കൊച്ചി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സമയമാണ്. ജൂലൈ 31 വരെയാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി. സാധുവായ പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ഐടിആര്‍ ഫയല്‍ ചെയ്യാനാകൂ.
2023 ജൂണ്‍ 30നകം പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 2023 ജൂലൈ 31ന് മുമ്പ് നിങ്ങളുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല എന്നതാണ് പാന്‍ പ്രവര്‍ത്തന രഹിതമാകുന്നതിന്റെ അനന്തരഫലങ്ങളിലൊന്ന്.
കാരണം, പാന്‍ പ്രവര്‍ത്തിരഹിതമായാല്‍ പിഴ അടച്ചാലും ഒരു മാസമെടുക്കും അത് പ്രവര്‍ത്തനക്ഷമമാകാന്‍. ഐടിആര്‍ സമയപരിധി ഒരു മാസത്തില്‍ താഴെ മാത്രമാണ്, നിലവില്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍, പാന്‍ വീണ്ടും സജീവമാകാന്‍ പരമാവധി 30 ദിവസമെടുക്കും. അതായത് ഇപ്പോള്‍ പിഴയടച്ച് പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
സമയപരിധി അവസാനിച്ചതിന് ശേഷം അതായത് 2023 ജൂലൈ 31ന് ഐടിആര്‍ ഫയല്‍ ചെയ്താല്‍, അത് വൈകിയ ഐടിആറായി ഫയല്‍ ചെയ്യും. വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് വൈകി ഫയലിങ് ഫീസ് ഉണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള പിഴ 5,000 രൂപയാണ്.
അതിനാല്‍, പാന്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍, 5,000 രൂപ വൈകി ഫയലിങ് ഫീസ് അടച്ച് വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാം. ഇതുകൂടാതെ, ഇപ്പോള്‍ പാനും ആധാറും ലിങ്ക് ചെയ്യുന്നവര്‍ 1000 രൂപ ഫീസ് അടയ്ക്കേണ്ടി വരും. അതിനാല്‍, മൊത്തത്തില്‍, ഒരാള്‍ക്ക് 6000 രൂപ നല്‍കേണ്ടി വരും അതായത് പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നതിന് 1,000 രൂപയും വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് 5,000 രൂപയും. ഇനി മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കവിയുന്നില്ലെങ്കില്‍, വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് 1,000 രൂപ വൈകി ഫയലിങ് ഫീസ് ബാധകമാകുമെന്ന കാര്യം ശ്രദ്ധിക്കുക.
ഇവിടെ, മുകളില്‍ സൂചിപ്പിച്ച 6000 രൂപയ്ക്ക് പകരം നിങ്ങള്‍ 2,000 രൂപ മാത്രം ചെലവാകും. അതായത്, വൈകിയ ഐടിആര്‍ ഫയലിങ് ഫീസിന് 1,000 രൂപയും പാന്‍-ആധാര്‍ ലിങ്കിങ്ങിന് 1,000 രൂപയും.