Tech

ഫോണിലെ വൈറസ് നീക്കാൻ സർക്കാർ വക ഫ്രീ ടൂൾ

യുഎസ്‌ബി പ്രതിരോധ് (USB Pratirodh), ആപ്പ്‌സംവിദ് (AppSamvid) എന്നീ ആപ്ലിക്കേഷനുകളും സിഎസ്‌കെ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്

ന്യൂഡൽഹി: സ്മാർട്ട് ഫോണുകളെയും കമ്പ്യൂട്ടറുകളെയും ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്‍റെ സൈബർ സ്വച്ഛതാ കേന്ദ്ര പോർട്ടൽ സൗജന്യ ബോട്ട് രംഗത്തിറക്കി. ഇതെക്കുറിച്ച് ഉപയോക്താക്കൾക്കിടയിൽ ബോധവത്കരണം നടത്താൻ എസ്എംഎസ് നോട്ടിഫിക്കേഷനുകളും അയച്ചു തുടങ്ങിയിട്ടുണ്ട്.

csk.gov.in എന്ന പോർട്ടലിൽ നിന്നാണ് ബോട്ട് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.

"Stay Cyber Safe! To protect your device from botnet infections and malware, the Government of India, through CERT-In, recommends downloading the 'Free Bot Removal Tool' at csk.gov.in."

എന്നൊരു സന്ദേശമാണ് ഉപയോക്താക്കൾക്ക് എസ്എംഎസ് മുഖേന ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസ്‌ബി പ്രതിരോധ് (USB Pratirodh), ആപ്പ്‌സംവിദ് (AppSamvid) എന്നീ ആപ്ലിക്കേഷനുകളും സിഎസ്‌കെ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും