Tech

3000 ന​ഗ​ര​ങ്ങ​ളി​ല്‍ 5ജി ​പ്ല​സ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി എ​യ​ര്‍ടെ​ല്‍

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ ഭാ​ര​തി എ​യ​ര്‍ടെ​ല്‍ 3000 ന​ഗ​ര​ങ്ങ​ളി​ല്‍ക്കൂ​ടി അ​ള്‍ട്രാ ഫാ​സ്റ്റ് 5ജി ​സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ജ​മ്മു​വി​ലെ ക​ത്ര മു​ത​ല്‍ കേ​ര​ള​ത്തി​ലെ ക​ണ്ണൂ​ര്‍ വ​രെ​യും ബി​ഹാ​റി​ലെ പ​ട്ന മു​ത​ല്‍ ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി വ​രെ​യും അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ഇ​റ്റാ​ന​ഗ​ര്‍ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ദാ​മ​ന്‍ ആ​ന്‍ഡ് ദി​യു വ​രെ​യും രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ പ്ര​ധാ​ന ന​ഗ​ര-​ഗ്രാ​മീ​ണ ഭാ​ഗ​ങ്ങ​ളി​ലും എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സി​ന്‍റെ പ​രി​ധി​യി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.

5ജി ​പ്ല​സ് സേ​വ​ന​ങ്ങ​ളി​ലേ​ക്ക് ഓ​രോ ദി​വ​സ​വും 30-40 ന​ഗ​ര​ങ്ങ​ള്‍ ചേ​ര്‍ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നാ​ല്‍ 2023 സെ​പ്റ്റം​ബ​റോ​ടെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ന​ഗ​ര​ങ്ങ​ളെ​യും പ്ര​ധാ​ന ഗ്രാ​മീ​ണ മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കാ​നാ​കും. എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സ് അ​ടു​ത്ത ത​ല​മു​റ ഡി​ജി​റ്റ​ല്‍ ക​ണ​ക്റ്റി​വി​റ്റി​ക്ക് ക​രു​ത്തേ​കു​ന്ന പ്രൊ​പ്പ​ല്ല​റാ​യി പ്ര​വ​ര്‍ത്തി​ക്കും. കൂ​ടാ​തെ പു​തി​യ ബി​സി​ന​സ് മോ​ഡ​ലു​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, നി​ര്‍മാ​ണം തു​ട​ങ്ങി​യ വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​തി എ​യ​ര്‍ടെ​ല്‍ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫി​സ​ര്‍ ര​ണ്‍ദീ​പ് സെ​ഖോ​ണ്‍ പ​റ​ഞ്ഞു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ ജീ​വി​ത​വും ബി​സി​ന​സ് രീ​തി​ക​ളും മാ​റ്റി​മ​റി​ക്കാ​നു​ള്ള 5ജി​യു​ടെ ശേ​ഷി തെ​ളി​യി​ക്കു​ന്ന വി​വി​ധ ഉ​പ​യോ​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍ഷം എ​യ​ര്‍ടെ​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ല്‍ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ത​ത്സ​മ​യ 5ജി ​നെ​റ്റ്‌​വ​ര്‍ക്ക് ഒ​രു​ക്കി​യ​തു മു​ത​ല്‍ ബം​ഗ​ളൂ​രു​വി​ലെ ബോ​ഷ് പ്ലാ​ന്‍റി​ല്‍ രാ​ജ്യ​ത്തെ ആ​ദ്യ സ്വ​കാ​ര്യ 5ജി ​നെ​റ്റ്‌​വ​ര്‍ക്ക് അ​വ​ത​രി​പ്പി​ച്ച​തും ഇ​ന്ത്യ​യി​ലെ ആ​ദ്യ 5ജി ​എ​നേ​ബി​ള്‍ഡ് വാ​ഹ​ന മാ​നു​ഫാ​ക്ച്ച​റി​ങ് യൂ​ണി​റ്റ് ഛക്ക​നി​ല്‍ ഒ​രു​ക്കു​ന്ന​തി​ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​മാ​യി കൈ​കോ​ര്‍ത്ത​തും അ​ട​ക്കം നൂ​ത​ന 5ജി ​ഉ​പ​യോ​ഗ​ങ്ങ​ളെ യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​ല്‍ എ​യ​ര്‍ടെ​ല്‍ മു​ന്‍പ​ന്തി​യി​ലു​ണ്ട്.

രാ​ജ്യ​ത്തെ എ​ല്ലാ റീ​ട്ടെ​യ്‌​ല്‍ സ്റ്റോ​റു​ക​ളി​ലും എ​യ​ര്‍ടെ​ല്‍ 5ജി ​അ​നു​ഭ​വ​വേ​ദ്യ​മാ​കാ​ന്‍ സെ​ന്‍റ​റു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​യ​ര്‍ടെ​ല്‍ 5ജി ​പ്ല​സി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ന്‍ https://www.airtel.in/5g-network സ​ന്ദ​ർ​ശി​ക്കു​ക.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി