Tech

ട്വിറ്ററുമായി മത്സരിക്കാൻ പുതിയ എതിരാളി- 'ത്രെഡ്‌സ്'

ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡാണ് ആപ്പിന്‍റെ പ്രത്യേകത

ഫെയ്സ് ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയൊരുക്കുന്ന, ട്വിറ്ററിന് സമാനമായ സമൂഹ മാധ്യമം വ്യാഴാഴ്ച എത്തുന്നു. 'ത്രെഡ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇതിനകം തന്നെ ആപ്പ് സ്റ്റോറിൽ നിന്നു പ്രീഓർഡർ ചെയ്യാവുന്നതാണ്. ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കും ഉടൻ തന്നെ ത്രെഡുകളിലേക്ക് ആക്‌സസ് ലഭിക്കും.

ഇൻസ്റ്റഗ്രാമുമായി കണക്‌ട് ചെയ്ത് പ്രവർത്തിക്കുന്ന 'ത്രെഡ്‌സ്' ഇൻസ്റ്റഗ്രാമിന് സമാനമായ യുഐ ആണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് തന്നെ സൈൻ അപ്പ് ചെയ്യാനും അവരുടെ ഉപയോക്തൃനാമങ്ങളും ഫോളോവേഴ്‌സിനെയും മറ്റ് അക്കൗണ്ട് വിവരങ്ങളും സ്വയമേവ പുതിയ ആപ്പിലേക്ക് നീക്കാനും സാധിക്കും.

എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിച‍യപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡാണ് ആപ്പി ന്‍റെ പ്രത്യേകത. ഇത് കൂടാതെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും മറ്റൊരാളുടെ പോസ്റ്റുകൾ ലൈക്ക്, കമന്‍റ്, റീപോസ്‌റ്റ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. ഒന്നിലധികം സെർവറുകളിൽ ആപ്പിന്‍റെ ഉള്ളടക്കം ലഭ്യമായതിനാൽ തന്നെ മറ്റൊരാൾക്ക് ഉള്ളടക്കം നിയന്ത്രിക്കുന്നതിനോ സെൻസർ ചെയ്യുന്നതിനോ സാധിക്കില്ല.

ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്റർ വലിയ പ്രതിസന്ധിയിലാണ്. ട്വിറ്ററിൽ അടുത്തിടെ വന്ന മാറ്റങ്ങൾ യൂസർമാരെ അസ്വസ്ഥരാക്കിരുന്നു. വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തുകയും പണമീടാക്കി ബ്ലൂ ടിക്ക് നൽകുന്നതും മറ്റും വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.

ട്വിറ്ററിനു സമാനമായ പുതിയ സമൂഹമാധ്യമം ഇൻസ്റ്റഗ്രാമിൽ നിന്നടക്കം ഉപയോക്താക്കളെ എത്തിക്കുന്നത് അടക്കമുള്ള വിപുലമായ പദ്ധതികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

മുന്‍പ് ട്വിറ്ററുമായി മത്സരിക്കാന്‍ മാസ്റ്റഡൺ (mastodon), ട്രംപിന്‍റെ ദി ട്രൂത്ത് (the truth) പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ രംഗത്ത് വന്നിരുന്നു. ട്വിറ്ററിന്‍റെ മുന്‍ സ്ഥാപകന്‍ ജാക്ക് ഡോർസിയും ബ്ലൂ സ്കൈ (blue sky) എന്നപേരിലും ട്വിറ്ററിനായുള്ള എതിരാളികളെ അവതരിപ്പിച്ചിരുന്നു. എന്തുതന്നെയായാലും മെറ്റയുടെ 'ത്രെഡ്‌സ്' നിലിൽ ടിവിറ്ററിനു മുന്നിലെ വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല

അന്ന് ആക്രമണം, ഇന്നു സ്വീകരണം, ''സർക്കാർ മാപ്പ് പറയണമെന്ന് പലരും പറയുന്നുണ്ട്''

വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരൻ

വിദ്വേഷ പ്രസ്താവന; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി എഐവൈഎഫ് നേതാവ്

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്