ന്യൂഡല്‍ഹി: ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ നൽകിയ ശിവശക്തി പോയിന്‍റ് എന്ന പേരിന് അന്താരാഷ്‌ട്ര അംഗീകാരം. അന്താരാഷ്‌ട്ര ജ്യോതിശാസ്ത സംഘടന (ഐഎയു) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പേര് അംഗീകരിച്ചു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 26ന് മോദി പേര് പ്രഖ്യാപിച്ചു.
ഗ്രഹവ്യവസ്ഥയുടെ നാമകരണത്തിനുള്ള ഐഎയുവിന്‍റെ വർക്കിങ് ഗ്രൂപ്പ് ശിവശക്തി പോയിന്‍റ് എന്ന പേര് അംഗീകരിച്ചതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. ഇനി ശാസ്ത്ര സംബന്ധമായ ഏതു വേദിയിലും പ്രസിദ്ധീകരണങ്ങളിലും ഈ പേര് ഉപയോഗിക്കാം.
ഭാരതീയ ദർശനപ്രകാരം ശിവൻ പുരുഷനും ശക്തി അതിനു കരുത്തുനൽകുന്ന സ്ത്രീയുമാണ്. പ്രകൃതിയുടെ പരസ്പര പൂരകരൂപങ്ങളാണിവയെന്ന് ഐഎയു പറഞ്ഞു.