Tech

ആകാശം വിരുന്നൊരുക്കുന്നു, ആ അപൂര്‍വ നക്ഷത്രക്കാഴ്ച്ച ഇന്ന്.....

ഒരു മഹാ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു ആകാശം. മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം കാണാനാകുന്ന നക്ഷത്രക്കാഴ്ച്ച. ശിലായുഗത്തില്‍ അവസാനമായി കണ്ട പച്ച നിറത്തിലുള്ള വാല്‍നക്ഷത്രം ( ഗ്രീന്‍ കൊമറ്റ്), അമ്പതിനായിരം വര്‍ഷത്തിലൊരിക്കല്‍ മാത്രം ദൃശ്യമാകുന്ന ആകാശവിസ്മയം എന്നിങ്ങനെ നീളുന്നു ഈ വാല്‍നക്ഷത്ര വിശേഷണങ്ങള്‍. കൊമെറ്റ് c/2022 E3  എന്ന നക്ഷത്രം ഭൂമിയ്ക്ക് ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കാനാകുന്ന വിധം അരികിലേക്കാണ് ഗ്രീന്‍ കൊമെറ്റ് എത്തുക. 

50,000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ്

കാലങ്ങള്‍ക്കപ്പുറത്ത് നിന്നാണു വാല്‍നക്ഷത്രത്തിന്‍റെ വരവ്. അവസാനമായി ഭൂമിയ്ക്കരികില്‍ എത്തിയത് അപ്പര്‍ പാലിയോലിഥിക് കാലഘട്ടത്തിലാണ്. അക്കാലത്തു ഭൂമിയില്‍ വിഹരിച്ചിരുന്നത് നിയാണ്ടര്‍താലുകളും, ഹോമോസാപ്പിയന്‍സിന്‍റെ ആദ്യരൂപവുമായിരുന്നു. അതായത് മനുഷ്യവംശം ആദ്യമായാണു ഗ്രീന്‍ കൊമറ്റിനെ വീക്ഷിക്കാനൊരുങ്ങുന്നതെന്നു ചുരുക്കം. ഇനി ഭൂമിയ്ക്ക് സമീപമെത്തുന്നത് അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും.

കണ്ടെത്തിയത് കഴിഞ്ഞവര്‍ഷം

2022 മാര്‍ച്ചില്‍ ജൂപ്പിറ്ററിന്‍റെ ഭ്രമണപഥത്തിലാണു ഗ്രീന്‍ കൊമെറ്റിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇത് സൂര്യനോട് അടുത്ത് വന്നതോടെ ഉരുകി പോവുകയും തുടര്‍ന്ന് ഒരുഅസാധാരണമായ വാല്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ക്യാമറയില്‍ പതിയുമ്പോള്‍ അതൊരു ഛിന്നഗ്രഹമാണെന്നായിരുന്നു കണക്കുകൂട്ടല്‍. ഇന്ത്യയുടെ ഹിമാലയന്‍ ചാന്ദ്ര ടെലസ്‌കോപ്പിലാണ് വാല്‍നക്ഷത്രത്തിന്‍റെ ആദ്യചിത്രങ്ങള്‍ പകര്‍ത്തിയത്.

ഈ വർഷം പോർച്ചുഗലിൽ നിന്നുള്ള പച്ച വാൽനക്ഷത്രത്തിന്‍റെ ആദ്യ ഫോട്ടോ

നക്ഷത്രക്കാഴ്ച്ച എങ്ങനെ

ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വാല്‍നക്ഷത്രത്തിനു പിന്നിലായി മനോഹരമായ ഒരു വര അവശേഷിക്കുന്നുണ്ടെന്നു ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. നക്ഷത്രത്തിന്‍റെ പുറംഭാഗം എപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍തന്നെ ഇതു വീക്ഷിക്കാന്‍ ടെലസ്‌കോപ്പിന്‍റെ ആവശ്യമില്ല. മലിനീകരണം കുറഞ്ഞ സ്‌പെയിന്‍ പോലെയുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ കാണാനാകും.

ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ സാധിക്കുക ഇന്ന് രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും Comet C/2022 E3 (ZTF) യാത്ര ചെയ്യുക. ഫെബ്രുവരി 2ന് പച്ച വാല്‍നക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്തെത്തും. നല്ല തിളക്കമുള്ളതായി കാണപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ ലഡാക്ക്, കിഴക്കന്‍ ഇന്ത്യന്‍ എന്നിവിടങ്ങളില്‍ ദൃശ്യമായിരിക്കും.

നൈറ്റ് സ്‌കൈ, സ്‌കൈവ്യൂ, സ്‌കൈ ഗൈഡ് പോലുള്ള നക്ഷത്രനിരീക്ഷണ ആപ്പുകളും ഉപയോഗിക്കാവുന്നതാണ്. വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഫെബ്രുവരി 1-ന് രാത്രി 11:00 മണിക്ക് C/2022 E3 (ZTF) എന്ന ധൂമകേതുവിന്‍റെ സൗജന്യ ലൈവ് സ്ട്രീം ഹോസ്റ്റുചെയ്യും. EST അല്ലെങ്കില്‍ ജനുവരി 31 ചൊവ്വാഴ്ച രാവിലെ 9:30. പ്രോജക്റ്റിന്‍റെ വെബ്സൈറ്റിലോ യൂട്യൂബ് ചാനലിലോ ഇത് കാണാന്‍ കഴിയും.

യുഎഇയിലെ അബുദാബിയിലുള്ള ഇന്‍റർനാഷണൽ അസ്ട്രോണമിക്കൽ സെന്‍റർ നടത്തുന്ന അൽ-ഖാതിം ഒബ്സർവേറ്ററി, 14" ടെലിസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിച്ച ധൂമകേതു C2022 E3 (ZTF) ന്‍റെ ചലനം.

എന്തുകൊണ്ട് പച്ചനിറം

സൗരയൂഥത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ മഞ്ഞുമൂടിയ, പാറക്കെട്ടുകള്‍ അല്ലെങ്കില്‍ വാതക വസ്തുക്കളാണ് ധൂമകേതുക്കള്‍. ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എപ്പോഴുമൊരു വെളിച്ചം പുറപ്പെടുവിക്കും. കൂടാതെ അവയുടെ വാലറ്റത്തായി ഡയറ്റോമിക് കാര്‍ബണിന്‍റെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ജോഡി കാര്‍ബണ്‍ ആറ്റങ്ങളും ഉണ്ട്. അതിനാല്‍ പിന്നിലായി മഞ്ഞകലര്‍ന്ന തിളക്കം ഉണ്ടാകുന്നു. ഇതിനെയാണു വാല്‍നക്ഷത്രത്തിന്‍റെ വാലായി വിളിക്കപ്പെടുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?