Tech

ആൻഡ്രോയിഡ് ഫോണുകളുടെ വില കൂടുമെന്ന് മുന്നറിയിപ്പുമായി ഗൂഗിൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്മാ​ര്‍ട്ട്ഫോ​ണു​ക​ളു​ടെ വി​ല വ​ര്‍ധി​ക്കാ​ന്‍ കോം​പ​റ്റീ​ഷ​ന്‍ ക​മ്മി​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ വി​ധി കാ​ര​ണ​മാ​കു​മെ​ന്ന് ഗൂ​ഗ്​ളി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​ധി ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ക്ഷ​ണി​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ഗൂ​ഗ്ള്‍ പ​റ​യു​ന്നു. 

2022ലാ​ണ് വ്യ​ത്യ​സ്ത ഓ​ര്‍ഡ​റു​ക​ളി​ലൂ​ടെ സി​സി​ഐ ഗൂ​ഗ്ളി​ന് 2273 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. ആ​ന്‍ഡ്രോ​യ്‌​ഡ് മൊ​ബൈ​ല്‍ ഡി​വൈ​സ് ഇ​ക്കോ​സി​സ്റ്റ​ത്തി​ലെ ആ​ധി​പ​ത്യ സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​നാ​യി​രു​ന്നു ഒ​രു പി​ഴ. 1337 കോ​ടി രൂ​പ​യാ​യി​രു​ന്നു പി​ഴ തു​ക. പ്ലേ ​സ്റ്റോ​ര്‍ വ​ഴി കു​ത്ത​ക ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് 936 കോ​ടി രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. ആ​ന്‍ഡ്രോ​യ്‌​ഡ് ഇ​ക്കോ സി​സ്റ്റ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ആ​പ്പു​ക​ള്‍ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ന്നു എ​ന്നു​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഗൂ​ഗ്ള്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളു​മാ​യി ക​രാ​റു​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ട​താ​യി സി​സി​ഐ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സി​സി​ഐ​യു​ടെ പു​തി​യ വി​ധി​യ്ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഗൂ​ഗ്ള്‍. സി​സി​ഐ​യു​ടെ പു​തി​യ നീ​ക്കം ഇ​ന്ത്യ​യി​ലെ ആ​ന്‍ഡ്രോ​യ്‌​ഡു​ക​ളു​ടെ വ​ള​ര്‍ച്ച​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്.

ഗൂ​ഗ്ള്‍ ആ​പ്പു​ക​ള്‍ പ്രീ-​ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യാ​നാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളു​മാ​യി ഗൂ​ഗ്ൾ കൈ​കോ​ര്‍ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ഉ​യ​ര്‍ന്നി​രു​ന്നു. ആ​ന്‍റി ട്ര​സ്റ്റ് വാ​ച്ച്ഡോ​ഗ് സി​സി​ഐ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ആ​രോ​പ​ണം ഉ​യ​ര്‍ത്തി​യ​ത്. കൂ​ടാ​തെ ആ​പ്പു​ക​ള്‍ പ്രീ ​ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ക​മ്പ​നി​ക​ളെ നി​ര്‍ബ​ന്ധി​ക്ക​രു​തെ​ന്നും സി​സി​ഐ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ബി​ല്ലി​ങ്ങി​നോ പേ​യ്മെ​ന്‍റു​ക​ള്‍ക്കോ മ​റ്റ് ക​മ്പ​നി​ക​ളു​ടെ പേ​യ്മെ​ന്‍റ് സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ ത​ട​സ​മു​ണ്ടാ​ക്ക​രു​തെ​ന്നും, ആ​ന്‍ഡ്രോ​യ്‌​ഡ് ആ​പ്പ് ഡെ​വ​ല​പ്പ​ര്‍മാ​രെ ഇ​തു​സം​ബ​ന്ധി​ച്ച കു​രു​ക്കു​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും സി​സി​ഐ പ​റ​ഞ്ഞി​രു​ന്നു. കൂ​ടാ​തെ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ നേ​രി​ടു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ചും ക​മ്പ​നി ആ​ദ്യ​മേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സി​സി​ഐ​യു​ടെ ഉ​ത്ത​ര​വ് രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ക്ക് ത​ട​യാ​കു​മെ​ന്നാ​ണ് ഗൂ​ഗ്ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video

താജ് മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം

മക്കളെ അടുപ്പിലിട്ട് ക്രൂരമായി കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം തടവും

റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തി; ഗുജറാത്തിൽ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു