25,000 രൂപയുണ്ടെങ്കിൽ ഓൺലൈനിൽ കിടിലൻ ലാപ്ടോപ്പുകൾ വാങ്ങാം 
Tech

25,000 രൂപയുണ്ടെങ്കിൽ ഓൺലൈനിൽ കിടിലൻ ലാപ്ടോപ്പുകൾ വാങ്ങാം

മികച്ച ആറ് ലാപ് ടോപ്പുകൾ വാങ്ങാം

പഠനാവശ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ആയി കുറഞ്ഞ ചെലവിൽ ഒരു ലാപ്ടോപ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ.. 25,000 രൂപ ബജറ്റ് ഉണ്ടെങ്കിൽ ഓൺലൈനിൽ നിന്ന് സ്വന്തമാക്കാവുന്ന മികച്ച 6 ലാപ് ടോപ്പുകൾ പരിചയപ്പെടുത്താം.

അസൂസ് വിവോബൂക്ക് ഗോ 14 (2023)

കുറഞ്ഞ ചെലവിൽ സ്വന്തമാക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് അസൂസ് വിവോബൂക്ക് ഗോ 14 (2023). ലൈറ്റ് വെയ്റ്റ് ആണ് ഇതിന്‍റെ പ്രധാന ഹൈലൈറ്റ്. 14 ഇഞ്ച് സ്ക്രീൻ സൈസുള്ള ലാപ് ടോപ്പിന് മികച്ച് റാം, റോം കോംബിനേഷനുമുണ്ട്. യാത്ര ചെയ്യുമ്പോൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്നുള്ളതാണ് ലാപ്ടോപ്പിനെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമാക്കുന്നത്. ദീർഘമായ ബാറ്ററി ലൈഫ് ഇല്ല

ഏകദേശ ഓൺലൈൻ വില- 23,000 രൂപ

വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യാം

  • ഇന്‍റൽ സെൽറോൺ എൻ4500 പ്രോസസ്സർ, 2 കോർസ് അടക്കം

  • 8 ജിബി ഡിഡിആർ 4 RAM, 256GB SSD

  • 180 ഡിഗ്രീ ഹിഞ്ച്

  • ഭാരം-1.3 കിലോഗ്രാം

ലെനോവോ വി15

വിശാലമായ സ്റ്റോറേജാണ് ലെനോവോ വി 15 ഓഫർ ചെയ്യുന്നത്. എപ്പോഴെങ്കിലും സ്റ്റോറേജ് തീർന്നുവെന്ന് തോന്നിയാൽ ലാപ്ടോപ്പ് അപ്ഗ്രേഡ് ചെയ്ത് കൂടുതൽ സ്റ്റോറേജ് ഉറപ്പാക്കാം. കെയർലെസ് ആയി ഉപയോഗിക്കാവുന്ന ഒരു ഓപ്ഷൻ കൂടിയാണിത്.

ഏകദേശ ഓൺലൈൻ വില- 24,000 രൂപ

വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യാം

  • ഇന്‍റൽ സെൽറോൺ എൻ4500 പ്രോസസ്സർ

  • 4 എംബി കാഷ്(Cache)

  • 8GB DDR4 RAM, 256 GB SSD. അതു പിന്നീട് 512 GB SSD വരെയായി ഉയർത്താൻ സാധിക്കും.

  • സ്ക്രീൻ സൈസ്- 15.6. ഇന്‍റൽ UHD ഗ്രാഫിക്സ്

  • സ്പിൽ റെസിസ്റ്റന്‍റ് കീ ബോഡ്

  • ബാറ്ററി ലൈഫ്- 6 മണിക്കൂർ

  • ഭാരം- 1.85 കിലോ ഗ്രാം

അസൂസ് വിവോബുക്ക് 15

നിത്യജീവിതത്തിലെ ആവശ്യങ്ങൾക്ക് ഉതകുന്ന വിധത്തിലാണ് ഇന്‍റൽ സെൽറോൺ എൻ 4020 പ്രോസസ്സറോടു കൂടിയ അസൂസ് വിവോബുക്ക് 15 നിർമിച്ചിരിക്കുന്നത്. ഭാരവും കുറവായതിനാൽ യാത്രകളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.

ഏകദേശ ഓൺലൈൻ വില- 21,500 രൂപ

വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യാം

  • 2 കോർസ്, 4 എംബി കാഷ്

  • 4GB DDR4 RAM, അതു പിന്നീട് 8GB വരെ ഉയർത്താം

  • 256 GB SSD

  • സ്ക്രീൻ സൈസ്- 15.6 ഇഞ്ച്, ആന്‍റി ഗ്ലെയർ ഡിസ്പ്ലേ, ഇന്‍റഗ്രേറ്റഡ് ഇന്‍റൽ എച്ച്ഡി ഗ്രാഫിക്സ്

  • ഭാരം 1.8 കിലോഗ്രാം

  • ബാറ്ററി ലൈഫ് 6 മണിക്കൂർ

എച്ച് ബി 255 ജി 8 നോട് ബുക്ക്

നോട്ട്ബുക്ക് കംപ്യൂട്ടർ ആവശ്യമുള്ളവർക്ക് മികച്ച ഓപ്ഷനാണിത്.

ഏകദേശ ഓൺലൈൻ വില- 23,400 രൂപ

വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യാം

  • 8GB DDR4 RAM, 256 GB SSD

  • എഎംഡി റാഡിയോൺ ഗ്രാഫിക്സ്

  • സ്ക്രീൻ സൈസ്- 15.6 കിലോ ഗ്രാം

  • ടൈപ്പ് സി ചാർജിങ്

  • ഭാരം -1.7 കിലോഗ്രാം

ലെനോവോ ഐഡിയപാഡ് 1

പെട്ടെന്ന് ചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതിൽ മികച്ച ഓപ്ഷനാണിത്. എന്നാൽ RAM, ROM അപ്ഗ്രേഡ് ചെയ്യാൻ സാധിക്കില്ല.

ഏകദേശ ഓൺലൈൻ വില- 20,990 രൂപ

വാങ്ങാനായി ഇവിടെ ക്ലിക് ചെയ്യാം

  • സ്ക്രീൻ സൈസ്- 14 ഇഞ്ച്

  • ബാറ്ററി ലൈഫ്- 9 മണിക്കൂർ

  • റാപ്പിഡ് ചാർജിങ്

  • 720 ക്യാമറ, പ്രൈവസി ഷട്ടർ

  • ഭാരം- 1.3 കിലോ ഗ്രാം

എയ്സർ വൺ 14 ബിസിനസ് ലാപ്ടോപ്പ്

3 നിറങ്ങളിൽ ഈ ലാപ്ടോപ്പ് ഓൺലൈനിൽ ലഭ്യമാണ്. ROM അപ്ഗ്രേഡ് ചെയ്യാൻ സാധ്യമല്ല

ഏകദേശ ഓൺലൈൻ വില- 21,241 രൂപ

വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യാം

  • AMD റൈസെൻ 3 3250U പ്രോസസ്സർ

  • 8GB DDR4 RAM. 32 GB വരെ അപ്ഗ്രേഡ് ചെയ്യാം.

  • 256 GB

  • സ്ക്രീൻ സൈസ്- 14 ഇഞ്ച്

  • ബാറ്ററി ലൈഫ്- 7 മണിക്കൂർ

  • AMD റേഡിയോൺ ഗ്രാഫിക്സ്

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും