ഇസ്രയേലിന് അയൺ ബീം സുരക്ഷ; അയൺ ഡോമിനെക്കാൾ കരുത്തുറ്റ പ്രതിരോധം 
Tech

ഇസ്രയേലിന് അയൺ ബീം സുരക്ഷ; അയൺ ഡോമിനെക്കാൾ കരുത്തുറ്റ പ്രതിരോധം | Video

ശക്തിയേറിയ ലേസർ രശ്മികൾ പുറപ്പെടുവിക്കുന്ന അയൺ ബീമുകൾ മിസൈലുകളും പ്രൊജക്റ്റൈലുകളും ഡ്രോണുകളുമെല്ലാം ആകാശത്തു വച്ചു തന്നെ തകർക്കും

ജറൂസലം: ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണങ്ങളെ തടയുന്ന അയൺ ഡോമിനു പിന്നാലെ കൂടുതൽ ശേഷിയുള്ള 'അയൺ ബീം' അവതരിപ്പിക്കാൻ ഇസ്രയേൽ. ശക്തിയേറിയ ലേസർ രശ്മികൾ പുറപ്പെടുവിക്കുന്ന അയൺ ബീമുകൾ മിസൈലുകളും പ്രൊജക്റ്റൈലുകളും ഡ്രോണുകളുമെല്ലാം ആകാശത്തു വച്ചു തന്നെ തകർക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രാലയം. ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകും. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള യുദ്ധത്തിൽ മികവുറ്റ പ്രതിരോധമാർഗമാണു ലേസര്‍ അയണ്‍ ബീമുകളെന്ന് ഇസ്രേലി പ്രതിരോധ മന്ത്രാലയം ഡയറക്റ്റര്‍ ജനറല്‍ ഇയാല്‍ സമീര്‍

എലിബിറ്റ് സിസ്റ്റവുമായി ചേര്‍ന്നു റഫാൽ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസാണ് അയണ്‍ ബീം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറാന്‍റെയും ഹിസ്ബുള്ളയുടെയും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങൾ തുടരുന്നതു കണക്കിലെടുത്താണു കൂടുതൽ മികവുറ്റ പ്രതിരോധത്തിനു ശ്രമം.

50 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അയൺ ഡോമുമായി താരതമ്യപ്പെടുത്തുമ്പോൾ ലേസർ അയൺ ബീം സംവിധാനം ചെലവു കുറഞ്ഞതും കൂടുതൽ ഫലപ്രദവുമെന്നാണു വിലയിരുത്തൽ. ശത്രു മിസൈലുകളോടുള്ള ഏറ്റുമുട്ടൽ പ്രകാശവേഗത്തിലാകുമെന്നതും അയൺ ബീമിന്‍റെ സവിശേഷത.

100 മീറ്റർ മുതൽ കിലോമീറ്ററുകൾക്ക് അകലെ പറക്കുന്ന ഏത് വസ്തുക്കളെയും തകർക്കാൻ കഴിയും. മിസൈലുകളെ പ്രതിരോധിക്കാനാകുന്നുണ്ടെങ്കിലും ഡ്രോണുകളെ ചെറുക്കാൻ അയൺ ഡോമിന് പലപ്പോഴും സാധിക്കുന്നില്ല. വലുപ്പം കുറവായതിനാൽ ഡ്രോണുകൾ പലപ്പോഴും റഡാറുകളുടെ കണ്ണു വെട്ടിക്കുകയും ചെയ്യും. എന്നാൽ, അയൺ ബീമുകൾ ഇവയെയും വീഴ്ത്തും.

ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കുമെതിരേ അയൺ ബീം മികച്ച ആയുധമാണെന്ന് ടെൽ അവീവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ (ഐഎൻഎസ്എസ്) ഗവേഷകൻ യെഹോഷ്വ കാലിസ്‌കി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും