apple iphone, smart watch 
Tech

ആപ്പിൾ ഐഫോണിലും വാച്ചിലും സുരക്ഷാ പ്രശ്നം

ന്യൂഡൽഹി: ഐഫോണും വാച്ചും ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങളില്‍ സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയതോടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). നിരവധി ആപ്പിള്‍ പ്രൊഡക്റ്റുകളെ തകരാറിലാക്കാന്‍ ശേഷിയുള്ള സുരക്ഷാ പിഴവാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സിഇആര്‍ടി- ഇന്‍ പറയുന്നു.

സൈബര്‍ കുറ്റവാളികളെ ടാര്‍ഗെറ്റ് ചെയ്ത സിസ്റ്റത്തിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും ഡിവൈസുകളില്‍ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും മറ്റുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാനോ അനുവദിച്ചേക്കുന്ന സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

കണ്ടെത്തിയ സുരക്ഷാ പിഴവുകള്‍ക്ക് പ്രധാന കാരണം സെക്യൂരിറ്റി ഘടകത്തിലെ സര്‍ട്ടിഫിക്കറ്റ് വാലിഡേഷന്‍ പിശകും, കേര്‍ണലിലെ പ്രശ്നങ്ങളും, വെബ്കിറ്റ് ഘടകത്തിലെ പിശകുകളുമാണെന്ന് റെസ്പോണ്‍ ടീം വിശദീകരിച്ചു.

12.7 പതിപ്പിന് മുമ്പുള്ള ആപ്പിള്‍ macOS Monterey പതിപ്പുകള്‍, 13.6ന് മുമ്പുള്ള ആപ്പിള്‍ macOS Ventura പതിപ്പുകള്‍, 9.6.3‌ന് മുമ്പുള്ള ആപ്പിള്‍ watchOS പതിപ്പുകള്‍. 10.0.1ന് മുമ്പുള്ള ആപ്പിള്‍ watchOS പതിപ്പുകള്‍, 16.7ന് മുമ്പുള്ള ആപ്പിള്‍ iOS പതിപ്പുകളും 16.7ന് മുമ്പുള്ള iPadOS പതിപ്പുകളും, 17.0.1ന് മുമ്പുള്ള ആപ്പിള്‍ iOS പതിപ്പുകളും 17.0.1ന് മുമ്പുള്ള iPadOS പതിപ്പുകളും, 16.6.1ന് മുമ്പുള്ള ആപ്പിള്‍ സഫാരി ബ്രൗസര്‍ പതിപ്പുകള്‍ എന്നീ പതിപ്പുകളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്.

കഴിഞ്ഞ ദിവസമാണ് ഐഫോണ്‍ 15 എത്തിയത്. ഫോണ്‍ എത്തിയതിന് പിന്നാലെയാണ് സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഫോണ്‍ 15 വിപണിയില്‍ ലഭ്യമാണ്.

അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി

ഐഫോൺ 16 സ്വന്തമാക്കാൻ പാതിരാത്രി മുതൽ ആരാധകരുടെ ക്യൂ

മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല

മെഹ്മൂദിന് 5 വിക്കറ്റ്; ഇന്ത്യ 376 ഓൾ‍ഔട്ട്

2200 ബസുകൾ ഒറ്റയടിക്ക് നഷ്ടമാകും; കെഎസ്ആർടിസി പുതിയ പ്രതിസന്ധിയിലേക്ക്