വയനാട്ടിൽ വാർത്താവിനിമയം സുഗമം, നന്ദി ബിഎസ്എൻഎൽ 
Tech

വയനാട്ടിൽ വാർത്താവിനിമയം സുഗമം, നന്ദി ബിഎസ്എൻഎൽ

കൽപ്പറ്റ: ഉരുൾപൊട്ടൽ സർവവും തകർത്തെറിഞ്ഞ ചൂരൽമലയിലും മേപ്പാടിയിലും വാർത്താവനിമയ സൗകര്യങ്ങൾ തടസപ്പെടാതിരുന്നത്‌ ബിഎസ്എൻഎല്ലിന്‍റെ സത്വര നടപടി മൂലം. ചൂരൽമലയിൽ ആകെയുള്ള മൊബൈൽ ടവർ ബിഎസ്എൻഎലിന്‍റേതാണ്. ദുരന്തം നടന്നത് അറിഞ്ഞ ഉടൻ അവിടെ എത്തിയ ബിഎസ്എൻഎൽ ജീവനക്കാർ വൈദ്യുതി ഇല്ലാത്തതിനാ‌ൽ ആദ്യ പടിയായിത്തന്നെ ജനറേറ്ററിന് ആവശ്യമായ ഡീസൽ അറേഞ്ച് ചെയ്തു.

ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാല അടിസ്ഥാനത്തിൽ 4ജി യിലേക്ക് മാറ്റുവാനും ബിഎസ്എൻഎലിനു സാധിച്ചു.

സാധാരണ 4ജി സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂര പരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങൾ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

പേമാരിയും വെള്ളപ്പാച്ചിലും വൈദ്യുതി തടസ്സങ്ങളും അടക്കമുള്ള പ്രതിസന്ധികൾ നേരിട്ടിട്ടും ദുരിതബാധിത പ്രദേശങ്ങളിൽ തടസങ്ങളില്ലാത്ത മൊബൈൽ സേവനം നൽകാൻ ബിഎസ്എൻഎല്ലിന് സാധിച്ചതുകൊണ്ടാണ് രക്ഷാ പ്രവർത്തനത്തിനെത്തിയ വിവിധ സേനാസംഘങ്ങൾക്കും മാധ്യമങ്ങൾക്കുമൊക്കെ സുഗമമായി പ്രവർത്തിക്കാനായത്.

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനത്തിനും അതിവേഗ ഇന്‍റർനെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍-ഫ്രീ നമ്പറുകളും, ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇന്‍റർനെറ്റ് കണക്ഷനുകളും ബിഎസ്എൻഎൽ പ്രവര്‍ത്തന സജ്ജമാക്കി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം