Sports

ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷിപ്പ്: ഓസീസ് പിടിമുറുക്കുന്നു

പൂ​ജാ​ര കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ പ​ന്തി​ല്‍ ക്ലീ​ന്‍ ബൗ​ള്‍ഡാ​യ​പ്പോ​ള്‍ കോ​ലി​യെ സ്റ്റാ​ര്‍ക്കി​ന്‍റെ പ​ന്തി​ല്‍ സ്റ്റീ​വ് സ്മി​ത്ത് പി​ടി​ച്ചു പു​റ​ത്താ​ക്കി

ഓ​വ​ല്‍: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ ഓ​സ്‌​ട്രേ​ലി​യ പി​ടി​മു​റു​ക്കു​ന്നു. ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്‌​സ് സ്‌​കോ​റാ​യ 469 റ​ണ്‍സി​ന​നു മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഇ​ന്ത്യ ഒ​ടു​വി​ല്‍ റി​പ്പോ​ര്‍ട്ട് കി​ട്ടു​മ്പോ​ള്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത​ത്തി​ല്‍ 112 റ​ണ്‍സെ​ന്ന നി​ല​യി​ല​ല്‍ പ​ത​റു​ക​യാ​ണ്. ഇ​ന്ത്യ ഇ​പ്പോ​ഴും 357 റ​ണ്‍സി​നു പി​ന്നി​ലാ​ണ്. 15 റ​ണ്‍സെ​ടു​ത്ത രോ​ഹി​ത് ശ​ര്‍മ​യും 13 റ​ണ്‍സെ​ടു​ത്ത ശു​ഭ്മ​ന്‍ ഗി​ല്ലും 14 റ​ണ്‍സ് വീ​ത​മെ​ടു​ത്ത ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യും വി​രാ​ട് കോ​ലി​യു​മാ​ണ് പു​റ​ത്താ​യ​ത്. അ​ജി​ങ്ക്യ ര​ഹാ​ന​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് ക്രി​സീ​ല്‍.ഓ​സീ​സ് സ്‌​കോ​റി​ന് മ​റു​പ​ടി പ​റ​യാ​നി​റ​ങ്ങി​യ ഇ​ന്ത്യ ആ​ദ്യ മൂ​ന്നോ​വ​റി​ല്‍ 22 റ​ണ്‍സ​ടി​ച്ച് ന​ല്ല തു​ട​ക്ക​മാ​ണി​ട്ട​ത്. മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ലെ ര​ണ്ടാം പ​ന്ത് ത​ന്നെ ബൗ​ണ്ട​റി ക​ട​ത്തി​യാ​ണ് രോ​ഹി​ത് ശ​ര്‍മ തു​ട​ങ്ങി​യ​ത്. ക​മി​ന്‍സി​നെ ഗി​ല്ലും പി​ന്നാ​ലെ സ്റ്റാ​ര്‍ക്കി​നെ വീ​ണ്ടും രോ​ഹി​ത്തും ബൗ​ണ്ട​റി ക​ട​ത്തി​യ​തോ​ടെ ഇ​ന്ത്യ ആ​വേ​ശ​ത്തി​ലാ​യി. എ​ന്നാ​ല്‍ ആ​വേ​ശ​ത്തി​ന് അ​ധി​കം ആ​യു​സു​ണ്ടാ​യി​ല്ല. ആ​റാം ഓ​വ​റി​ല്‍ ഗി​ല്‍ ക​മി​ന്‍സി​നെ ബൗ​ണ്ട​റി ക​ട​ത്തി​യ​തി​ന് പി​ന്നാ​ലെ രോ​ഹി​ത് ശ​ര്‍മ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങി. അ​ടു​ത്ത ഓ​വ​റി​ല്‍ സ്‌​കോ​ട് ബോ​ള​ന്‍ഡി​ന്‍റെ ഓ​ഫ് സ്റ്റം​പി​ലെ​ത്തി​യ പ​ന്ത് ലീ​വ് ചെ​യ്ത ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് പി​ഴ​ച്ചു. അ​ക​ത്തേ​ക്ക് തി​രി​ഞ്ഞ പ​ന്തി​ല്‍ ഗി​ല്ലി​ന്‍റെ മി​ഡി​ല്‍ സ്റ്റം​പി​ള​കി.

നാ​ലാം ന​മ്പ​റി​ലെ​ത്തി​യ വി​രാ​ട് കോ​ലി​യും ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യും ചേ​ര്‍ന്ന് കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ ഇ​ന്ത്യ​യെ 37ല്‍ ​എ​ത്തി​ച്ച് ചാ​യ​യ്ക്ക് പി​രി​ഞ്ഞു. എ​ന്നാ​ല്‍, ചാ​യ​യ്ക്കു ശേ​ഷം ഇ​രു​വ​രും പു​റ​ത്താ​യി. പൂ​ജാ​ര കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ പ​ന്തി​ല്‍ ക്ലീ​ന്‍ ബൗ​ള്‍ഡാ​യ​പ്പോ​ള്‍ കോ​ലി​യെ സ്റ്റാ​ര്‍ക്കി​ന്‍റെ പ​ന്തി​ല്‍ സ്റ്റീ​വ് സ്മി​ത്ത് പി​ടി​ച്ചു പു​റ​ത്താ​ക്കി.

നേ​ര​ത്തെ ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ ഓ​സ്ട്രേ​ലി​യ 469 റ​ണ്‍സി​ന് പു​റ​ത്താ​യി​രു​ന്നു. ട്രാ​വി​സ് ഹെ​ഡി​നു പി​ന്നാ​ലെ സ്റ്റീ​വ് സ്മി​ത്തും സെ​ഞ്ചു​റി നേ​ടി. 327 റ​ണ്‍സി​ന് മൂ​ന്ന് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ല്‍ ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഓ​സീ​സി​ന് 142 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ ശേ​ഷി​ച്ച വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. ആ​ദ്യ ദി​നം ദ​യ​നീ​യ പ്ര​ക​ട​ന​മാ​യി​രുു​ന്നു ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ എ​ങ്കി​ലും ര​ണ്ടാം ദി​നം ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ ക​ളം വാ​ണു. ര​ണ്ടാം ദി​നം ല​ഞ്ചി​ന് പി​രി​യു​മ്പോ​ള്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 406 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ പ്ര​തി​രോ​ധി​ച്ചു നി​ന്ന ഓ​സീ​സി​നെ അ​ല​ക്‌​സ് ക്യാ​രി​യും പാ​റ്റ് ക​മി​ന്‍സും ചേ​ര്‍ന്ന് 450 ക​ട​ത്തി​യെ​ങ്കി​ലും ക്യാ​രി​യെ ജ​ഡേ​ജ​യും ക​മി​ന്‍സി​നെ​യും ലി​യോ​ണി​നെ​യും സി​റാ​ജും വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ഓ​സീ​സ് പോ​രാ​ട്ടം അ​വ​സാ​നി​ച്ച​ത്. രണ്ടാം ദിനത്തിൽ മു​ഹ​മ്മ് സി​റാ​ജി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് തു​ണ​യാ​യ​ത്. സി​റാ​ജ് നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ഷാ​ര്‍ദ്ദു​ലും ഷ​മി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

327 റ​ണ്‍സി​ന് മൂ​ന്ന് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി സ്റ്റീ​വ് സ്മി​ത്തും ട്രാ​വി​സ് ഹെ​ഡും ചേ​ര്‍ന്ന് ഇ​ന്നി​ങ്സ് പു​ന​രാ​രം​ഭി​ച്ചു. മു​ഹ​മ്മ​ദ് സി​റാ​ജ് ചെ​യ്ത ര​ണ്ടാം ദി​ന​ത്തി​ലെ ആ​ദ്യ ഓ​വ​റി​ലെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും പ​ന്തു​ക​ള്‍ ബൗ​ണ്ട​റി​യി​ലേ​ക്ക് പാ​യി​ച്ച് സ്റ്റീ​വ് സ്മി​ത്ത് സെ​ഞ്ചു​റി നേ​ടി. താ​ര​ത്തി​ന്‍റെ 31-ാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണി​ത്. ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ സ്മി​ത്തി​ന്‍റെ അ​വ​സാ​ന ഒ​മ്പ​ത് ഇ​ന്നി​ങ്‌​സു​ക​ളി​ലെ പ്ര​ക​ട​നം 143, 144, 142, 92, 211, 82, 80, 23, 121 എ​ന്നി​ങ്ങ​നെ​യാ​ണ്. സ്റ്റീ​വ് വോ​യ്ക്കും സ്റ്റീ​വ് സ്മി​ത്തി​നും ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ ഏ​ഴു സെ​ഞ്ചു​റി വീ​ത​മു​ണ്ട്. 11 സെ​ഞ്ചു​റി​യു​ള്ള സാ​ക്ഷാ​ല്‍ ഡോ​ണ്‍ ബ്രാ​ഡ്മാ​നാ​ണ് മു​ന്നി​ല്‍. 229 പ​ന്തു​ക​ളി​ല്‍നി​ന്നാ​യി​രു​ന്നു സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി.

പി​ന്നാ​ലെ ആ​ക്ര​മി​ച്ച് ക​ളി​ച്ച ട്രാ​വി​സ് ഹെ​ഡ് 150 റ​ണ്‍സി​ലെ​ത്തി.ഹെ​ഡും സ്മി​ത്തും അ​നാ​യാ​സം ബാ​റ്റി​ങ് തു​ട​ര്‍ന്ന​തോ​ടെ ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍ ആ​ശ​ങ്ക പ​ര​ന്നു. ഇ​രു​വ​രും ചേ​ര്‍ന്ന് ടീം ​സ്‌​കോ​ര്‍ 350 ക​ട​ത്തി. എ​ന്നാ​ല്‍ ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സം പ​ക​ര്‍ന്നു​കൊ​ണ്ട് മു​ഹ​മ്മ​ദ് സി​റാ​ജ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. അ​പ​ക​ട​ക​ര​മാ​യി ബാ​റ്റി​ങ് ന​ട​ത്തി​യ ട്രാ​വി​സ് ഹെ​ഡി​നെ പു​റ​ത്താ​ക്കി​യാ​ണ് സി​റാ​ജ് ഓ​സീ​സി​ന് തി​രി​ച്ച​ടി ന​ല്‍കി​യ​ത്. സി​റാ​ജി​ന്‍റെ ഷോ​ര്‍ട്ട് ബോ​ളി​ല്‍ ഷോ​ട്ടി​ന് ശ്ര​മി​ച്ച ഹെ​ഡി​ന്‍റെ ഗ്ലൗ​വി​ല്‍ ത​ട്ടി​യ പ​ന്ത് വി​ക്ക​റ്റ് കീ​പ്പ​ര്‍ ശ്രീ​ക​ര്‍ ഭ​ര​ത് പി​ടി​ച്ചെ​ടു​ത്തു. 174 പ​ന്തു​ക​ളി​ല്‍ നി​ന്ന് 25 ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ 163 റ​ണ്‍സെ​ടു​ത്താ​ണ് ഹെ​ഡ് മ​ട​ങ്ങി​യ​ത്. സ്മി​ത്തി​നൊ​പ്പം നാ​ലാം വി​ക്ക​റ്റി​ല്‍ 285 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍ത്താ​നും താ​ര​ത്തി​ന് സാ​ധി​ച്ചു.

പി​ന്നാ​ലെ വ​ന്ന കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ ബൗ​ണ്ട​റി നേ​ടി തു​ട​ങ്ങി​യെ​ങ്കി​ലും താ​ര​ത്തി​ന് അ​ധി​ക​നേ​രം പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. ആ​റു​റ​ണ്‍സെ​ടു​ത്ത ഗ്രീ​നി​നെ മു​ഹ​മ്മ​ദ് ഷ​മി ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു.പി​ന്നാ​ലെ​യെ​ത്തി​യ ക്യാ​രി​യെ കൂ​ട്ടു​പി​ടി​ച്ച് സ്‌​കോ​ര്‍ ഉ​യ​ര്‍ത്തു​ന്ന​തി​നി​ടെ സ്മി​ത്തും വീ​ണു. 268 പ​ന്തു​ക​ളി​ല്‍ നി​ന്ന് 121 റ​ണ്‍സെ​ടു​ത്ത സ്മി​ത്തി​നെ ശാ​ര്‍ദൂ​ല്‍ ഠാ​ക്കൂ​ര്‍ ബൗ​ള്‍ഡാ​ക്കി. സ്മി​ത്തി​ന്‍റെ ബാ​റ്റി​ലു​ര​സി​യ പ​ന്ത് വി​ക്ക​റ്റ് പി​ഴു​തു. 19 ബൗ​ണ്ട​റി​യാ​ണ് സ്മി​ത്തി​ന്‍റെ ബാ​റ്റി​ല്‍ നി​ന്ന് പി​റ​ന്ന​ത്. ഇ​തോ​ടെ ഓ​സീ​സ് 387 ന് ​ആ​റു​വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലാ​യി. സ്മി​ത്തി​ന് പ​ക​ര​മെ​ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കി​നും അ​ധി​ക​നേ​രം പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല.

അ​നാ​വ​ശ്യ റ​ണ്ണി​ന് ശ്ര​മി​ച്ച താ​ര​ത്തെ പ​ക​ര​ക്കാ​ര​ന്‍ അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ ത​ക​ര്‍പ്പ​ന്‍ ത്രോ​യി​ലൂ​ടെ റ​ണ്‍ ഔ​ട്ടാ​ക്കി. അ​ഞ്ചു​റ​ണ്‍സാ​ണ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. ഒ​രു വ​ശ​ത്ത് വി​ക്ക​റ്റ് വീ​ഴു​മ്പോ​ഴും മ​റു​വ​ശ​ത്ത് ക്യാ​രി പ​ത​റാ​തെ പി​ടി​ച്ചു​നി​ന്നു. ഒ​ടു​വി​ല്‍ ക്യാ​രി​യും വീ​ണു. 48 റ​ണ്‍സെ​ടു​ത്ത താ​ര​ത്തെ ജ​ഡേ​ജ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി. പി​ന്നാ​ലെ വ​ന്ന ന​ഥാ​ന്‍ ലി​യോ​ണി​നും (9), നാ​യ​ക​ന്‍ പാ​റ്റ് ക​മ്മി​ന്‍സി​നും (9) പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ല. ഇ​തോ​ടെ ഓ​സീ​സ് ഇ​ന്നി​ങ്സ് അ​വ​സാ​നി​ച്ചു. സ്‌​കോ​ട് ബോ​ള​ണ്ട് ഒ​രു റ​ണ്ണു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ