ലി​നെ (52 പ​ന്തി​ല്‍ 50) പു​റ​ത്താ​ക്കി ശ്രേ​യ​സ് ഗോ​പാ​ലാ​ണ് കേ​ര​ള​ത്തെ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. 139 റ​ണ്‍സ്് ഓ​പ്പ​ണി​ങ്് വി​ക്ക​റ്റി​ല്‍ മ​ഹാ​രാ​ഷ്ട്ര താ​ര​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ഓം ​ഭോ​സ​ല​യെ (71 പ​ന്തി​ല്‍ 78) തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ ശ്രേ​യ​സ് ഗോ​പാ​ല്‍, അ​ബ്ദു​ള്‍ ബാ​സി​ത്തി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന് ശ്വാ​സം ല​ഭി​ച്ചു. ബേ​സി​ല്‍ ത​മ്പി​യു​ടെ അ​ടു​ത്ത ഓ​വ​റി​ല്‍ നാ​യ​ക​ന്‍ കേ​ദാ​ര്‍ ജാ​ദ​വി​നെ (7 പ​ന്തി​ല്‍ 11) വി​ക്ക​റ്റി​ന് പി​ന്നി​ല്‍ സ​ഞ്ജു സാം​സ​ണ്‍ പ​റ​ക്കും ക്യാ​ച്ചി​ലും പു​റ​ത്താ​ക്കി​യ​തോ​ടെ കേ​ര​ളം ട്രാ​ക്കി​ലാ​യി. അ​ന്‍കി​ത് ബ​വാ​നെ​യെ​യും (17 പ​ന്തി​ല്‍ 15) അ​ഖി​ന്‍ സ​ത്താ​റി​ന്‍റെ പ​ന്തി​ല്‍ സ​ഞ്ജു പി​ടി​കൂ​ടി. സി​ദ്ധാ​ര്‍ഥ് മ​ഹാ​ത്രേ​യെ​യും (16 പ​ന്തി​ല്‍ 17), ആ​സിം കാ​സി​യെ​യും 8 പ​ന്തി​ല്‍ 4) വൈ​ശാ​ഖ് ച​ന്ദ്ര​ന്‍ പ​റ​ഞ്ഞ​യ​ച്ച​തോ​ടെ കേ​ര​ളം പി​ടി​മു​റു​ക്കി. 20.1 ഓ​വ​റി​ല്‍ 139-0 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര ഇ​തോ​ടെ 30.3 ഓ​വ​റി​ല്‍ 198-6 എ​ന്ന നി​ല​യി​ല്‍ പ​രു​ങ്ങ​ലി​ലാ​യി. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യു​ടെ പ്ര​തീ​ക്ഷ വ​റ്റി. 19 പ​ന്തി​ല്‍ 20 എ​ടു​ത്ത രാ​മ​കൃ​ഷ്ണ​ന്‍ ഘോ​ഷി​നെ ശ്രേ​യ​സ് ഗോ​പാ​ലും, പ്ര​ദീ​പ് ദാ​ദ്ധേ​യെ ഗോ​ള്‍ഡ​ന്‍ ഡ​ക്കാ​ക്കി വൈ​ശാ​ഖ് ച​ന്ദ്ര​നും മ​ട​ക്കി​യ​തോ​ടെ മ​ഹാ​രാ​ഷ്ട്ര 34.3 ഓ​വ​റി​ല്‍ എ​ട്ടി​ന് 222 എ​ന്ന നി​ല​യി​ലേ​ക്കു പ​തി​ച്ചു.

നി​ഖി​ല്‍ നാ​യ്ക് (27 പ​ന്തി​ല്‍ 21), മ​നോ​ജ് ഇ​ന്‍ഗ​ലെ (2 പ​ന്തി​ല്‍ 0) എ​ന്നി​വ​രെ ഒ​രേ ഓ​വ​റി​ല്‍ പു​റ​ത്താ​ക്കി നാ​ല് വി​ക്ക​റ്റ് തി​ക​ച്ച ശ്രേ​യ​സ് ഗോ​പാ​ല്‍ കേ​ര​ള​ത്തി​ന് ഗം​ഭീ​ര ജ​യം സ​മ്മാ​നി​ച്ചു.

6 പ​ന്തി​ല്‍ 2* റ​ണ്‍സു​മാ​യി സോ​ഹ​ന്‍ ജ​മേ​ല്‍ പു​റ​ത്താ​വാ​തെ നി​ന്നു.ക്വാ​ര്‍ട്ട​റി​ല്‍ ക​രു​ത്ത​രാ​യ രാ​ജ​സ്ഥാ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. രാ​ജ്കോ​ട്ടി​ലെ സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 9ന് ​ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ആ​രം​ഭി​ക്കും. ദീ​പ​ക് ഹൂ​ഡ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ല്‍ രാ​ഹു​ല്‍ ച​ഹാ​ര്‍, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, മ​ഹി​പാ​ല്‍ ലോം​റ​ര്‍, രാം ​മോ​ഹ​ന്‍ ചൗ​ഹാ​ന്‍. അ​ഭി​ജീ​ത്ത് തോ​മ​ര്‍, കു​ണാ​ല്‍ സിം​ഗ് റാ​ത്തോ​ഡ് തു​ട​ങ്ങി​യ മി​ക​ച്ച താ​ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍, ഇ​തേ ഫോ​മി​ല്‍ ക​ളി​ച്ചാ​ല്‍ കേ​ര​ള​ത്തി​ന് സെ​മി സ്ാ​ധ്യ​ത​യു​ണ്ട്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി