Representative image 
Tech

ആദിത്യ എൽ 1 യാത്ര തുടരുന്നു; ഭ്രമണപഥത്തിൽ നേരിയ മാറ്റം വരുത്തി ഇസ്രൊ

ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യത്തിന്‍റെ ഭാഗമായുള്ള ആദിത്യ എൽ 1 ബഹിരാകാശ പേടകം പൂർണ ആരോഗ്യത്തോടെ തുടരുന്നുവെന്ന് ഇസ്രൊ. പേടകത്തിന്‍റെ യാത്ര കൃത്യമാക്കുന്നതിനായി ഭ്രമണപഥത്തിൽ നേരിയ മാറ്റം വരുത്തിയതായും ഇസ്രൊ സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 19നാണ് ആദിത്യ വിജയകരമായി ലഗ്രാഞ്ചിയൻ പാതയിലേക്ക് എത്തിയത്. ഒന്നാമത്തെ ലഗ്രേഞ്ചിയൻ പോയിന്‍റിലേക്ക് കൃത്യമായി എത്തുന്നതിനായാണ് ഒക്റ്റോബർ 6ന് നേരിയ മാറ്റം വരുത്തിയത്.

ആദിത്യ ഇപ്പോഴും യാത്ര തുടരുകയാണ്. സെപ്റ്റംബർ 2നാണ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആദിത്യ എൽ 1 വിക്ഷേപിച്ചത്. 125 ദിവസങ്ങൾ കൊണ്ട് 1.5 ദശലക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ചതിനു ശേഷമേ പേടകത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കൂ.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു