ആകാശ് അംബാനി 
Tech

ഭാരത് ജിപിടിയുമായി റിലയൻസ് ജിയോ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബോംബെയുമായി ചേർന്ന് 'ഭാരത് ജിപിടി' പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയർമാൻ ആകാശ് അംബാനി. ടെലിവിഷനുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ചു ജിയോ സമഗ്രമായി ചിന്തിക്കുകയാണെന്നും ഇപ്പോൾ കുറച്ചുകാലമായി അതിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാർഷിക ടെക്‌ഫെസ്റ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആകാശ്.

ചാറ്റ് ജിപിടി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെയും (LLM) ജനറേറ്റീവ് എഐയുടെയും ഉപരിതലം മാത്രമേ നമുക്ക് പ്രാപ്യമായിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ദശകത്തെ നിർവചിക്കാൻ പോകുന്നത് ഇത്തരം ആപ്ലിക്കേഷനുകളാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും പരിവർത്തനം ചെയ്യും. ഈ പശ്ചാത്തലത്തിലാണ് എല്ലാ മേഖലകളിലും എഐ ഉപയോഗപ്പെടുത്താൻ കഠിന പരിശ്രമം നടത്തുന്നതെന്നും ആകാശ് വ്യക്തമാക്കി.

മീഡിയ സ്‌പേസ്, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷൻ, ഉപകരണങ്ങൾ എന്നിവയിൽ കമ്പനി ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 5ജി പ്രൈവറ്റ് നെറ്റ്‌വർക്കുകൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി വളരെ ആവേശത്തിലാണ്, ഏത് എന്‍റർപ്രൈസസിനും അതിന്‍റെ വലുപ്പം പരിഗണിക്കാതെ 5ജി സ്റ്റാക്ക് സേവനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടുത്ത ദശകത്തിന്‍റെ "ഏറ്റവും വലിയ ഇന്നൊവേഷൻ സെന്‍റർ" ആണെന്ന് വിശേഷിപ്പിച്ച ആകാശ് അംബാനി, ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ രാജ്യം 6 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം