Tech

ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ വാട്ട്സാപ്പ് സംവിധാനവുമായി ഫെഡറൽ ബാങ്ക്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇൻഷ്വറന്‍സ് പദ്ധതികളില്‍ വാട്സ്ആപ്പ് വഴി ലളിതമായി ചേരാന്‍ അവസരമൊരുക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പ്രധാൻമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ) പദ്ധതിയിലും പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന (പിഎംഎസ്ബിവൈ) അപകട ഇൻഷ്വറന്‍സ് പദ്ധതിയിലുമാണ് പ്രസ്തുത സൗകര്യം വഴി ചേരാനാവുക.

ഫെഡറല്‍ ബാങ്കിന്‍റെ 9633 600 800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് Hi എന്ന് മെസേജ് അയച്ച് ചേരാവുന്നതാണ്. 18നും 50നുമിടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും പിഎംജെജെബിവൈയില്‍ അംഗത്വമെടുക്കാം. പിഎംഎസ്ബിവൈ പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി 18-70 ആണ്. ഈ പദ്ധതികളില്‍ വാട്സ്ആപ്പ് വഴി അംഗത്വമെടുക്കാന്‍ ഒരു ബാങ്ക് സൗകര്യമൊരുക്കുന്നത് ഇതാദ്യമാണ്. ബാങ്ക് ശാഖകളില്‍ നേരിട്ട് എത്താതെ, കടലാസ് രഹിതമായി ഇടപാടുകാര്‍ക്ക് വാട്സ്ആപ്പിലൂടെ ലളിതമായി ഈ രണ്ടു പ്രധാന ഇൻഷ്വറന്‍സ് പദ്ധതികളുടെ പരിരക്ഷ സ്വന്തമാക്കാം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു