ജി-മെയിൽ ഉള്‍പ്പെടെ 2 വര്‍ഷമായി ഉപയോഗിക്കാത്ത എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളും അവയിലെ കണ്ടന്‍റുകളും നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍ . ജി-മെയിൽ, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡോക്യുമെന്‍റ്‌സ് (GoogleDocs) യുട്യൂബ് എന്നിവയിലെ സജീവമല്ലാത്ത കണ്ടന്‍റുകളും അക്കൗണ്ടുകളുമാണ് ഗൂഗിള്‍ നീക്കം ചെയ്യുന്നത്.
സ്‌റ്റോറേജ് സ്‌പേസ് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അക്കൗണ്ടുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ജി-മെയിൽ അഡ്രസ്സുകള്‍ ഡിലീറ്റ് ചെയ്യപ്പെടുമെന്നു മാത്രമല്ല അവ പുനരുപയോഗത്തിനും ലഭ്യമാകില്ല.
ജി-മെയിൽ അഡ്രസ്സുകള്‍ . ഈ മാറ്റം വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകൾക്ക് മാത്രമേ ബാധകമാകൂ. സ്‌കൂൾ, ബിസിനസ് പോലുള്ള ഓർഗനൈസേഷനുകളുടെ അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.
ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പുതിയ നയം നടപ്പിലാക്കില്ല. അതിനാല്‍ 2 വര്‍ഷമായി ആക്ടീവല്ലാത്ത യൂസര്‍മാര്‍ക്ക് അവരുടെ പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ (retrieve) ഇനിയും സമയമുണ്ട്. ട്വിറ്ററും സമാനമായ പ്രസ്താവനയുമായി കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു. വര്‍ഷങ്ങളായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച ട്വീറ്റിലൂടെ അറിയിച്ചിരുന്നു.