സ്പോർട്സ് ലേഖകൻ
ഇംഗ്ലണ്ടിലെ വലിയ പാരമ്പര്യമുള്ള ക്ലബ്ബുകളിലൊന്നായ ലിവര്‍പൂളിന്‍റെ മുഖ്യപരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ഈ സീസണോടെ ക്ലബ് വിടും. ആരായിരിക്കും ക്ലോപ്പിന്‍റെ പകരക്കാരനാവുക? സാക്ഷാല്‍ സിനദിന്‍ സിദാന്‍ മുതലുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ക്ലോപ്പ് ലിവര്‍പൂളിന്‍റെ പടിയിറങ്ങുമ്പോള്‍ ചരിത്രം അടയാളപ്പെടുത്തുക, ക്ലബ്ബിന്‍റെ സുവര്‍ണാലഘട്ടങ്ങളില്‍ ഒന്ന് അവസാനിക്കുകയാണ് എന്നു തന്നെയാകും. മാനേജര്‍ എന്ന നിലയില്‍ ക്ലോപ്പ് മാന്ത്രിക വിടവാങ്ങല്‍ പര്യടനത്തിലാണ് എന്നു പറയാം. ഞായറാഴ്ച കാരബാവോ കപ്പ് ഫൈനലില്‍ ചെല്‍സിക്കെതിരായ 1-0ന്‍റെ വിജയം നേടിയത് ക്ലോപ്പിന്‍റെ കൂടി വിജയമാണെന്ന് നിസംശയം പറയാം. കീരണം ടീമിലെ സൂപ്പര്‍ താരങ്ങളില്‍ പലര്‍രും പരുക്കിന്‍റെ പിടിയിലായിരുന്നു.
എന്നാല്‍, ടീമിലെ പുതു തലമുറയ്ക്ക് പ്രചോദനം നല്‍കാനും പ്രോത്സാഹനമാകാനും ക്ലോപ്പ് ഈ അവസരം ഉപയോഗിച്ചു. അത് ഫലവും കണ്ടു. ചെല്‍സിക്കെതിരേ മികച്ച വിജയം ഒപ്പം കാരബാവോ കപ്പ് 10-ാം തവണയും. വിജയഗോള്‍ നായകന്‍ വിര്‍ജില്‍ വാന്‍ ദെയ്ക്കിന്‍റെ തലയല്‍നിന്ന് 118-ാം മിനിറ്റിലാണ് പിറന്നത്. ചെല്‍സിക്കെതിരേ ലിവര്‍പൂള്‍ നേടുന്ന തുടര്‍ച്ചയായ ആറാം വിജയമായിരുന്നു ഇത്. ടീമിലെ സീനിയര്‍ താരമായ വാന്‍ ദെയ്ക്കാണ് ഗോള്‍ നേടിയതെങ്കിലും മത്സരം നടന്ന വെംബ്ലി സ്‌റ്റേഡിയത്തില്‍ മികച്ചുനിന്നത് യുവനിരയുടെ പ്രകടനമായരുന്നു. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍, ഡിഫന്‍ഡര്‍മാരായ ട്രെന്‍റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, ജോയല്‍ മാറ്റിപ്പ്, റയാന്‍ ഗ്രാവന്‍ബെര്‍ച്ച്, കര്‍ട്ടിസ് ജോണ്‍സ്, തിയാഗോ അല്‍കാന്‍റാര, സ്റ്റെഫാന്‍ ബജ്‌സെറ്റിക്, ഡൊമിനിക് സോബോസ്ലെയ് എന്നിവരായിരുന്നു പരുക്കിനെത്തുടര്‍ന്ന് ലിവര്‍ നിരയിലില്ലാതിരുന്നവര്‍.
മുഹമ്മദ് സലാ, ഡിയോഗോ ജോട്ട, ഡാര്‍വിന്‍ നൂനെസ് എന്നിവരും പലകാരണങ്ങളാണ് പുറത്തായിരുന്നു. എന്നാല്‍, യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ക്ലോപ്പ് ലിവറിനു ജയമൊരുക്കി. മൗറീഷ്യോ പോച്ചെറ്റിനോയുടെ ചെല്‍സിക്കെതിരെ ഇറങ്ങുന്നതിന് മുമ്പ് ജെയ്ഡന്‍ ഡാന്‍സ്, ജെയിംസ് മക്കോണല്‍, ബോബി ക്ലാര്‍ക്ക് എന്നിവരെ കുറിച്ച് ലിവര്‍പൂളിന്‍റെ ഏറ്റവും ശക്തമായ ആരാധകര്‍ക്ക് മാത്രമേ അറിയാനാകുമായിരുന്നുള്ളൂ. എന്നാല്‍, മത്സരം കഴിഞ്ഞതോടെ ഇവരൊക്കെ ആരാധകരുടെ പ്രിയപ്പെട്ടവരായിക്കഴിഞ്ഞു. ആന്‍ഫീല്‍ഡില്‍ ലൂട്ടണ്‍ ടൗണിനെതിരെ (4-1 ) കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രീമിയര്‍ ലീഗ് വിജയത്തില്‍ പകരക്കാരനായി 18-കാരനായ ഡാന്‍സ് സീനിയര്‍ അരങ്ങേറ്റം കുറിച്ചു. ക്ലാര്‍ക്ക് (19) തന്‍റെ ഒമ്പതാമത്തെ സീനിയര്‍ ലെവല്‍ മത്സരത്തിനും മക്കോണല്‍ (19) തന്‍റെ ഏഴാമത്തെ മത്സരത്തിനുമാണ് ഇറങ്ങിയത്. കിരീടനേട്ടത്തില്‍ ഇവര്‍ക്കോരോരുത്തര്‍ക്കും അഭിമാനിക്കാം. ''ഇവിടെ സംഭവിച്ചത് തികച്ചും അവിശ്വസനീയമാണ്, അസാധ്യമായിരുന്നു എന്നു പറയാവുന്ന ഒന്ന്. മികച്ച ഒരു സ്‌ക്വാഡ്, ഒരു അക്കാദമി, ഇന്ന് രാത്രി അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.-മത്സരശേഷം ക്ലോപ്പിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ലിവര്‍പൂള്‍ ഇപ്പോള്‍ നിര്‍ണായകമായ രണ്ടാഴ്ചത്തെ കാലയളവിനെ അഭിമുഖീകരിക്കുകയാണ്. അതില്‍ പരിശീലകന്‍റെ റോള്‍ വളരെ നിര്‍ണായകമാണ്. 26 മത്സരങ്ങളില്‍#നിന്ന് 60 പോയിന്‍റുമായി പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍.
എന്നാല്‍, 59 പോയിന്‍റുമായി സിറ്റി തൊട്ടുപിന്നിലുണ്ട്. ഇന്ന് നടക്കുന്ന എഫ്എ കപ്പ് അഞ്ചാം റൗണ്ട് പോരാടട്ടതത്തില്‍ സതാംപ്ടണെ നേരിടാനിറങ്ങുമ്പോഴും മേല്‍പ്പറഞ്ഞവര്‍ മടങ്ങിവരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് പുതുമുഖങ്ങളായിരിക്കും ടീമിലുണടാവുക. ചെല്‍സിക്കെതിരെ 120 മിനിറ്റ് കളിച്ചതിന്‍റെ ബുദ്ധിമുട്ട് കാരണം വെംബ്ലി ടീമിലെ ചിലര്‍ സതാംപ്ടണിനെതിരെയും നഷ്ടപ്പെട്ടേക്കാം. മാര്‍ച്ച് 7-ന് സ്പാര്‍ട്ട പ്രാഗിനെതിരെ യുവേഫ യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരവും ഉണ്ട്. എഫ്എ കപ്പ്, യൂറോപ്പ ലീഗ്, പ്രീമിയര്‍ ലീഗ് എന്നീ മൂന്ന് മത്സരങ്ങളില്‍ ലിവര്‍പൂളിനെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ക്ലോപ്പ് നേരിടുന്ന വെല്ലുവിളി പഴയ താരങ്ങള്‍ ഇല്ല എന്നതാണ്. അതിനെ എങ്ങനെ മറികടക്കുന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങള്‍.
ലിവര്‍പൂളിന്‍റെ സ്വന്തം ക്ലോപ്പ്
ആന്‍ഫീല്‍ഡില്‍ ചുമതലയേറ്റ് ഏകദേശം ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ജര്‍മന്‍കാരന്‍ ക്ലോപ്പ് പദവി ഒഴിയാന്‍ പോകുന്നത്. 2015ല്‍ ലിവര്‍പൂളിലെത്തിയ ക്ലോപ്പിന്‍റെ കീഴില്‍ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍ ലിവര്‍പൂള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിനുമുമ്പേ ക്ലോപ്പ് വിവിധ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായിരുന്നു. 2013ലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ അദ്ദേഹത്തിന്‍റെ ക്ലബ് ബൊറൂസ്യ ഡോര്‍ട്ടമുണ്ടിനെ ഫൈനലിലെത്തിച്ചിരുന്നു. അവിടെനിന്നായിരുന്നു ക്ലോപ്പ് ലിവറിലെത്തുന്നത്.
ബ്രെന്‍ഡന്‍ റോഡ്‌ജേഴ്‌സിനെ മാറ്റിയായിരുന്നു ക്ലോപ്പ് എത്തിയത്. 2016ലെ യൂറോപ്പ് കപ്പിലും 2018ലെ ചാംപ്യന്‍സ് ലീഗ് ഫൈനലിലും ടീമിനെ എത്തിച്ചെങ്കിലും ഫൈനലില്‍ പരാജയപ്പെട്ടു. 2018-19 സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ലിവര്‍ തോറ്റത്. ലിവര്‍പൂളിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം ക്ലോപ്പിനാണ് 60.73. എട്ട് കിരീടങ്ങളാണ് ക്ലോപ്പ് ലിവര്‍പൂളിലെത്തിച്ചത്. ഇതില്‍ 2019ലെ പ്രീമിയര്‍ ലീഗ് കിരീടവുമുണ്ട്.
2018-19, 2019-20 സീസണുകളിലുടനീളം മികകച്ച പ്രകടനം കാഴ്ചവച്ച ലിവര്‍പൂള്‍, 38 ലീഗ് ഗെയിമുകളില്‍ നിന്ന് 110 പോയിന്‍റ് നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ടോപ്പ്-ഫ്‌ലൈറ്റ് ടീമായി മാറി. 2019 ജനുവരിക്കും 2020 ഫെബ്രുവരിക്കും ഇടയില്‍ ആകെ 44 ലീഗ് ഗെയിമുകളില്‍ തോല്‍ക്കാത്ത ഏറ്റവും ദൈര്‍ഘ്യമേറിയ റണ്ണിന്‍റെ ക്ലബ് റെക്കോര്‍ഡ് ക്ലോപ്പ് സ്വന്തമാക്കി.