ലണ്ടൻ: ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനായ സൂര്യകുമാര്‍ യാദവിന്റെ വിളിപ്പേരാണ് സ്കൈ. സ്കൈ എന്ന പേര് വന്നത് സൂര്യയിലെ എസും കുമാറിലെ കെയും യാദവിലെ വൈയും ചേര്‍ന്നാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, ഈ പേര് ആദ്യം ആരാകും വിളിച്ചിട്ടുണ്ടാവുക. ആ ചോദ്യത്തിന്റെ ഉത്തരം സ്കൈ തന്നെ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് 'സ്കൈ' എന്ന് തന്നെ ആദ്യമായി വിളിച്ചതെന്ന് സൂര്യ വെളിപ്പെടുത്തി.
ഓസ്ട്രേലിയയില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് സൂര്യ. ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് സ്കൈ തന്റെ സ്കൈ രഹസ്യം വെളിപ്പെടുത്തിയത്. ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുമ്പോഴാണ് ഗംഭീര്‍ സ്കൈ എന്ന് തന്നെ വിളിച്ചതെന്ന് സൂര്യകുമാര്‍ പറഞ്ഞു.''ഞാന്‍ ഐപിഎല്ലില്‍ കെകെആറിനായി കളിക്കുന്ന 2014-15 സീസണില്‍ ആണ് ഈ പേര് വന്നത്.. ഗൗതം ഗംഭീര്‍ ഭായി ആണ് ഈ പേര് നല്‍കിയത്. സൂര്യകുമാര്‍ യാദവ് എന്ന പേര് നീളമേറിയതാണ് എന്ന് കരുതിയാവാം അദ്ദേഹം എന്നെ സ്കൈ എന്ന് വിളിച്ചു തുടങ്ങിയത്'' സൂര്യകുമാര്‍ പറഞ്ഞു. എന്തായാലും സ്കൈ വമ്പന്‍ ഹിറ്റായതോടെ ഗംഭീറിനും കൈയടി ലഭിക്കുകയാണ്.