Sports

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം നേടി സിംബാബ്‌വെ

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം നേടി സിംബാബ്‌വെ. അമെരിക്കയ്ക്കെതിരേ 304 റൺസ് ജയം

ബുലവായോ: ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള ത​ങ്ങ​ളു​ടെ ര​ണ്ടാം വ​ര​വി​ന്‍റെ ര​ണ്ടാം​പ​കു​തി​യി​ല്‍ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ക​യാ​ണ് സിം​ബാ​വെ. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ അ​ട്ടി​മ​റി​ച്ച അ​വ​ര്‍ അ​മെ​രി​ക്ക​യെ 304 റ​ണ്‍സി​ന് ത​ക​ര്‍ത്തെ​റി​ഞ്ഞു.ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​വെ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 408 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ യു​എ​സ്എ​യു​ടെ മ​റു​പ​ടി ബാ​റ്റിം​ഗ് 25.1 ഓ​വ​റി​ല്‍ 104 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ല്‍ റ​ണ്‍ മാ​ര്‍ജി​നി​ല്‍ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വി​ജ​യ​മാ​ണി​ത്.

ഏ​റ്റ​വും ഉ​യ​ര്‍ന്ന ജ​യ​ത്തി​ന്‍റെ റെ​ക്കോ​ര്‍ഡ് ടീം ​ഇ​ന്ത്യ​യു​ടെ പേ​രി​ലാ​ണ്, അ​ത് തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​ത്തി​ലും. ഈ ​വ​ര്‍ഷമാ​ദ്യ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​യ​ല്‍ക്കാ​രാ​യ ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രെ ടീം ​ഇ​ന്ത്യ ഏ​ക​ദി​ന ച​രി​ത്ര​ത്തി​ല്‍ റ​ണ്‍ ക​ണ​ക്കി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ജ​യം നേ​ടി​യ​ത്. കാ​ര്യ​വ​ട്ട​ത്ത് 317 റ​ണ്‍സി​നാ​യി​രു​ന്നു നീ​ല​പ്പ​ട​യു​ടെ വി​ജ​യം.

ക​ഴി​ഞ്ഞ വ​ര്‍ഷം ഓ​സ്ട്രേ​ലി​യ​യെ അ​വ​രു​ടെ നാ​ട്ടി​ല്‍ പോ​യി നാ​ണം​കെ​ടു​ത്തി​യ ആ​ഫ്രി​ക്ക​ന്‍ ടീം ​ഇ​ത്ത​വ​ണ​യി​താ വീ​ണ്ടും റെ​ക്കോ​ഡ് ബു​ക്കി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ദ്യം ബാ​റ്റു​ചെ​യ്ത സിം​ബാ​ബ്‌​വെ 6 വി​ക്ക​റ്റി​ന് 408 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ന്‍ റോ​ള്‍ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്‍ സീ​ന്‍ വി​ല്യം​സി​ന്‍റെ വെ​ടി​ക്കെ​ട്ടാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​ക​മ്പ​നം സൃ​ഷ്ടി​ച്ച​ത്. വെ​റും 101 പ​ന്തി​ല്‍ 174 റ​ണ്‍സാ​ണ് വി​ല്യം​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 21 ഫോ​റും 5 സി​ക്സ​റു​ക​ളും ഇ​ന്നി​ങ്സി​ന് അ​ക​മ്പ​ടി​യാ​യി. 177.77 ആ​ണ് സ്ട്രൈ​ക്ക് റേ​റ്റ്. തു​ട​ക്കം മു​ത​ല്‍ ആ​ഞ്ഞ​ടി​ച്ച് ക​ളി​ച്ച വി​ല്യം​സ് അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ പേ​ശീ​വ​ലി​വ് മൂ​ലം ബു​ദ്ധി​മു​ട്ടി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഡ​ബി​ള്‍ സെ​ഞ്ചു​റി പി​റ​ന്നേ​നെ.

ജോ​യ്ലോ​ര്‍ഡ് ഗം​ബി (78), സി​ക്ക​ന്ത​ര്‍ റാ​സ (27 പ​ന്തി​ല്‍ 48) റ​യാ​ന്‍ ബു​ള്‍ (16 പ​ന്തി​ല്‍ 47) എ​ന്നി​വ​രും ആ​തി​ഥേ​യ​ര്‍ക്കാ​യി മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്തു. പ​ന്തെ​റി​ഞ്ഞ യു​എ​സ്എ ബൗ​ള​ര്‍മാ​രെ​ല്ലാം ത​ല്ലു​വാ​ങ്ങി. ഇ​ത് ആ​ദ്യ​മാ​യി​ട്ടാ​ണ് സിം​ബാ​വെ ഏ​ക​ദി​ന​ത്തി​ല്‍ 400 റ​ണ്‍സ് പി​ന്നി​ടു​ന്ന​ത്. കെ​നി​യ​യ്ക്കെ​തി​രേ നേ​ടി​യ 351 റ​ണ്‍സാ​ണ് ഇ​തി​നു മു​മ്പു​ള്ള ഉ​യ​ര്‍ന്ന സ്കോ​ര്‍. ടെ​സ്റ്റ് പ​ദ​വി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ 334 റ​ണ്‍സും അ​വ​ര്‍ നേ​ടി​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ യു​എ​സ്എ അ​ടി​മു​ടി തു​ട​ക്ക​ത്തി​ലേ ത​ക​ര്‍ന്നു. 10 ഓ​വ​ര്‍ പി​ന്നി​ടും​മു​മ്പേ അ​വ​രു​ടെ 6 വി​ക്ക​റ്റു​ക​ള്‍ നി​ലം​പൊ​ത്തി. 24 റ​ണ്‍സെ​ടു​ത്ത ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ അ​ഭി​ഷേ​ക് പ​ര​ദ്ക​റാ​ണ് ടോ​പ് സ്കോ​റ​ര്‍.

സിം​ബാ​ബ് വെ​യ്ക്കാ​യി റി​ച്ചാ​ര്‍ഡ് എ​ന്‍ഗാ​ര​വ​യും സി​ക്ക​ന്ദ​ര്‍ റാ​സ​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. സ​മീ​പ​കാ​ല​ത്ത് ഡേ​വ് ഹൂ​ട്ട​ണ്‍ കോ​ച്ചാ​യി വ​ന്ന​തോ​ടെ​യാ​ണ് സിം​ബാ​ബ് വെ​യു​ടെ ത​ല​വ​ര മാ​റു​ന്ന​ത്. അ​തി​നു ശേ​ഷം അ​വ​ര്‍ക്ക് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

സിം​ബാ​ബ്‌​വെയു​ടെ ആ​ദ്യ ടെ​സ്റ്റ് നാ​യ​ക​നാ​യ ഹൂ​ട്ട​ന്‍റെ കീ​ഴി​ല്‍ ഏ​വ​രെ​യും തോ​ല്പി​ച്ച് മു​ന്നേ​റു​ക​യാ​ണ് ടീം.​ക്രെ​യ്ഗ് ഇ​ര്‍വി​ന്‍, സി​ക്ക​ന്ത​ര്‍ റാ​സ, സീ​ന്‍ വി​ല്യം​സ് എ​ന്നീ സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളാ​ണ് അ​വ​രു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​കു​ന്ന​ത്.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ