realme 13 pro 
Tech

റിയൽമി 13 പ്രോ സീരീസ് വിപണിയിലെത്തി

50 മെഗാപിക്സെൽ സൂപ്പർ സൂം ക്യാമറയുള്ള ഈ സ്മാർട്ഫോൺ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്വാളിറ്റിയിലാണ് നിർമ്മിച്ചിട്ടുള്ളത്

കൊച്ചി: റിയൽമിയുടെ ഏറ്റവും പുതിയ 13 പ്രോ 5ജി സീരീസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു. എ ഐ അൾട്രാ ക്ലിയർ ക്യാമറയുള്ള റിയൽമി 13 പ്രോ സീരീസിലൂടെ, റിയൽമിയുടെ സിഗ്നേച്ചർ പെർഫോമൻസും ഡിസൈനും ചേർന്നുള്ള നൂതന ക്യാമറ സാങ്കേതികവിദ്യയാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.

50 മെഗാപിക്സെൽ സൂപ്പർ സൂം ക്യാമറയുള്ള ഈ സ്മാർട്ഫോൺ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്വാളിറ്റിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഹൈ ഡൈനാമിക് ഡിസ്പ്ലേ ടെക്നോളജിയും വലിയ സ്റ്റോറേജ് കപ്പാസിറ്റിയും ഇതിന്റെ പ്രത്യേകതകളാണ്. എഐ സ്മാർട്ട് ചാർജിങ് സംവിധാനത്തോടൊപ്പം 4 വർഷ ഗ്യാരന്‍റി ഉറപ്പുനൽകുന്ന ബാറ്ററി ലൈഫും റിയൽമി 13 പ്രോ സീരീസിനുണ്ട്. പ്രോസീരീസ് ഫോണുകൾ 8ജിബി + 128ജിബിക്ക് 23,999 രൂപയും 8ജിബി+256ജിബിക്ക് 25,999 രൂപയും 12ജിബി + 512ജിബിക്ക് 28,999 രൂപയുമാണ് വില. പ്രോ പ്ലസ് സീരീസിലുള്ള സ്മാർട്ഫോണുകൾക്ക് 8ജിബി + 128ജിബിക്ക് 29,999 രൂപയും 8ജിബി+256ജിബിക്ക് 31,999 രൂപയും 12ജിബി + 512ജിബിക്ക് 33,999 രൂപയുമാണ് വില. ജൂലൈ 30 മുതൽ ഓഗസ്റ്റ് 5 വരെ പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്കായി നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. 1 വർഷ വാറന്‍റിക്ക് പുറമെ 12 മാസ അധിക വാറന്‍റിയും, 6 മാസത്തേക്ക് വൺ ടൈം സ്ക്രീൻ റീപ്ലേസ്മെന്‍റും സൗജന്യമായി ലഭിക്കും. കൂടാതെ ഡെലിവറി സമയത്ത് കംപ്ലയിന്റ് ഉള്ള ഫോണുകൾ 30 ദിവസത്തേക്ക് മാറ്റിയെടുക്കാവുന്ന ഡെഡ് ഓൺ അറൈവൽ സൗകര്യവും, ഫിനാൻസ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡ്/ഇഎംഐ/യുപിഐ യിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 3000 രൂപ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. 10 തവണകളായും 8 തവണകളായും പണമടക്കുന്നവർക്ക് വെറും പലിശയില്ലാതെ ഈ സ്മാർട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

സ്മാർട്ട് ഫോൺ ലാൻഡ്സ്കേപ്പിലെ മറ്റൊരു ഗെയിം ചേഞ്ചറായിരിക്കുമെന്ന് ഉറപ്പുള്ള ഈ സ്മാർട്ട് ഫോണിന്‍റെ കേരളത്തിലെ വിതരണക്കാർ റോയൽ പെന്‍റ ട്രേഡേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ്.

റിയൽമിയുടെ റീജിയണൽ സെയിൽസ് ഹെഡ് മെൽവിൻ വോങ്, സോണൽ സെയിൽസ് മാനേജർ ഷാജി ജോൺ, പ്രോഡക്റ്റ് ട്രെയിനിങ് മാനേജർ ഷഹിൻ എന്നിവർക്കൊപ്പം റോയൽ പെന്‍റയുടെ മാനേജിങ് ഡയറക്ടർ യാസർ അറാഫത്ത്, ഡയറക്ടർ അൻവർ കെ.എം. എക്സിക്യൂട്ടീവ് ഡയറക്ടർ സജി എം.വി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു