ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ അതിനു വേദിയാകുന്നത് ഇംഗ്ലണ്ടിലെ പ്രശസ്തമായ കെന്നിങ്ടണ്‍ ഓവലിലാണ്. ഓവര്‍ സ്റ്റേഡിയം നിരവധി തീപ്പൊരി മത്സരങ്ങള്‍ക്ക് വേടിയായിട്ടുണ്ട്.
1845ല്‍ പണികഴിപ്പിച്ച സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരം 1880ല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ളതായിരുന്നു. 27500 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ക്രിക്കറ്റിനു പപുറമേ, ഫുട്ബോളും ഹോക്കിയും റഗ്ബിയും ഒക്കെ നടന്നിട്ടുണ്ട്.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിനു വേദിയായതും ഈ സ്റ്റേഡിയം തന്നെ. 1882ലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് ഇന്നിങ്സുകളും അവസാനിച്ച് ഏഴു റണ്സിനനു തോറ്റത് ഈ സ്റ്റേഡിയത്തിലായിരുന്നു. അന്നത്തെ പ്രധാന സ്പോര്‍ട്സ് പ്രസിദ്ധീകരണം ദി സ്പോര്‍ട്ടിങ് ടൈംസ് ഇംഗ്ലീഷ് ക്ലിക്കറ്റിനു ചരമ ഗീതം എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പിന്നീട് ആഷസ് പരമ്പരയ്ക്ക് വഴമരുന്നായത്.
ഓവലില്‍ പിറന്നത്
ഇവിടത്തെ ഒന്നാം ഇന്നിങ്‌സ് ശരാശരി 343 ആണ്. രണ്ടാം ഇന്നിങ്‌സില്‍ 304, മൂന്നാം ഇന്നിങ്‌സ് 238, നാലാം ഇന്നിങ്‌സ് 156 എന്നിങ്ങനെയാണ് ശരാശരി സ്‌കോറുകള്‍.
ഈ മൈതാനത്തെ ഏറ്റവും ഉര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്‍റെ പേരിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരേ 1938ല്‍ നേടിയ ഏഴിന് 903 എന്ന സ്‌കോറാണ് ഉയര്‍ന്നത്. ഇംഗ്ലീഷ് താരം ലിയോനാര്‍ഡ് ഹട്ടന്‍ 364 റണ്‍സ് നേടി. അതുപോലെ മൗറിസ് ലെയ്‌ലാന്‍ഡും ജോ ഹാര്‍ഡ്‌സ്റ്റാഫും സെഞ്ചുറിയും നേടി. ഇന്നിങ്‌സിനും 579 റണ്‍സിനുമായിരുന്നു അന്ന് ഇംഗ്ലീഷ് ജയം.
ഏറ്റവും കുറഞ്ഞ സ്‌കോര്‍ 1896ല്‍ ഓസ്‌ട്രേലിയ നേടിയ 44 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 111 റണ്‍സ് പിന്തുടര്‍ന്ന് ഓസീസ് 44ന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഈ വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ലിയോനാര്‍ഡ് ഹൂട്ടനാണ്. നാലുു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമടക്കം 1521 റണ്‍സ് നേടിയ ഹൂട്ടന്‍റെ ശരാശരി 89.47 ആണ്.
കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം ഇയാന്‍ ബോതമാണ്. 11 മത്സരങ്ങളില്‍നിന്ന് 52 വിക്കറ്റുകള് അദ്ദേഹം നേടി.
ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇംഗ്ലണ്ടിന്‍റെ ലിയോനാര്‍ഡ് ഹൂട്ടന്‍റെ 364 ആണ്.
ഏറ്റവും മികച്ച ബൗളിങ് ഇംഗ്ലണ്ടിന്‍റെ ഡെവണ്‍ മാല്‍ക്കത്തിന്‍റേതാണ്. 1994ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കേതിരേയായിരുന്നു മാല്‍ക്കത്തിന്‍റെ മികച്ച പ്രകടനം. 57 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം ഒരിന്നിങ്‌സില്‍ സ്വന്തമാക്കിയത്. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 1998ല്‍ 220 റണ്‍സ് വഴങഅങി 16 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി.
ഏറ്റവും വലിയ കൂട്ടുകെട്ട് ഓസ്‌ട്രേലിയയുടെ ഡൊണാള്‍ഡ് ബ്രാഡ്മാനും ബില്‍ പോന്‍സ്‌ഫോര്‍ഡും ചേര്‍ന്ന് 1834ല്‍ നേടിയ 701 റണ്‍സാണ്. പോന്‍സ്‌ഫോര്‍ഡ് 266ഉം ബ്രാഡ്മാന്‍ 244ഉം റണ്‍സ് നേടി. മത്സരത്തില്‍ ഓസീസ് ഇംഗ്ലണ്ടിനെ 562 റണ്‍സിനു പരാജയപ്പെടുത്തി.
ഈ വേദിയില്‍ ഇന്ത്യ 14 ടെസ്റ്റുകളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. അഞ്ചു മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജയിച്ചു. ഏഴു മത്സരങ്ങള്‍ സമനിലയിലായി.
ഓസ്‌ട്രേലിയ ഇവിടെ കളിച്ച 38 മത്സരങ്ങളില്‍ 17ഉം തോറ്റു. ഏഴില്‍ ജയിച്ചപ്പോള്‍ 14 മത്സരങ്ങള്‍ സമനില. ഈ വേദിയില്‍ ഇന്ത്യ 40 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യം വിജയിക്കുന്നത് 2021ലാണ്. അന്ന് 157 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഓസീസ് ഇവിടെ അവസാനം ജയിക്കുന്നത് 2015ലും.
ഇവിടെ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിന്‍റെ ശരാശരി 110.75ഉം സ്റ്റീവ് സ്മിത്തിന്‍റെ 97.75ഉം ആണ്. ദ്രാവിഡ് ഒരു ഡബിള്‍ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഇവിടെ നേടി.
രോഹിത് ശര്‍മയുടെ ആദ്യ വിദേശ ടെസ്റ്റ് സെഞ്ചുറി പിറന്ന സ്ഥലമാണിത്. 2021ല്‍ നേിയ 127 റണ്‍സായിരുന്നു അത്.
ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍ 84 ആണ്. 2014ല്‍ നടന്ന മത്സരത്തില്‍ 244 റണ്‍സിന്‍റെ ദയനീയ തോല്‍വി അന്ന് ഇന്ത്യ ഏറ്റുവാങ്ങി.