ഐഫോൺ 16 സ്വന്തമാക്കാൻ പാതിരാത്രി മുതൽ ആരാധകരുടെ ക്യൂ 
Tech

ഐഫോൺ 16 സ്വന്തമാക്കാൻ പാതിരാത്രി മുതൽ ആരാധകരുടെ ക്യൂ

ഇന്ത്യയിൽ 79,990 രൂപ മുതലാണ് ഐഫോൺ 16 സീരിസിന്‍റെ വില ആരംഭിക്കുന്നത്.

ന്യൂഡൽ‌ഹി: ഐഫോൺ 16 സീരിസിന്‍റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു. പുതിയ ഐഫോൺ സ്വന്തമാക്കാനായി വ്യാഴാഴ്ച പാതിരാത്രി മുതൽ സ്റ്റോറുകൾക്കു മുൻപിൽ ആരാധകരുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. ആപ്പിളിന്‍റെ ഓഥറൈസ്ഡ് സ്റ്റോറുകളിൽ വലിയ ക്യുവാണ് രൂപപ്പെട്ടിരുന്നത്. കസ്റ്റമേഴ്സിന് പണം അടയ്ക്കുന്നതിനായി പ്രത്യേകം കൗണ്ടറുകളും തയാറാക്കിയിരുന്നു.

ഇന്ത്യയിൽ 79,990 രൂപ മുതലാണ് ഐഫോൺ 16 സീരിസിന്‍റെ വില ആരംഭിക്കുന്നത്. ആദ്യ ദിനത്തിൽ എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ബാങ്ക് ഡിസ്കൗണ്ടുകളും സ്റ്റോറുകൾ മുന്നോട്ടു വച്ചിരുന്നു.

ഐഫോൺ 16 പ്രോ, പ്രോമാക്സ് എന്നിവയും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. പുതിയ മോഡലിൽ‌ ആർട്ടിഫിഷ്യൽ ഇന്‍റലിജൻ‌സ് ശേഷി കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. പ്രോ മോഡലുകളുടെ വിലയിൽ 10,000 രൂപയുടെ വരെ വ്യത്യാസം വന്നേക്കാം. ഐഫോൺ 16 പ്രോയുടെ വില 1,14,900 വരെയും പ്രോമാക്സിന്‍റെ വില 1,39,900 വരെയും ആണ്. ഐഫോൺ 15 പ്രോയ്ക്ക് 1,34,900 രൂപയ്ക്കും പ്രോ മാക്സിന് 1,59,900 രൂപയുമായിരുന്നു ഇന്ത്യയിലെ വില.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ