Tech

ഗൂ​ഗ്ളി​ന്‍റെ ആ​ദ്യ ഫോ​ള്‍ഡ​ബ്ള്‍ ഫോ​ണ്‍ എ​ത്തി: വി​ല?

സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ നി​ന്ന് ടാ​ബ്‌​ലെ​റ്റ് ആ​ക്കി മാ​റ്റാ​വു​ന്ന വി​ധ​ത്തി​ലു​ള്ള​താ​ണ് പി​ക്സ​ല്‍ ഫോ​ള്‍ഡ്

കൊച്ചി: കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് ഗൂ​ഗ്ളി​ന്‍റെ ആ​ദ്യ ഫോ​ള്‍ഡ​ബ്ള്‍ ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു. ഗൂ​ഗ്ളി​ന്‍റെ വാ​ര്‍ഷി​ക ഡെ​വ​ല​പ്പ​ര്‍ കോ​ണ്‍ഫ​റ​ന്‍സാ​യ ഐ/​ഒ 2023ലാ​ണ് പു​തി​യ ഉ​ത്പ​ന്നം അ​വ​ത​രി​പ്പി​ച്ച​ത്.

സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ നി​ന്ന് ടാ​ബ്‌​ലെ​റ്റ് ആ​ക്കി മാ​റ്റാ​വു​ന്ന വി​ധ​ത്തി​ലു​ള്ള​താ​ണ് പി​ക്സ​ല്‍ ഫോ​ള്‍ഡ്. 5.8 ഇ​ഞ്ച് സ്മാ​ര്‍ട്ട് ഫോ​ണ്‍ നി​വ​ര്‍ത്തി​യാ​ല്‍ 7.6 ഇ​ഞ്ച് വ​ലുപ്പ​മാ​കും. വി​ഡി​യൊ ഗെ​യിം, ഫ​യ​ല്‍ എ​ഡി​റ്റി​ങ് എ​ന്നി​വ​യൊ​ക്കെ സാ​ധ്യ​മാ​കും വി​ധ​ത്തി​ലാ​ണ് രൂ​പ​ക​ല്‍പ്പ​ന. ഇ​ന്ത്യ​യി​ലെ വി​ല 1.47 ല​ക്ഷം രൂ​പ​യാ​ണ്. ഇ​ന്ത്യ​യി​ല്‍ ഫ്ളി​പ്കാ​ര്‍ട്ട് വ​ഴി​യാ​ണ് വി​ല്‍പ്പ​ന.

പി​ക്സ​ല്‍ ഫോ​ണി​ന്‍റെ ര​ണ്ട് സ്ക്രീ​നു​ക​ളും ഒ​എ​ല്‍ഇ​ഡി പാ​ന​ലു​ക​ളാ​ണ്. വ​ള​രെ നേ​ര്‍ത്ത ഗ്ലാ​സാ​ണ് ഇ​ന്ന​ര്‍ സ്ക്രീ​നി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ന്‍സ​ര്‍ 2 പ്രോ​സ​സ​ര്‍, 12 ജി​ബി റാം ​എ​ന്നി​വ​യാ​ണ് ഫോ​ണി​ന്‍റെ ക​രു​ത്ത്. ഒ​പി​റ്റി​ക്ക​ല്‍ ഇ​മേ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​ന്‍ (ഒ​ഐ​എ​സ്), സി​എ​ല്‍എ​എ​ഫ്, എ​ഫ്/1.7 അ​പേ​ച്ച​ര്‍ എ​ന്നി​വ​യു​ള്ള 48 മെ​ഗാ​പി​ക്സ​ല്‍ ട്രി​പ്പി​ള്‍ റി​യ​ര്‍ ക്യാ​മ​റ യൂ​ണി​റ്റാ​ണ് പി​ക്സ​ല്‍ ഫോ​ള്‍ഡി​ലു​ള്ള​ത്.

10.8 മെ​ഗാ​പി​ക്സ​ല്‍ അ​ള്‍ട്രാ​വൈ​ഡ് ക്യാ​മ​റ​യും എ​ഫ്/22 അ​പേ​ച്ച​റും 5 എ​ക്സ് ഒ​പ്റ്റി​ക്ക​ല്‍ സൂ​മും 20 എ​ക്സ് സൂ​പ്പ​ര്‍ റെ​സ് സൂ​മും ഉ​ള്ള 10.8 മെ​ഗാ​പി​ക്സ​ല്‍ ഡ്യു​വ​ല്‍ പി ​ഡി ടെ​ലി​ഫോ​ട്ടൊ ലെ​ന്‍സും ഉ​ള്‍പ്പെ​ടു​ന്നു. 9.5 മെ​ഗാ​പി​ക്സ​ലി​ന്‍റേ​താ​ണ് പി​ന്‍ഭാ​ഗ​ത്തെ സെ​ല്‍ഫി ക്യാ​മ​റ. അ​ക​ത്ത് 8 മെ​ഗാ​പി​ക്സ​ലി​ന്‍റെ ക്യാ​മ​റ​യു​മു​ണ്ട്.

മാ​ജി​ക് ഇ​റേ​സ​ര്‍, നൈ​റ്റ് സൈ​റ്റ്, ഫോ​ട്ടോ അ​ണ്‍ബ്ല​ര്‍, റി​യ​ല്‍ ടോ​ണ്‍, ലോ​ങ് എ​ക്സ്പോ​ഷ​ര്‍ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളു​മു​ണ്ട്. മേ​യ് 11 മു​ത​ല്‍ പ്രീ ​ഓ​ര്‍ഡ​ര്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും ജൂ​ണി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ കൈ​യി​ലെ​ത്തു​ക.

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video

താജ് മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം

മക്കളെ അടുപ്പിലിട്ട് ക്രൂരമായി കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം തടവും

റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തി; ഗുജറാത്തിൽ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു