മുംബൈ: അര്ബുദമോചിതനായ ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ തനിക്കു പ്രേരണയായത് വിരാട് കോലിയും മഹേന്ദ്രസിങ് ധോണിയുമെന്ന് 2011 ലോകകപ്പ് ഹീറോ യുവ് രാജ് സിങ്. ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച തിരിച്ചുവരവായിരുന്നു യുവ്രാജ് സിംഗിന്റേത്.
ടീമിലേക്കു തിരിചുവന്നപ്പോള് വിരാട് കോലിയുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോലി പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് മടങ്ങിവരാന്‍ കഴിയുമായിരുന്നില്ല.
ഇതിന് ശേഷം 2019 ഏകദിന ലോകകപ്പിന് മുമ്പ് എം എസ് ധോണി എനിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം തന്നു. സെലക്ടര്‍മാര്‍ താങ്കളെ ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന് ധോണി വ്യക്തമാക്കി. ക്രിക്കറ്റ് ഭാവി സംബന്ധിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കിയത് ധോണിയാണ്. എനിക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ധോണി ചെയ്തു. 2011 ലോകകപ്പ് വരെ ധോണിക്ക് എന്നില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. ടീമിലെ നിര്‍ണായക താരമാണ് എന്ന് പറയുമായിരുന്നു. എന്നാല്‍ അസുഖബാധിതനായ ശേഷമുള്ള തിരിച്ചുവരവോടെ ക്രിക്കറ്റിലും ടീമിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരുന്നു'. എന്നിരുന്നാലും ടീമില്‍നിന്ന് തനിക്കു വലിയ പിന്തുണയാണ് ലഭിച്ചതെന്ന് യുവി കൂട്ടിച്ചേര്‍ത്തു.