vi movies and tv 
Tech

എല്ലാ കായിക മത്സരങ്ങളും ഇനി വി മൂവീസ് & ടിവി ആപ്പിൽ

കൊച്ചി: ഈ സീസണിലെ ഐസിസി മെന്‍സ് ടി20 ലോക കപ്പും യൂറോ കപ്പും കോപ്പ അമെരിക്കയും ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ കാണാന്‍ അവസരമൊരുക്കി വി മൂവീസ് & ടിവി ആപ്പ്.

ഇതിനു പുറമെ ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയവ ലളിതമായി ലഭ്യമാക്കുന്ന ബണ്ടില്‍ഡ് സബ്സ്ക്രിപ്ഷനുകളും വി അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡില്‍ പ്രതിമാസം 199 രൂപയ്ക്കും പ്രീ പെയ്ഡില്‍ 202 രൂപയ്ക്കും വി മൂവീസ് & ടിവി പ്രോ പ്ലാനില്‍ സൗകര്യപ്രദമായി ഒടിടികള്‍ ലഭിക്കും. ടിവി, ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍, വെബ് എന്നിവിടങ്ങളില്‍ ഇത് ലഭ്യമാണ്.

വി ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തേക്കുള്ള ഡിസ്നി ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനും 30 ദിവസ കാലാവധിയുള്ള 8 ജിബി ഡേറ്റയും 169 രൂപയ്ക്ക് ലഭിക്കും. സോണി ലിവ് ബണ്ടില്‍ഡ് വഴി 903 രൂപ പ്ലാനില്‍ 90 ദിവസത്തെ സോണി ലിവ് പ്രീമിയം മൊബൈലും പ്രതിദിനം 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 369 രൂപ പ്ലാനില്‍ 30 ദിവസത്തെ സബ്സ്ക്രിപ്ഷനാവും ഇങ്ങനെ ലഭിക്കുക. 82 രൂപ പ്ലാനിൽ സോണി ലിവ് പ്രീമിയം മൊബൈലിന്‍റെ 28 ദിവസ സബ്സ്ക്രിപ്ഷനും 14 ദിവസത്തേക്ക് 4 ജിബി ഡേറ്റയും ലഭിക്കും.

പോസ്റ്റ് പെയ്ഡില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് 499 രൂപയ്ക്ക് ഒരു വര്‍ഷത്തെ ഡിസ്നി ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനും 20 ജിബി ഡേറ്റയും ലഭിക്കും. ഫുട്ബോള്‍ ആരാധകര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ 100 രൂപ പ്രതിമാസത്തില്‍ സോണി ലിവ് പ്രീമിയം (ടിവിയും മൊബൈലും) 10ജിബി ഡേറ്റയും ലഭിക്കും.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്