12.2 കോടി സ്പാം കോളുകൾ തടഞ്ഞ് എയര്‍ടെല്ലിന്‍റെ എഐ സുരക്ഷാ സംവിധാനം FILE
Tech

12.2 കോടി സ്പാം കോളുകൾ തടഞ്ഞ് എയര്‍ടെല്ലിന്‍റെ എഐ സുരക്ഷാ സംവിധാനം

12.2 കോടി സ്പാം കോളുകൾ തടഞ്ഞ് എയര്‍ടെല്ലിന്‍റെ പുതിയ എഐ സുരക്ഷാ സംവിധാനം. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മാത്രം 12.2 കോടി സ്പാം കോളുകളും 23 ലക്ഷം സ്പാം എസ്എംഎസുകളും തടഞ്ഞത്.

എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ലഭ്യമാക്കിയ ഈ സംവിധാനത്തിലൂടെ ഫോണിലെത്തുന്ന എസ്എംഎസുകളും ഫോണ്‍കോളുകളും സ്പാം ആയിരിക്കാം എന്ന അറിയിപ്പ് തത്സമയം ഉപഭോക്താവിനെ അറിയിക്കും. ഇത് ആക്ടിവേറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ ഒന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ല.

എയര്‍ടെല്‍ തന്നെ വികസിപ്പിച്ചെടുത്ത എഐ സാങ്കേതിക വിദ്യയാണ് സ്പാം കോളുകളും എസ്എംഎസുകളും തടയാനായി ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍ ചെയ്യുന്നയാളിന്‍റെ സ്വഭാവം, കോള്‍ ഫ്രീക്വന്‍സി, ഫോണ്‍ ചെയ്യുന്ന സമയം ഉള്‍പ്പടെ 250 പാരാമീറ്ററുകള്‍ വിശകലനം ചെയ്താണ് ഈ എഐ സാങ്കേതിക വിദ്യ സ്പാം ആശയവിനിമയങ്ങള്‍ കണ്ടെത്തുന്നത്. എസ്എംഎസുകളിലെ ലിങ്കുകളും ഈ സംവിധാനം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തും.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്